Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള ‘പിജി’ പ്രവേശന പരീക്ഷ (CUET PG-2022): ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍

. ഓരോ ചോദ്യപേപ്പറിലും 100 ചോദ്യങ്ങള്‍ വീതമുണ്ടാവും. ജനറല്‍ പേപ്പറിന് ഇംഗ്ലീഷ്/ഹിന്ദി ഭാഷയിലെ ചോദ്യപേപ്പര്‍ തെരഞ്ഞെടുക്കാം. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കും. എന്‍ട്രന്‍സ് പരീക്ഷാ സിലബസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
May 25, 2022, 04:30 pm IST
inEducation

കേന്ദ്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെ രാജ്യത്തെ 42 വാഴ്‌സിറ്റികളില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകളിലേക്കുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് ((CUET PG-2022) നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷകള്‍ ക്ഷണിച്ചു. എന്‍ട്രന്‍സ് പരീക്ഷാ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും  https://cuet.nta.nic.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ജൂണ്‍ 18 വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും. 

ഫീസ് രാത്രി 11.50 മണി വരെ അടയ്‌ക്കാം.  ഇന്ത്യയില്‍ അപേക്ഷാ ഫീസ് (ടെസ്റ്റ് പേപ്പറിന് വരെ) ജനറല്‍-800 രൂപ. അഡീഷണല്‍ ഓരോ പേപ്പറിന് 200 രൂപ കൂടുതല്‍ അടയ്‌ക്കണം. ഒബിസി-എന്‍സിഎല്‍/ജനറല്‍ ഇഡബ്ല്യുഎസ്-600 (അഡീഷണല്‍-150 രൂപ), എസ്‌സി/എസ്ടി/തേര്‍ഡ് ജന്‍ഡര്‍-550 രൂപ(150 രൂപ), ഭിന്നശേഷിക്കാര്‍(പിഡബ്ല്യുബിഡി)-500 രൂപ (150 രൂപ). ഇന്ത്യയ്‌ക്ക് പുറത്ത് മൂന്നു ടെസ്റ്റ് പേപ്പറുകള്‍ക്ക് വരെ 4000 രൂപ, അഡീഷണല്‍ ഓരോ പേപ്പറിനും 1000 രൂപ വീതം. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/യുപിഐ വാലറ്റ്/നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. ഒരാള്‍ക്ക് മൂന്ന് ടെസ്റ്റ് പേപ്പറുകള്‍ക്ക് ശേഷമുള്ള പേപ്പറിന് അഡീഷണല്‍ ഫീസ് അടച്ചാല്‍ മതിയാകും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.

പരീക്ഷ: ‘CUET PG-2022’ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ തിയറികള്‍ നിശ്ചയിച്ച് പിന്നീട് അറിയിക്കുന്നതാണ്. ഒന്നിലധികം ദിവസം പരീക്ഷയുണ്ടാവും. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ രണ്ട് ഷിഫ്റ്റുകളായി ദേശീയതലത്തില്‍ നടത്തും. ആദ്യ ഷിഫ്റ്റ് രാവിലെ 10 മുതല്‍ 12 മണി വരെയും രണ്ടാമത്തേത് ഉച്ചയ്‌ക്കുശേഷം 3 മുതല്‍ 5 മണിവരെയുമാണ് നടത്തുക, പരീക്ഷാ പേപ്പറുകളും വിഷയങ്ങളും രീതികളുമെല്ലാം ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ വിശദീകരിച്ചിട്ടുണ്ട്. ഓരോ ചോദ്യപേപ്പറിലും 100 ചോദ്യങ്ങള്‍ വീതമുണ്ടാവും. ജനറല്‍ പേപ്പറിന് ഇംഗ്ലീഷ്/ഹിന്ദി ഭാഷയിലെ ചോദ്യപേപ്പര്‍ തെരഞ്ഞെടുക്കാം. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കും. എന്‍ട്രന്‍സ് പരീക്ഷാ സിലബസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.  

കേരളത്തില്‍ ആലപ്പുഴ/ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂര്‍, തിരുവനന്തപുരം, തൃശൂര്‍, വയനാട് എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്. മംഗളൂരു, മൈസൂരു, ബെംഗളൂരു ഉള്‍പ്പെടെ 32 പരീക്ഷാകേന്ദ്രങ്ങളാണ് കര്‍ണാടകത്തിലുള്ളത്. നാല് നഗരങ്ങള്‍ പരീക്ഷക്കായി തെരഞ്ഞെടുക്കാം. വിദേശങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.

ബിരുദധാരികള്‍ക്കും ഇക്കൊല്ലം ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും സിഇയുടി പിജി-2022 ല്‍ പങ്കെടുക്കാം. പ്രായപരിധിയില്ല. എന്നാല്‍ അതത് സര്‍വ്വകലാശാലകള്‍ പിജി പ്രോജക്ടുകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ഉള്ളവര്‍ക്കാണ് പ്രവേശനത്തിന് അര്‍ഹത.

പ്രവേശന പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തില്‍ ഏകജാലക സംവിധാനത്തിലൂടെ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നിരവധി മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകളിലാണ് അഡ്മിഷന്‍. സിയുഇടി പിജി 2022 ല്‍ യോഗ്യത നേടുന്നവര്‍ക്ക് പ്രവേശനം നല്‍കുന്ന വാഴ്‌സിറ്റികളും കോഴ്‌സുകളും വിഷയങ്ങളും യോഗ്യതാ മാനദണ്ഡങ്ങളുമെല്ലാം ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാസഗോഡില്‍ (www.cukerala.ac.in) ലഭ്യമായ പിജി പ്രോഗ്രാമുകള്‍ ഇവയാണ്:  എംഎ ഇക്കണോമിക്‌സ് (സീറ്റുകള്‍-50), ഇംഗ്ലീഷ് ആന്റ് കംപേരറ്റീവ് ലിറ്ററേച്ചര്‍ (50), ലിംഗുസ്റ്റിക്‌സ് ലാംഗുവേജ് ടെക്‌നോളജി (50), ഹിന്ദി ആന്റ് കംപേരറ്റീവ് ലിറ്ററേച്ചര്‍ (50), ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പോളിസി സ്റ്റഡീസ് (50), മാസ്റ്റര്‍ ഓഫ് സോഷ്യല്‍വര്‍ക്ക് (എംഎസ്ഡബ്ല്യു) (50), എംഎഡ് (63), എംഎസ്‌സി- സുവോളജി (38), ബയോകെമിസ്ട്രി (38), കെമിസ്ട്രി (38), കമ്പ്യൂട്ടര്‍ സയന്‍സ് (38), എന്‍വയോണ്‍മെന്റല്‍ സയന്‍സ് (38), ജനോമിക് സയന്‍സ് (38), ജിയോളജി (38), മാത്തമാറ്റിക്‌സ് (50), ബോട്ടണി (38), ഫിസിക്‌സ് (38), യോഗ തെറാപ്പി (50), എല്‍എല്‍എം (50), എംപിഎച്ച് (50), എംബിഎ (38), എംബിഎ ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (38), എംകോം (50), എംഎ- കന്നഡ (50); പിജി ഡിപ്ലോമ- യോഗ (50), എന്‍ആര്‍ഐ ലോസ് (50), ഹിന്ദി- മാസ് കമ്യൂണിക്കേഷന്‍ ആന്റ് മീഡിയ റൈറ്റിംഗ് (20), ഹിന്ദി ട്രാന്‍സ്‌ലേഷന്‍ ആന്റ് ഓഫീസ് പ്രൊസിഡ്യൂവര്‍ (20) ഈ കോഴ്‌സുകളിലേക്കുള്ള പ്രവേശന യോഗ്യതകള്‍ വെബ്‌സൈറ്റിലുണ്ട്.

മറ്റ് കേന്ദ്രസര്‍വ്വകലാശാലകളില്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, സൗത്ത് ബീഹാര്‍, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു, ഝാര്‍ഖണ്ഡ്, കശ്മീര്‍, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, മണിപ്പൂര്‍ എന്നിവ ഉള്‍പ്പെടും. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റ്, ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റി, ദി ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗുവേജ് യൂണിവേഴ്‌സിറ്റി, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഹില്‍ യൂണിവേഴ്‌സിറ്റി, ബാബാസാഹിബ് ഭീംറാവു അംബേദ്കര്‍ യൂണിവേഴ്‌സിറ്റി അടക്കമുള്ള കേന്ദ്രസര്‍വ്വകലാശാലകളിലും ഏതാനും സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റികളിലും നാഷണല്‍ റെയില്‍ ആന്റ് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലും (കല്‍പിത സര്‍വ്വകലാശാല) ഈ എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ് പിജി പ്രവേശനം.

Tags: educationcareer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.