Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

സ്ത്രീമുന്നേറ്റത്തിലൂടെ അമൃതകാലത്തിലേക്ക്

'സ്ത്രീശക്തി ദേശീയതയിലൂടെ ആത്മനിര്‍ഭരതയിലേക്ക്' എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി ഇന്ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന വനിത സമ്മേളനം, രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വേളയിലെ ഭാവാത്മക ചുവടുവയ്‌പാണ്‌

സി.വി. സജനിbyസി.വി. സജനി
May 8, 2022, 06:00 am IST
inArticle

സ്ത്രീശാക്തീകരണത്തിന്റെ ഉത്തമ ഭൂമികയാണ് എന്നും ഭാരതം. വേദകാലത്ത് പണ്ഡിതസഭകളിലെ സാന്നിധ്യമായിരുന്നു ഗാര്‍ഗ്ഗിയും മൈത്രേയിയും. 1780 ല്‍ തമിഴ്‌നാട്ടിലെ ശിവഗംഗയുടെ മഹാറാണിയായിരുന്ന വേലു നാച്ചിയാരും ഉദയാല്‍പ്പട എന്ന സൈന്യത്തിന്റെ അധിപയായിരുന്ന ദളിത് വിഭാഗത്തില്‍ പെട്ട കുയിലിയും ഭാരതീയ ചരിത്രത്തിന്റെ പ്രൗഢോജ്ജ്വല മുഖങ്ങളാണ്. ഝാന്‍സി റാണിയും കിത്തൂര്‍ റാണി ചെന്നമ്മയും നാഗാ ഗോത്രത്തില്‍ നിന്ന് പതിന്നാം വയസ്സില്‍ സ്വാതന്ത്ര്യസമരരംഗത്തേക്കു കടന്നുവന്ന റാണി മാ ഗൈഡിന്‍ലിയുവും 1812ല്‍ അടിമ വ്യവസായം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ മഹാറാണി ആയില്യം തിരുനാള്‍ ഗൗരി ലക്ഷ്മിബായിയും എല്ലാം രാഷ്‌ട്രചേതനയുടെ ശക്തികളാണ്.

ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും ആ പാത പിന്തുടര്‍ന്ന നെഹ്‌റുവിയന്‍ ഭരണത്തിന്റെയും ഫലമായാണ് സ്ത്രീ പാര്‍ശ്വവത്കരിക്കപ്പെട്ടത്. സ്ത്രീക്കു നഷ്ടപ്പെട്ട അന്തസ്സും ശക്തിയും വീണ്ടെടുക്കാനുള്ള നയവും പ്രവര്‍ത്തനങ്ങളുമാണ് ഇന്നു ഭാരതത്തില്‍ നടക്കുന്നത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന, മുത്തലാഖ് നിരോധനം, വിവാഹ പ്രായപരിധി ഇരുപത്തിയൊന്ന് ആക്കിയത്… എല്ലാം സ്ത്രീശാക്തീകരണത്തിന്റെ നാഴികക്കല്ലുകളാണ്.

രാജ്യത്താകെ ഈ മാറ്റം പ്രകടമാണെങ്കിലും കേരളം സ്ത്രീപീഡകരുടെ സ്വതന്ത്രഭൂമിയായി മാറുന്നു എന്നത് ദൗര്‍ഭാഗ്യകരവും അപമാനകരവുമാണ്. കേരളത്തിന്റെ മണ്ണ് നവോത്ഥാനത്തിന്റേതാണ്. ശങ്കരാചാര്യരും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും കേളപ്പജിയും മാധവ്ജിയും പരമേശ്വര്‍ജിയും മാതാ അമൃതാനന്ദമയീ ദേവിയും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകര്‍ സ്ഫുടം ചെയ്ത സാംസ്‌കാരിക ഭൂമിക.

‘മാതൃദേവോ ഭവ’ എന്ന ധര്‍മ്മമന്ത്രം ഉയരുന്ന പുണ്യഭൂമി. സ്ത്രീശാക്തീകരണത്തില്‍ എക്കാലത്തെയും ലോകോത്തര ദര്‍ശനം ഭാരതത്തിന്റേതാണ്. ശങ്കരഭൂമിയായ കേരളമാണ് ഇതിന്റെ ഉറവിടം.

”ശിവശക്ത്യാ യുക്തോ

യതി ഭവതി ശക്തഃ പ്രഭവിതം

ന ചേ ദേവം ദേവോ

ന ഖലു കുശലഃ സ്പന്ദിതുമപി”

ഭഗവാന്‍ ശിവന്‍ ശക്തിയോടു ചേര്‍ന്നിരിക്കുമ്പോള്‍ മാത്രമേ ഒന്ന് സ്പന്ദിക്കാന്‍പോലും ശക്തനാകുന്നുള്ളു. ഭാരതീയമായ സ്ത്രീമുന്നേറ്റത്തിന്റെ മൂലമന്ത്രവും ഇതുതന്നെയാണ്. ഈ നാടിന്റെ സംസ്‌കാരവും പൈതൃകവും ചേര്‍ത്തുപിടിച്ചുള്ള ശാക്തീകരണമാണ് ഭാരതീയ ശൈലി. അമൃത് മഹോത്സവം ജീവിതത്തിന്റെ സമസ്ത മേഖലകളിലെയും സ്ത്രീകളെ ചേര്‍ത്തുപിടിച്ചുള്ള വികസനമാണ് ലക്ഷ്യമിടുന്നത്.

ഭാരതം നൂറാം സ്വാതന്ത്ര്യവര്‍ഷം ആഘോഷിക്കുമ്പോഴേക്കും കൃഷിയും ഭക്ഷ്യമേഖലയും തൊട്ട് വൈദ്യശാസ്ത്രവും രാജ്യസുരക്ഷയും ബഹിരാകാശവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ വരെ സ്വാശ്രയത്വം കൈവരിക്കുകയാണ് ലക്ഷ്യം. ‘മേക്ക് ഇന്‍ ഇന്ത്യ’യില്‍നിന്ന് ‘മേക്ക് ഫോര്‍ ദ വേള്‍ഡ്’ ലേക്കും വീണ്ടും ഉയര്‍ന്ന് ‘വേള്‍ഡ് ഹബ്ബ് ആയി ലോകത്തിന്റെ Â നെറുകയിലേക്കും എത്തുക. ഈ ചിറകടികളില്‍ ഒരു പടി മുന്നില്‍ സ്ത്രീ സമൂഹവും നില്‍ക്കുന്നു എന്നത് മഹത്തരം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനോടൊപ്പം അവരെ ഏറ്റവും ഉന്നതിയിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചരിത്രത്തിലാദ്യമായി പെണ്‍കുട്ടികള്‍ക്ക് ബാച്ച് അനുവദിച്ചതാണ് മറ്റൊരു മാതൃക. സ്ത്രീകളെ സംരംഭകരാക്കാനുള്ള ശ്രമങ്ങളും പ്രത്യേക പദ്ധതികളും നിരവധി. അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമരചരിത്രം ചര്‍ച്ച ചെയ്യപ്പെടുകയാണ്. ധാര്‍മ്മികതയിലും ദേശീയതയിലും ഊന്നി സ്വാതന്ത്ര്യത്തിനായി പോരാടിയ വീരയോദ്ധാക്കളെയും വീരാംഗനമാരെയും സ്മരിക്കുന്നത് ‘സ്ത്രീശക്തി ദേശീയതയിലൂടെ ആത്മനിര്‍ഭരത’യിലേക്ക് എന്ന ധ്യേയവാക്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള പ്രേരണയാണ്.

Tags: womenwomen empowerment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

Kerala

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.