Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സിദ്ധിഖിന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ തേങ്ങി ജന്മനാട്

കുട്ടിക്കാലത്ത് തന്നെ കളിയും കളിക്കളവും ഹരമായിരുന്നു. ഈ കളിക്കമ്പമാണ് സിദ്ധീഖിലെ കളിയെഴുത്തുകാരനെ വാര്‍ത്തെടുത്തത്. സുപ്രഭാതത്തില്‍ കായിക റിപ്പോര്‍ട്ടറായതോടെ ഒട്ടേറെ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളുടെ ഹരം ചോരാതെയുളള നേര്‍കാഴ്ചകള്‍ സിദ്ധീഖ് വായനക്കാര്‍ക്കായി നല്‍കി. ഒടുവില്‍ മലപ്പുറത്ത് സന്തോഷ് ട്രോഫിയില്‍ കേരളം മുത്തമിട്ടത് ചെറിയ പെരുന്നാള്‍ മധുരമായി കായികപ്രേമികള്‍ക്ക് പകര്‍ന്ന് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2022, 10:24 am IST
in Idukki

വണ്ടിപ്പരിയാര്‍: പട്ടയമില്ലാത്ത 10 സെന്റ് ഭൂമിയില്‍ കെട്ടി ഉയര്‍ത്തിയ തറയില്‍ കൊച്ചു വീടെന്ന സ്വപ്‌നം അവശേഷിപ്പിച്ചാണ് മാധ്യമ പ്രവര്‍ത്തകന്‍ യു.എച്ച്. സിദ്ധീഖ്(43) എന്ന അബൂബക്കര്‍ ലോകത്തോട് വിടവാങ്ങുന്നത്. സുപ്രഭാതം ദിനപത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.  

വാടകവീട്ടില്‍ ഇടമില്ലാത്തതിനാല്‍ അടുത്ത പറമ്പിലെ പന്തലില്‍ ആണ് അന്ത്യയാത്രക്കൊരുക്കിയിരിക്കുന്നതെന്നത് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നവരുടെ ഉളളുലക്കും. സിദ്ധീഖിന്റെ ഇന്നലെകളും ഇന്നത്തെ ജീവിതാവസ്ഥയും അവര്‍ക്ക് നേര്‍ചിത്രമാകും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെയുളള കറുപ്പുപാലത്തെ തോട്ടം തൊഴിലാളി ലയത്തില്‍ ദുരിതങ്ങളോട് പൊരുതിയ ബാല്യം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലപ്പുറം പുത്തനത്താണിയില്‍ നിന്നും വണ്ടിപ്പെരിയാറിലെ തേയില തോട്ടത്തില്‍ പണിക്കെത്തിയവരാണ് സിദ്ധീഖിന്റെ പൂര്‍വികര്‍. പിതാവ് ഹംസ 14-ാം വയസില്‍ മരിച്ചു. ആര്‍ബിടി എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന മാതാവ് ഖദീജയാണ് സിദ്ധീഖിനെയും സഹോദരങ്ങെളയും വളര്‍ത്തിയത്.  ഡിസിസി മുന്‍ പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉടുമ്പഞ്ചോലയില്‍ മത്സരിച്ചപ്പോള്‍ മീഡിയ ചുമതല വഹിച്ചു. ഇതോടെയാണ് സിദ്ധീഖിലെ മാധ്യമ പ്രവര്‍ത്തകന്റെ ഉദയം. മംഗളത്തിന്റെ കുമളി ലേഖകനായി തുടക്കം. പിന്നീട് തേജസില്‍ പ്രാദേശിക ലേഖകനും സ്റ്റാഫ് റിപ്പോര്‍ട്ടറുമായി.

കുട്ടിക്കാലത്ത് തന്നെ കളിയും കളിക്കളവും ഹരമായിരുന്നു. ഈ കളിക്കമ്പമാണ് സിദ്ധീഖിലെ കളിയെഴുത്തുകാരനെ വാര്‍ത്തെടുത്തത്. സുപ്രഭാതത്തില്‍ കായിക റിപ്പോര്‍ട്ടറായതോടെ ഒട്ടേറെ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളുടെ ഹരം ചോരാതെയുളള നേര്‍കാഴ്ചകള്‍ സിദ്ധീഖ് വായനക്കാര്‍ക്കായി നല്‍കി. ഒടുവില്‍ മലപ്പുറത്ത് സന്തോഷ് ട്രോഫിയില്‍ കേരളം മുത്തമിട്ടത് ചെറിയ പെരുന്നാള്‍ മധുരമായി കായികപ്രേമികള്‍ക്ക് പകര്‍ന്ന് നല്‍കി.  

അടുത്ത കായിക വേദി പ്രതീക്ഷിച്ചിരിക്കെയാണ് ജീവിതത്തിന്റെ കളിക്കളത്തില്‍ അപ്രതീക്ഷിതമായി മരണത്തിന്റെ ലോംഗ് വിസില്‍ ഈ ചെറുപ്പക്കാരനെ തേടിയെത്തിയത്. ഇന്നലെ രാവിലെ 10.15ന് സുപ്രഭാതം പത്രത്തിന്റെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിച്ച ശേഷമാണ് കുഴഞ്ഞ് വീഴുന്നത്.  

മൈതാനങ്ങളുടെ ആവേശത്തിലും ആരവത്തിലും അഭിരമിക്കുമ്പോഴും മനസില്‍ അലയടിക്കുന്ന സ്വകാര്യ ദുഖങ്ങള്‍ മുഖത്ത് പ്രകടമാകാതിരിക്കാന്‍ സിദ്ധീഖ് ശ്രദ്ധിച്ചു. എപ്പോഴും ചിരിച്ച മുഖവുമായി അദ്ദേഹം സഹ പ്രവര്‍ത്തകരുടെ മുന്നില്‍ എത്തിയിരുന്നത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം ഒടുവില്‍ കോഴിക്കോട് എന്നിങ്ങനെ വിവിധ ജില്ലകളില്‍ സിദ്ധീഖ് പ്രവര്‍ത്തിച്ചു. അവിടങ്ങളിലെല്ലാം സൗഹൃദത്തിന്റെ പൂമരമായി മാറി. ഇന്നലെ സിദ്ധീഖിന്റെ അപ്രതീക്ഷിത വിയോഗമറിഞ്ഞ സാമുഹ്യ മാധ്യമങ്ങളില്‍ കണ്ട വിട പറയുന്ന പോസ്റ്റുകള്‍ ഇതിന് തെളിവാണ്.  

കായികരംഗത്തെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2017ലെ ജി.വി. രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ് നേടി. 2012, 2018 വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ മികച്ച കായിക റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡുകളും നേടിയിരുന്നു. കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഭാര്യ: നിസ. മക്കള്‍: ഫിദ ഫാത്വിമ, ഫാദിയ ഫാത്വിമ. സംസ്‌കാരം ഇന്ന് രാവിലെ ഇടുക്കി വണ്ടിപ്പെരിയാറില്‍.

Tags: suprabhaatham dailyയു.എച്ച്. സിദ്ധീഖ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വേട്ടക്കാരന് ഹലേലുയ്യ പാടുന്നവര്‍’, വിദ്വേഷ പ്രചാരകന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ മന്ത്രിയുടെ നടപടി അപമാനകരം; വി.എന്‍. വാസവനെതിരെ സുപ്രഭാതം

Kerala

സതീശന്‍ പറയുന്നത് ശുദ്ധനുണ; 80:20അനുപാതം തുടരുമെന്ന് സമസ്തയ്‌ക്കും മുസ്ലീങ്ങള്‍ക്കും ഉറപ്പ്നല്‍കി; ക്രിസ്ത്യന്‍ സമൂഹത്തിനായി ഒഴുക്കുന്നത് മുതലകണ്ണീര്‍

Kerala

വര്‍ഗീയത കുത്തി ഇളക്കി സമസ്ത മുഖപത്രം; പൗരത്വനിയമത്തില്‍ മോദി സര്‍ക്കാരിനെതിരെ വ്യാജവാര്‍ത്ത; ‘സുപ്രഭാതം’ പത്രത്തിനെതിരെ കേന്ദ്രത്തിന് പരാതി

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.