Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കെ റെയിലിന് റെഡ് സിഗ്‌നല്‍ നല്‍കി വന്ദേഭാരത് ട്രെയിന്‍

സില്‍വര്‍ ലൈന്‍ പദ്ധതി അപ്രായോഗികം എന്ന് നാള്‍ക്കു നാള്‍ തെളിഞ്ഞു കൊണ്ടിരിക്കുമ്പോഴും അതിവേഗയാത്ര എന്ന ആകര്‍ഷക മുദ്രാവാക്യം ഉപയോഗിച്ച് പ്രതിരോധിക്കുന്നു. അവര്‍ക്കുള്ള മറുപടിയാണ് വന്ദേ ഭാരത് ട്രെയിന്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 2, 2022, 05:00 am IST
in Editorial

ട്രെയിനും റെയില്‍വേയും എന്നും കേരളത്തില്‍ രാഷ്‌ട്രീയ വിവാദമായിരുന്നു. റെയില്‍വേക്ക് പ്രത്യേക ബജറ്റ് അവതരണം ഉണ്ടായിരുന്ന കാലത്ത് പിറ്റേദിവസത്തെ പത്രത്തില്‍ കേരളത്തിന് എന്തൊക്കെ കിട്ടിയില്ല എന്നതിന്റെ കണക്കാണ് പതിവായി പ്രധാന വാര്‍ത്തയായി ഇടം പിടിക്കുക. കേരളത്തിന് പുതിയതായി ട്രെയിന്‍ വല്ലതും അനുവദിച്ചാല്‍ വലിയ നേട്ടമായി കൊണ്ടാടും. പാതയിരട്ടിപ്പിക്കലിനോ സ്‌റ്റേഷന്‍ നവീകരണത്തിനോ പണം നീക്കിവെച്ചാല്‍ പറയുകയും വേണ്ട. പുതിയ റെയില്‍പാതയുടെ പേരു പറഞ്ഞ് ടോക്കണ്‍ തുക നീക്കിവെച്ചാല്‍ മഹാസംഭവമായി ആഘോഷിക്കും. എങ്കിലും അവഗണനയുടെ പട്ടികതന്നെയാകും എക്കാലത്തും മുന്നില്‍ നിരത്തുക. ഇതിനൊരു അറുതി വന്നത് ഒ. രാജഗോപാല്‍ റെയില്‍വേ സഹമന്ത്രി ആയിരുന്നപ്പോളാണ്. പരിഗണനയുടെ സുവര്‍ണകാലമായിരുന്നു അത്. റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കേരളത്തിന് വലിയ പ്രാധാന്യം കിട്ടി. കുടൂതല്‍ ട്രെയിനുകള്‍ കേരളത്തിലെ പാതകളിലൂടെ ഓടി. റെയില്‍വേ വികസനത്തിന്റെ സുവര്‍ണകാലമായി അക്കാലം മാറി. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും രാജഗോപാലിന്റെ സംഭവനകളെ വാഴ്‌ത്തിപ്പാടുകയും ചെയ്തു. പിന്നീടും കേരളത്തിന്റെ റെയില്‍വേ വികസനം പഴയ ട്രാക്കില്‍ത്തന്നെ ഓടി. കഞ്ചിക്കോട് കോച്ച് ഫാക്ടറിയും നേമം ടെര്‍മിനലും ശബരി പാതയും ഒക്കെ കിട്ടാക്കനിയായി. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഈ പദ്ധതികളൊക്കെ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കേന്ദ്ര സര്‍ക്കാരോ നേടിയെടുക്കാനുള്ള മികവ് സംസ്ഥാനസര്‍ക്കാരോ കാട്ടിയില്ല.

Â

നരേന്ദ്രമോദി സര്‍ക്കാര്‍ Â അധികാരത്തില്‍ വന്നതോടെ രാജ്യമാകെ റെയില്‍വേ വികസനം കുതിച്ചു പായുന്നതിന് സാക്ഷ്യം വഹിച്ചു. നടപ്പിലാക്കാന്‍ പ്രയാസമായ പദ്ധതികള്‍ പ്രഖ്യാപിക്കില്ലന്നും പ്രഖ്യാപിക്കുന്ന പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള നയമാണ് കേന്ദ്രം സ്വീകരിച്ചത്. അടിമുടി അതിനായി അഴിച്ചു പണിതു. റയില്‍വേയ്‌ക്ക് മാത്രം ബജറ്റ് എന്ന അധികച്ചെലവ് സംവിധാനം ഉപേക്ഷിച്ചു. ശുചിത്വവും വ്യത്തിയും സ്‌റ്റേഷനുകളിലും വണ്ടിള്‍ക്കുള്ളിലും ഉറപ്പാക്കി. രാജ്യത്താകെ റെയിവേയുടെ മുഖച്ഛായ മാറ്റമാണ് ഏതാനും വര്‍ഷങ്ങള്‍കൊണ്ട് നടന്നത്. അതിന്റെ തുടര്‍ച്ചയാണ് വന്ദേഭാരത് ട്രയിനുകള്‍. സ്വാതന്ത്യത്തിന്റെ Â അമൃത വര്‍ഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്വപ്ന പദ്ധതി. മൂന്നുവര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍ പാളത്തിലിറങ്ങുമെന്നാണ് കഴിഞ്ഞ ബജറ്റില്‍ Â ധനമന്ത്രി Â നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ഭാരംകുറഞ്ഞ, അലുമിനിയം കൊണ്ടുനിര്‍മിച്ച ബോഗികള്‍ക്ക് 50 ടണ്ണോളം ഭാരംകുറയും. വേഗം ശരാശരി 180 കിലേമീറ്ററും. ഓട്ടോമാറ്റിക് ഡോറുകളും സ്‌റ്റെപ്പുകളും, Â വൈ ഫൈ, ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍, ബയോ വാക്വം സിസ്റ്റത്തിന്റെ സഹായത്തോടെയുള്ള ടോയ്‌ലെറ്റ് സംവിധാനം എന്നിവയെല്ലാം ഉള്ള ബോഗികള്‍. ആദ്യ ഘട്ടത്തില്‍ അനുവദിക്കപ്പെട്ട 100 വന്ദേഭാരത് ട്രെയിനുകളില്‍ രണ്ടെണ്ണം കേരളത്തിനാണ്.

Â

കെ റെയിലിന്റെ പേരില്‍ കോലോഹലം നടക്കുന്നതിനിടയില്‍ ഉണ്ടായ ഈ പ്രഖ്യാപനം ആശ്വാസം നല്‍കുന്നതാണ്. ‘ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. ഉള്‍പ്രദേശങ്ങളെ ഉള്‍പ്പെടെ കോര്‍ത്തിണക്കുന്ന റോഡ് ഗതാഗത സംവിധാനവും കേരളത്തിന്റ സവിശേഷതയാണ്. റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുഗതാഗത മേഖലയില്‍ വലിയ വികസനം ഉണ്ടാവേണ്ടതുണ്ട്. പശ്ചാത്തല സൗകര്യ രംഗത്ത് വികസനം ഉണ്ടായെങ്കില്‍ മാത്രമേ സ്വകാര്യമൂലധനം ഉള്‍പ്പെടെ നമ്മുടെ സമ്പദ്ഘടനയ്‌ക്ക് സഹായകമായ വിധത്തില്‍ കടന്നുവരികയുള്ളൂ. Â പൊതുഗതാഗത രംഗത്ത് സുപ്രധാനമായിവരേണ്ടത് റെയില്‍വേയാണ്. ല്‍ കേരളത്തിലെ റെയില്‍വേയുടെ ശരാശരി വേഗം മണിക്കൂറില്‍ 45 കിലോമീറ്ററില്‍ താഴെയാണ്. നിലവിലുള്ള പാത നവീകരിച്ച് ഭാവി സാധ്യതകള്‍ക്ക് ഉതകുന്ന നിലയില്‍ രൂപപ്പെടുത്തുകയെന്നത് പുതിയ അലൈന്‍മെന്റിലൂടെയുണ്ടാക്കുന്ന പാതയെക്കാള്‍ ചെലവേറിയതായിരിക്കും’ Â എന്നൊക്കെയാണ് കെ റെയ്‌ലിനും Â അതിന് കീഴിലെ സില്‍വര്‍ ലൈന്‍ പദ്ധതിക്കുമായി വാദിക്കുന്നവര്‍ നിരത്തുന്ന വസ്തുതകള്‍. ഇതിനൊക്കെയുള്ള Â പരിഹാരമെന്ന നിലയിലാണ് ശാരാശരി 200 കിലോമീറ്റര്‍ വേഗം കിട്ടുന്ന സില്‍വര്‍ ലൈന്‍ Â എന്നാണ് അവര്‍ Â സ്ഥാപിക്കാന്‍ Â ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി Â അപ്രായോഗികം എന്ന് നാള്‍ക്കു നാള്‍ തെളിഞ്ഞു കൊണ്ടിരിക്കുമ്പോഴും അതിവേഗയാത്ര എന്ന ആകര്‍ഷക മുദ്രാവാക്യം Â ഉപയോഗിച്ച് പ്രതിരോധിക്കുന്നു. അവര്‍ക്കുള്ള മറുപടിയാണ് വന്ദേഭാരത് ട്രയിന്‍. കേരളത്തിന് അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ ശരാശരി 180 കിലോമീറ്റര്‍ വേഗത്തിലോടുന്ന ട്രെയിനുകള്‍ സംസ്ഥാനത്തെ പാളത്തിലൂടെ പായും. കെ റെയിലിന് റെഡ് സിഗ്‌നല്‍ നല്‍കുന്നതുകൂടിയാണ് വേഗം, സുരക്ഷ, താങ്ങാവുന്ന യാത്രാനിരക്ക് ഈ മൂന്ന് ഘടകവും ല്‍ ഉറപ്പാക്കുന്ന വന്ദേഭാരത് ട്രെയിനുകള്‍.

Â

Tags: K railkeralaകേരള സര്‍ക്കാര്‍വന്ദേഭാരത് എക്സ്പ്രസ്വന്ദേ ഭാരത് ട്രെയിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

പുതിയ വാര്‍ത്തകള്‍

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.