Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശരത്പവാറിനോട് മാപ്പ് പറയില്ലെന്ന് നടി കേതകി ചിതാലെ; ഫേസ്ബുക്ക് കുറിപ്പില്‍ തെല്ലും കുറ്റബോധമില്ലെന്നും നടി

എന്‍സിപി ദേശീയാധ്യക്ഷന്‍ ശരത് പവാറിനെ അവഹേളിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് മാപ്പു പറയില്ലെന്ന് അറസ്റ്റിലായ മറാഠി നടി കേതകി ചിതാലെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 07:24 pm IST
inIndia

മുംബൈ: എന്‍സിപി ദേശീയാധ്യക്ഷന്‍ ശരത് പവാറിനെ അവഹേളിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് മാപ്പു പറയില്ലെന്ന് അറസ്റ്റിലായ മറാഠി നടി കേതകി ചിതാലെ.  തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തെല്ലും കുറ്റബോധമില്ലെന്നും നടി വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും  നടിയുടെ മൊബൈല്‍ ഫോണും ലാപ് ടോപ്പും പൊലീസ് പിടിച്ചെടുത്തിരുന്നു. . ഫേസ്ബുക്കില്‍ നടി ഈ വിവാദ പോസ്റ്റ് പങ്കുവെച്ച ഉടന്‍ എന്‍സിപി നേതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. സ്വപ്നില്‍ നെട്കെ എന്ന വ്യക്തി താനെയിലെ കല്‍വ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.  നടിയുടെ അറസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശരത് പവാറിനെതിരെ വ്യാപകമായ എതിര്‍പ്പുയരുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും പ്രസംഗിക്കുന്ന പവാറില്‍ നിന്നും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പൊതുവായ വിമര്‍ശനം. 

‘താങ്കളെ നരകം കാത്തിരിക്കുന്നു’, ‘താങ്കള്‍ ബ്രാഹ്മണരെ വെറുക്കുന്നു’ തുടങ്ങിയ പരാമര്‍ശങ്ങള്‍ ഈ പോസ്റ്റിലുണ്ട്.  

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 500 (അപകീര്‍ത്തിപ്പെടുത്തല്‍), 501(അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കല്‍ അഥവാ പ്രസിദ്ധപ്പെടുത്തല്‍), 505(2) (പ്രസ്താവന സൃഷ്ടിക്കല്‍, പ്രചരിപ്പിക്കല്‍), 153(എ) (ആളുകള്‍ക്കിടയില്‍ അസ്വാസ്ഥ്യം പരത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.  

മറാഠി കവി ജവഹര്‍ റാത്തോഡിന്റെ കവിതയിലെ വരികള്‍ ഉദ്ധരിച്ച് ഹിന്ദു ദൈവങ്ങളെ പരിഹസിച്ച് ശരദ് പവാര്‍ ഈയിടെ നടത്തിയ ഒരു പ്രസ്താവനയാണ് പ്രകോപനത്തിന് കാരണമെന്ന് അറിയുന്നു. ഈയിടെ ട്രൈബല്‍ റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടിയില്‍ മഹാരാഷ്‌ട്രയിലെ സട്ടാരയില്‍ സംസാരിക്കവേയാണ് ശരത് പവാറിന്റെ വിവാദ പ്രസ്തവാന ഉണ്ടായത്. താഴ്നന്ന ജാതിയിലുള്ളവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന പൂജാരികളെ വിമര്‍ശിക്കുന്ന ജവഹര്‍ റാത്തോഡിന്റെ കവിതയാണ് ശരത് പവാര്‍ ഉദ്ധരിച്ചത്. നിങ്ങളുടെ ദൈവങ്ങളുടെ അച്ഛനാണ് ഞാന്‍ എന്ന പവാറിന്റെ ദൈവനിന്ദയാണ് ഹിന്ദുക്കളെ പ്രകോപിപ്പിച്ചത്.  അഡ്വ. നിതിന്‍ ഭാവെയുടെ മറാഠിയിലുള്ള ഫേസ്ബുക്ക് പോസ്റ്റിലും ശരത് പവാറിന്റെ ഈ ഹിന്ദുദൈവങ്ങളെ വിമര്‍ശിക്കുന്ന പരാമര്‍ശത്തോടുള്ള അമര്‍ഷമാണ് സൂചിപ്പിക്കുന്നത്. പൊതുവേ മഹാരാഷ്‌ട്രയിലെ ബ്രാഹ്മണ സമൂഹത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന നേതാവാണ് ശരത് പവാര്‍.  

ശിവസേനയും എന്‍സിപിയും തമ്മിലുള്ള ശത്രുത ഈ പോസ്റ്റ് മൂലം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഈ പോസ്റ്റിലെ ഉള്ളടക്കം പവാറിന് എതിരായതാണെന്നും പരാതിയില്‍ പറയുന്നു. ഇതില്‍ ആശ്ചര്യകരമായ കാര്യം പോസ്റ്റ് സൃഷ്ടിച്ചത് അഡ്വ. നിതിന്‍ ഭാവെ എന്നൊരു വ്യക്തിയാണെന്നതാണ്. അത് പങ്കുവെയ്‌ക്കുക മാത്രമാണ് കേതകി ചിതാലെ ചെയ്തത്. അതിനാണ് അറസ്റ്റ്.    

അഡ്വ. നിതിന്‍ ഭാവെയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് മറാഠിയിലാണ്. ഇതില്‍ ശരത്പവാറിന്റെ പേര് നേരിട്ട് പരാമര്‍ശിക്കുന്നില്ല. അദ്ദേഹത്തിന്റെ പവാര്‍ എന്ന കുടുംബപ്പേരും വയസ്സ് 80 എന്ന വസ്തുതയും പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.  

Tags: എംവിഎ സര്‍ക്കാര്‍കേതകി ചിതാലെഹിന്ദു ദൈവങ്ങള്‍മഹാരാഷ്ട്രHindutvaപവാര്‍ശരദ് പവാര്‍ഫെയ്സ്ബുക്ക്Ncpമഹാവികാസ് അഘാധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

പുതിയ വാര്‍ത്തകള്‍

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.