Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേസും അറസ്റ്റുമെല്ലാം രാഷ്‌ട്രീയ പ്രേരിതം; പിണറായിയുടേത് നാണം കെട്ട രാഷ്‌ട്രീയക്കളി; തൃക്കാകരയില്‍ എല്ലാത്തിനും മറുപടിയെന്ന് പിസി ജോര്‍ജ്

പിണറായിയുടെ പോലീസ് തന്നെ കൂച്ചിവിലങ്ങിട്ട് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. താന്‍ കുറ്റക്കാരനല്ല. കേസും അറസ്റ്റുമെല്ലാം രാഷ്‌ട്രീയ പ്രേരിതമെന്നും അദ്ദേഹം പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ല. അത് കോടതിയില്‍ തനിക്ക് തെളിയിക്കാന്‍ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2022, 09:10 am IST
inKerala

കോട്ടയം: തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ലെന്ന് പി.സി ജോര്‍ജ്. തൃക്കാക്കരയില്‍ എത്തേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ട് അവിടേക്ക് പോകുകയാണെന്നും ജോര്‍ജ് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസ് രാഷ്‌ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നാണംകെട്ട രാഷ്‌ട്രീയം കളിക്കുകയാണെന്നും പി.സി വിമര്‍ശിച്ചു. തൃക്കാക്കരയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായിയുടെ പോലീസ് തന്നെ കൂച്ചിവിലങ്ങിട്ട് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. താന്‍ കുറ്റക്കാരനല്ല. കേസും അറസ്റ്റുമെല്ലാം രാഷ്‌ട്രീയ പ്രേരിതമെന്നും അദ്ദേഹം പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ല. അത് കോടതിയില്‍ തനിക്ക് തെളിയിക്കാന്‍ കഴിയും. ഇന്ന് പോകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല. താന്‍ തെറ്റ് ചെയ്തെങ്കില്‍ അത് കോടതിയെ ബോധിപ്പിച്ചശേഷമേ നടപടി സ്വീകരിക്കാന്‍ കഴിയൂ. നിര്‍ണായക മറുപടി തൃക്കാക്കരയില്‍ നല്‍കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

തൃക്കാക്കരയുടെ പ്രചാരണപരിപാടികള്‍ ഇന്ന് അവസാനിക്കുകയാണ്. ഇതുവരെ തനിക്ക് അവിടെയെത്താന്‍ കഴിഞ്ഞില്ല. പോലീസിന്റെ അറസ്റ്റും റിമാന്‍ഡും കോടതിയും ഒക്കെയായി സമയം ലഭിച്ചിരുന്നില്ല. ഒരിക്കലും ഒളിച്ചിരിക്കുന്ന പരിപാടിയില്ല.  പിണറായി വിജയന്റെ വൃത്തികെട്ട നാണം കെട്ട രാഷ്‌ട്രീയം ആണിത്. തൃക്കാക്കര തിരഞ്ഞെടുപ്പ് ഇല്ലായിരുന്നു എങ്കില്‍ ഒരു എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകില്ലായിരുന്നു. തനിക്കെതിരായ കേസും അറസ്റ്റുമെല്ലാം രാഷ്‌ട്രീയ പ്രേരിതമാണ്. ഇന്ന് എന്തുണ്ടായാലും തൃക്കാക്കരയില്‍ എത്തിയേ പറ്റൂ എന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ അദ്ധ്യക്ഷനാണ്. തന്നെ പിന്തുണയ്‌ക്കുന്നവരോട് ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് പറയാനുളള ബാദ്ധ്യതയുണ്ട്. അതിനാല്‍ തൃക്കാക്കരയിലേക്ക് പോകും. അതിനുള്ള അവകാശം തനിക്കുണ്ട്. തന്റെ യാത്ര ചട്ടവിരുദ്ധമല്ല. വെണ്ണലയില്‍ എന്തായാലും പോകണം. ആ ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുത്തതിന് ആണല്ലോ തന്നെ അറസ്റ്റ് ചെയ്തത്. താന്‍ എന്താണ് പറഞ്ഞതെന്ന് എല്ലാവരും കേള്‍ക്കണം. ഒരു സമുദായത്തെക്കുറിച്ചും പറഞ്ഞിട്ടില്ല. സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് താന്‍ പറഞ്ഞിട്ടുള്ളത്. ആനപ്പുറത്ത് ഇരിക്കുന്നവര്‍ക്ക് ആരെയും പേടിക്കേണ്ടെന്നാണ് വിചാരം. ആനപ്പുറത്ത് നിന്നും ഇറങ്ങട്ടെ അപ്പോള്‍ കാണാമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

രാഷ്‌ട്രീയ നിലപാട് പ്രഖ്യപിക്കാനാണ് താന്‍ തൃക്കാക്കരയിലേക്ക് പോകുന്നത്. ഹൈക്കോടതി വിധി അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥനുമായി പൂര്‍ണമായും സഹകരിക്കുന്നതിനും ആവശ്യമായ തെളിവുകള്‍ നല്‍കുന്നതിനും തയ്യാറാണ്. ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം 153 A, 295 A IPC ഉള്‍പ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ല. നാളിതുവരെയായി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം അനുസരിച്ചുള്ള സ്വാതന്ത്ര്യം അനുവദിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്നതിനുള്ള ഭരണഘടനാപരമായുള്ള അവകാശം സംരക്ഷിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് നാളെ അല്ലാതെ മറ്റ് ഏതൊരു ദിവസവും ഹാജരായി കൊള്ളാം എന്നും നോ്ട്ടീസിന് മറുപപടിയായി അറിയിച്ചുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Tags: keralaPinarayi VijayanThrikkakkaraപിസി ജോര്‍ജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.