Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഫിന്‍ലാന്‍ഡിനെയും സ്വീഡനെയും നേറ്റോയില്‍ ചേര്‍ക്കാനുള്ള നീക്കത്തിലൂടെ റഷ്യയെ വീണ്ടും ചൊടിപ്പിച്ച് യുഎസും നാറ്റോയും; വരുമോ ലോകയുദ്ധം

ഉക്രൈന്റെ കിഴക്കന്‍ മേഖല മാത്രം പിടിച്ചെടുത്ത് അവിടെയുള്ള റഷ്യന്‍ വംശജരെ നിയോ നാസി അസൊവ് ഗ്രൂപ്പില്‍ നിന്നും രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കഴിക്കന്‍ ഉക്രൈനില്‍ കേന്ദ്രീകരിക്കുകയാണ് വ്ളാഡിമിര്‍ പുടിന്‍. ഇന്ത്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ അവരുടെ നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുകയാണ്. അതിനര്‍ത്ഥം ഇനി കീവില്‍ റഷ്യയുടെ ആക്രമണമുണ്ടാകില്ലെന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 06:15 pm IST
inIndia

കീവ്:  ഉക്രൈന്റെ കിഴക്കന്‍ മേഖല മാത്രം പിടിച്ചെടുത്ത് അവിടെയുള്ള റഷ്യന്‍ വംശജരെ നിയോ നാസി അസൊവ് ഗ്രൂപ്പില്‍ നിന്നും രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കഴിക്കന്‍ ഉക്രൈനില്‍ കേന്ദ്രീകരിക്കുകയാണ് വ്ളാഡിമിര്‍ പുടിന്‍. ഇന്ത്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ അവരുടെ നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുകയാണ്. അതിനര്‍ത്ഥം ഇനി കീവില്‍ റഷ്യയുടെ ആക്രമണമുണ്ടാകില്ലെന്നതാണ്.  

എന്നാല്‍ നാറ്റോയില്‍ ചേരാന്‍ ശ്രമിച്ച ഉക്രൈനെ ആക്രമിച്ച റഷ്യയെ ഒരിയ്‌ക്കലും മറക്കാത്ത ഒരു പാഠം പഠിപ്പിക്കാനാണ് യുഎസും നേറ്റോയും നീങ്ങുന്നത്. അതിന്റെ ഭാഗമാണ് വീണ്ടും പുടിനെ പ്രകോപിപ്പിച്ച് കൊണ്ട് തിരക്കിട്ട് ഫിന്‍ലാന്‍റിനെയും സ്വീഡനെയും നേറ്റോയില്‍ ചേര്‍ക്കുന്നത്. റഷ്യയെ സംബന്ധിച്ച് തൊട്ട അയല്‍പ്പക്കമായതിനാല്‍ ഇത് ഉറക്കം കെടുത്തുന്ന തീരുമാനമാണ്.  

“ഇതിനെതിരെ ഫിന്‍ലാന്‍ഡിനെയും സ്വീഡനെയും റഷ്യ താക്കീത് ചെയ്തു കഴിഞ്ഞു. “നേറ്റോയില്‍ ചേരാനുള്ള നിങ്ങളുടെ തീരുമാനം ഗുരുതരായ തെറ്റാണ്. മോസ്കോ ഇതിനോട് തിരിച്ചടിക്കില്ലെന്ന് പ്രതീക്ഷിക്കുന്നത് ഗുരുതരമായ തെറ്റാണ്.”- റഷ്യ താക്കീതായി പുറപ്പെടുവിച്ച സന്ദേശത്തില്‍ പറയുന്നു. റഷ്യയുമായി 1300 കിലോമീറ്റര്‍ ദൂരം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലാന്‍റ്. നേറ്റോയില്‍ ചേരുകയാണെന്ന് ഫിന്‍ലാന്‍റ് പ്രധാമന്ത്രിയും പ്രസിഡന്‍റും ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. നേറ്റോയില്‍ ചേരാനുള്ള തീരുമാനത്തെ ചരിത്രപരം എന്നാണ് ഫിന്‍ലാന്‍റ് പ്രസി‍ഡന്‍റ് സോളി നീനിസ്റ്റോയും പ്രധാനമന്ത്രി സന്ന മാരിനും വിശേഷിപ്പിക്കുന്നത്. ഇത്രയും കാലം റഷ്യയെ ഭയന്ന് നേറ്റോയില്‍ ചേരാന്‍ വിസമ്മതിച്ച രാജ്യമാണ് ഫിന്‍ലാന്‍റ്. ഇത് റഷ്യയെ സംബന്ധിച്ചിടത്തോലം മുഖത്തേറ്റ അടിയാണ്. സ്വീഡന്‍ ഭരിയ്‌ക്കുന്ന സോഷ്യന്‍ ഡമോക്രാറ്റുകളും നേറ്റോയില്‍ ചേരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തങ്ങള്‍ നേറ്റോയില്‍ ചേരുകയാണെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ആന്‍ഡേഴ്സണും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 

റഷ്യയ്‌ക്കും യൂറോപ്പിനും പരസ്പരം വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വീഡനും ഫിന്‍ലാന്‍റും തിരക്കിട്ട് നാറ്റോയില്‍ അംഗങ്ങളായി ചേരാന്‍ തീരുമാനിച്ചത് റഷ്യയോടുള്ള വിശ്വാസക്കുറവാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഉറങ്ങിക്കിടന്ന നാറ്റോ പതിന്മടങ്ങ് ഊര്‍ജ്ജത്തോടെ ഉണര്‍ന്നെണീറ്റിരിക്കുകയാണ്. ഇത് ഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്ന് വിദേശകാര്യവിദഗ്ധര്‍ പ്രവചിക്കുന്നു. 

റഷ്യ, ഉക്രൈന്‍ സംഘര്‍ഷം രണ്ടു മാസം പിന്നിട്ടിട്ടും സമാധാനത്തിനുള്ള ഒരു നീക്കവും അമേരിക്കയുടെയും ബ്രിട്ടന്റെയും യൂറോപ്യന്‍ യൂണിയന്റെയും ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.  യുദ്ധം നീട്ടിക്കൊണ്ടുപോയി പുടിനെ ഇഞ്ചിഞ്ചായി കൊല്ലുക എന്നതാണ് പാശ്ചാത്യ ശക്തികളുടെ ലക്ഷ്യം. അതിന്റെ ഭാഗമാണ് കേട്ടുകേള്‍വിയില്ലാത്ത വിധം 100ല്‍ പരം തരത്തിലുള്ള ഉപരോധങ്ങള്‍ റഷ്യയുടെ മേല്‍ അടിച്ചേല്‍പിച്ചുകൊണ്ടുള്ള തീരുമാനം.  

“ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വഴി കാര്യങ്ങള്‍ അടിസ്ഥാനപരമായി മാറുകയാണെന്ന് റഷ്യയുടെ ഉപപ്രധാനമന്ത്രി സെര്‍ഗി റ്യാബ്കോവ് പറയുന്നു. ഇപ്പോഴേ ലോകരാഷ്‌ട്രങ്ങള്‍ യുദ്ധത്തിന്റെ ദുരിതങ്ങള്‍ പേറുകയാണ്. ഓരോ ദിവസവും കടന്നുപോകും തോറും പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. ചരക്ക് നീക്കം പാടെ തകര്‍ന്നിരിക്കുന്നു. മിക്ക രാഷ്‌ട്രങ്ങളും അവരവരുടെ പ്രധാന ചരക്കുകള്‍ക്ക് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതോടെ ഗോതമ്പ് ഉള്‍പ്പെടെ ലഭിക്കാതെ ലോകരാഷ്‌ട്രങ്ങള്‍ വന്‍പ്രതിസന്ധിയെ നേരിടുകയാണ്.  

അതിന് പുറമെയാണ് ഇന്ധനവില കുതിച്ചുയരുന്നതുമൂലമുണ്ടാകുന്ന പ്രതിസന്ധി. റഷ്യ ഒരു പ്രകോപനത്തിന്റെ വക്കിലാണ്. ഏതെങ്കിലും ഒരു ദുര്‍ബലനിമിഷത്തില്‍ ഒരു ആക്രമണമുണ്ടായാല്‍ അത് ഒരു ലോകയുദ്ധത്തിലേക്ക് വഴിവെച്ചേക്കാം. റഷ്യ ഏത് നിമിഷവും ആണവായുധം പ്രയോഗിച്ചേക്കാമെന്നാണ് അമേരിക്ക പറയുന്നത്. അതിന് പ്രേരിപ്പിക്കും വിധമുള്ള പ്രകോപനങ്ങളും സാഹചര്യങ്ങളുമാണ് സൃഷ്ടിക്കപ്പെടുന്നത്. 

Tags: കീവ്ഫിന്‍ലാന്‍റ്ഞങ്ങള്‍ നാറ്റോ ആണ്റഷ്യറഷ്യ- ഉക്രൈന്‍ യുദ്ധംസ്വീഡന്‍നാറ്റോVladimir Putinjoe bidenഉക്രൈന്‍ യുദ്ധംമൂന്നാം ലോകയുദ്ധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

വെനസ്വേലയിലെ വിജയം നാളെ അമേരിക്കയുടെ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പുമായി പുടിന്‍

പുതിയ വാര്‍ത്തകള്‍

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.