Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍ബിഐ അടിസ്ഥാന നിരക്ക് വര്‍ധിപ്പിച്ച നടപടിയെ മോദിസര്‍ക്കാരിന്റെ മുഖ്യവിമര്‍ശകനായ രഘുറാം രാജന്‍ പോലും പുകഴ്‌ത്തുന്നു

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബുധനാഴ്ച പണ വായ്‌പാനിരക്ക് 0.4 ശതമാനം വര്‍ധിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചത് പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ്. മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനും കോണ്‍ഗ്രസിന്റെ സാമ്പത്തിക ഉപദേശകനുമായ രഘുറാം രാജന്‍ പോലും ശക്തികാന്ത ദാസിന്റെ ഈ നീക്കത്തെ ശ്ലാഘിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2022, 10:34 pm IST
inIndia

ന്യൂദല്‍ഹി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബുധനാഴ്ച പണ വായ്‌പാനിരക്ക് 0.4 ശതമാനം വര്‍ധിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചത് പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ്. മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനും കോണ്‍ഗ്രസിന്റെ സാമ്പത്തിക ഉപദേശകനുമായ രഘുറാം രാജന്‍ പോലും ശക്തികാന്ത ദാസിന്റെ ഈ നീക്കത്തെ ശ്ലാഘിക്കുന്നു. Â

പണപ്പെരുപ്പം നേരിടാന്‍ റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിക്കേണ്ട സമയമാണിതെന്ന് റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ കൂടിയായ രഘുറാം രാജന്‍ ഓര്‍മ്മിപ്പിക്കുന്നു. 2020 മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്കില്‍ വര്‍ധന വരുന്നത്. ഇത് ഭവന-വാഹന വായ്‌പാ പലിശ നിരക്ക് ഉയര്‍ത്തുമെന്ന ഒരു വിമര്‍ശനമാണ് ചില സാമ്പത്തിക വിദഗ്ധര്‍ ഉയര്‍ത്തുന്നത്. റിസര്‍വ്വ് ബാങ്ക് തീരുമാനത്തിന്റെ ഭാഗമായി ബുധനാഴ്ച ഓഹരി വിപണി നേരിയ ഇടിവ് രേഖപ്പെടുത്തിയിതോടെയും ചിലര്‍ വൈകാരികമായി സര്‍ക്കാരിനെതിരെ പ്രതികരിച്ചിരുന്നു. Â

എന്നാല്‍ അടിസ്ഥാനനിരക്കുകളില്‍ വര്‍ധനവരുത്തിയ നീക്കം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്‌ക്കുള്ള നിക്ഷേപമാണെന്നും അതിന്റെ നേട്ടം എപ്പോഴും ഇന്ത്യന്‍ പൗരന്മാര്‍ക്കാണെന്നും രഘുറാം രാജന്‍ ആണയിട്ട് പറയുന്നു. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം റിസര്‍വ്വ് ബാങ്ക് അടിസ്ഥാനനിരക്കുകളില്‍ വര്‍ധന വരുത്തിയിട്ടില്ല. വളര്‍ച്ചയും പണപ്പെരുപ്പവും സന്തുലിതമായി കൊണ്ടുപോകാനാണ് റിസര്‍വ്വ് ബാങ്ക് ശ്രമിക്കുന്നത്. Â

മാര്‍ച്ചില്‍ രാജ്യത്തിന്റെ ഉപഭോക്തൃ പണപ്പെരുപ്പം 6.95 ശതമാനമായിരുന്നു. എന്നാല്‍ ഫിബ്രവരിയില്‍ ഇത് വെറും 6.07 ശതമാനം മാത്രമായിരുന്നു. റിസര്‍വ്വ് ബാങ്ക് നിശ്ചയിച്ച പരിധിക്കും അപ്പുറത്താണ് കഴിഞ്ഞ മൂന്ന് മാസമായുള്ള പണപ്പെരുപ്പം. Â

“നിരക്കുകള്‍ ഉയര്‍ത്തുന്നതില്‍ ആരും സന്തുഷ്ടരായിരിക്കില്ല. റിസര്‍വ്വ് ബാങ്ക് ഗവര‍്ണറായിരിക്കുമ്പോള്‍ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന്റെ പേരില്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുവെച്ചെന്നുള്ള രാഷ്‌ട്രീയപ്രേരിതമായ വിമര്‍ശനം തനിയ്‌ക്കെതിരെയും ഉയര്‍ന്നിരുന്നു. അപ്പോഴെല്ലാം വസ്തുതകളാണ് അവര്‍ക്ക് മറുപടി നല്‍കിയത്. രാജ്യത്തിന്റെ ആവശ്യമറിഞ്ഞാണ് റിസര്‍വ്വ് ബാങ്ക് പ്രവര്‍ത്തിക്കേണ്ടത്”- രഘുറാം രാജന്‍ പറയുന്നു. Â

പണപ്പെരുപ്പം തടയാന്‍ അടിസ്ഥാന നിരക്കുയര്‍ത്തിയ റിസര്‍വ്വ് ബാങ്ക് നടപടി ന്യായീകരിക്കാന്‍ രഘുറാം രാജന്‍ സ്വന്തം അനുഭവം വരെ പങ്കുവെയ്‌ക്കുന്നു. “ആദ്യമായല്ല രാജ്യം ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് നേരിടുന്നത്. 2013ല്‍ താന്‍ ആര്‍ ബി ഐ ഗവര്‍ണറായിരിക്കുമ്പോള്‍ ഇന്ത്യയില്‍ പണപ്പെരുപ്പ നിരക്ക് 9.5 ശതമാനമായിരുന്നു. രൂപയുടെ മൂല്യമാകട്ടെ കുത്തനെ ഇടിയുകയും ചെയ്തു. അന്ന് റിപ്പോര്‍ നിരക്ക് 7.25 ശതമാനത്തില്‍ നിന്നും എട്ടുശതമാനമായി ഉയര്‍ത്തിയാണ് ഇതിനെ നേരിട്ടത്. പിന്നീട് പണപ്പെരുപ്പ നിരക്ക് കുറഞ്ഞതോടെ നിരക്ക് 6.5 ശതമാനത്തിലേക്ക് താഴ്‌ത്തി. “- രഘുറാം രാജന്‍ പറയുന്നു. Â

“അടിസ്ഥാനനിരക്ക് പണപ്പെരുപ്പം കൂടുമ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ റിപ്പോ നിരക്ക് ഉയര്‍ത്തുന്ന നടപടി സമ്പദ് വ്യവസ്ഥയെയും രൂപയുടെ മൂല്യത്തെയും കൂടുതല്‍ സുസ്ഥിരമാക്കുകയാണ് ചെയ്യുക. വളര്‍ച്ച മെച്ചപ്പെടാനും അത് ഉപകരിക്കൂം. അന്നത്തെ നടപടിയിലൂടെ 2013 ആഗസ്തിനും 2016 ആഗസ്തിനും ഇടയില്‍ പണപ്പെരുപ്പം 9.5 ശതമാനത്തില്‍ നിന്നും 5.3 ശതമാനമായി കുറഞ്ഞു. ഇതേ കാലയളവില്‍ ഇന്ത്യയുടെ വളര്‍ച്ച 5.91 ശതമാനത്തില്‍ നിന്നും 9.31 ശതമാനമായി കൂടുകയായിരുന്നു.”- സ്വന്തം Â ജീവിത കഥ പങ്കുവെച്ച് രഘുറാം രാജന്‍ ഓര്‍മ്മിപ്പിക്കുന്നു. Â

Â

Tags: റിപ്പോറിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍റിപ്പോ നിരക്ക്rbiപലിശനിരക്ക്റിസര്‍വ്വ് ബാങ്ക്വിലക്കയറ്റംആര്‍ ബി ഐ നയംചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംശക്തികാന്ത ദാസ്രഘുറാം രാജന്‍റിവേഴ്സ് റിപ്പോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.