Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഭീഷണി, ജനദ്രോഹം, സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷം അടിമുടി ധൂര്‍ത്തും അധികാര ദുര്‍വിനിയോഗവും

വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ റാലിയില്‍ കര്‍ശനമായി പങ്കെടുക്കണമെന്ന് കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മസേന എന്നിവരോട് നിര്‍ദ്ദേശിച്ചിരുന്നു. റാലിയില്‍ പങ്കെടുക്കാത്തവര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്നാണ് ഇവരെ ഭീഷണിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 10:01 am IST
inKottayam
ചൂടില്‍ പൊരിയുന്ന ആഘോഷം...പൊള്ളുന്ന വെയിലിലും റാലിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍

ചൂടില്‍ പൊരിയുന്ന ആഘോഷം...പൊള്ളുന്ന വെയിലിലും റാലിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍

കോട്ടയം: നഗരത്തെ ബന്ദിയാക്കി കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷം ജനങ്ങളെ ദുരിതത്തിലാക്കി. ആഘോഷത്തിന്റെ പേരില്‍ ഭീഷണിയും ധൂര്‍ത്തുമാണ് നടത്തിയത്.  

വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ റാലിയില്‍ കര്‍ശനമായി പങ്കെടുക്കണമെന്ന് കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മസേന എന്നിവരോട് നിര്‍ദ്ദേശിച്ചിരുന്നു. റാലിയില്‍ പങ്കെടുക്കാത്തവര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്നാണ് ഇവരെ ഭീഷണിപ്പെടുത്തിയത്. ഒരു യൂണിറ്റില്‍ നിന്നും നാലും അഞ്ചും പേര് നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കി. രേഖാമൂലമല്ലാതെ വാക്കാലും കുടുംബശ്രീകളുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ശബ്ദസന്ദേശമായാണ് നല്‍കിയത്.  

  ജില്ലാ മിഷനില്‍ നിന്ന് സിഡിഎസിലേക്കും അവിടെ നിന്ന് എഡിഎസിലേക്കും സന്ദേശം കൈമാറുകയായിരുന്നു. എഡിഎസ് ഭാരവാഹികളാണ് ഓരോ വാര്‍ഡുകളിലേയും കുടുംബശ്രീ ഗ്രൂപ്പുകളിലേക്ക് സന്ദേശം കൈമാറിയത്. മാത്രമല്ല ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ ഒഴികെ മറ്റ് എല്ലാ സര്‍ക്കാര്‍ വകുപ്പിലെയും ജീവനക്കാര്‍ എല്ലാദിവസവും മുഴുവന്‍ സമയവും ആഘോഷ പരിപാടിയുടെ ഭാഗമാകണമെന്ന് അതാത് വകുപ്പ് മേധാവികള്‍ നിര്‍ദ്ദേശിച്ചു. ഇങ്ങനെയാണ് സമ്മേളന നഗരിയിലേക്ക് ആളെ കുട്ടിയത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറുകള്‍ക്ക് ജനപങ്കാളിത്തമില്ലായിരുന്നു. സദസിലെത്തിയത് ഏതാണ്ട് മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരായിരുന്നു.  

     സമ്മേളനവുമായ സഹകരിക്കാത്ത ജീവനക്കാരെ കണ്ടുപിടിക്കാനും നിരീക്ഷിക്കാനും എന്‍ജിഒ യൂണിയന്‍ ഭാരവാഹികള്‍ സദാജാഗരൂകരായിരുന്നു. സ്ഥലം മാറ്റവും സസ്‌പെന്‍ഷനുമായിരുന്നു ജീവനക്കാര്‍ക്കെതിരെ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ കൊടുത്ത ഭീഷണി. ഇതൊക്കെ ഭയന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ രാവിലെ മുതല്‍ വൈകിട്ട് വരെ  സമ്മേളന നഗരിയില്‍ എത്തിയത്. കൂടുതലും വനിതാ ജീവനക്കാരാണ് സമ്മേളനത്തിലും സെമിനാറിനും പങ്കെടുത്തത്.  

    ആഘോഷത്തിന്റെ പേരില്‍ ജില്ലയിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളും കാലിയായിരുന്നു. ജീവനക്കാരെല്ലാം സമ്മേളനത്തിലും സെമിനാറിലുമാണ്. പേരിന് ഒരാളെങ്കിലും ഓഫീസുകളില്‍ കണ്ടാല്‍ ഭാഗ്യം. ജീവല്‍ പ്രശ്‌നവുമായി വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെത്തിയ സാധാരണക്കാര്‍ നിരാശരായി മടങ്ങുന്ന കാഴ്ചയാണ് രണ്ട് ദിവസമായി കോട്ടയത്ത് കാണുന്നത്.    

    റാലിക്ക് പങ്കെടുക്കാനെത്തുന്ന കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മസേന എന്നിവരെ കൊണ്ടുവരുന്നതിന് വാഹനത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവ് പഞ്ചായത്തിന്റെ ഓണ്‍ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഒരു പഞ്ചായത്തില്‍ നിന്നും കഴിവതും ആളുകളെ പങ്കെടുപ്പിക്കണമെന്നും ഒരു പഞ്ചായത്തില്‍ നിന്നും അഞ്ച് വാഹനമെങ്കിലും വേണമെന്നുമായിരുന്നു വാക്കാലുള്ള നിര്‍ദ്ദേശം. സാമ്പത്തിക ഞെരുക്കത്തില്‍ ദൈന്യംദിന ആവശ്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന ഈ സമയത്താണ് സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷത്തിന്റെ പേരിലുള്ള ധൂര്‍ത്ത്.  

   റാലി ഗംഭീരമാക്കാന്‍ ലക്ഷങ്ങളാണ് പൊടിച്ചത്. നിശ്ചലദൃശ്യം, വാദ്യോപകരണങ്ങള്‍, വിവിധ ഇനം കലാരൂപങ്ങള്‍, കളരിപ്പയറ്റ് എന്നിങ്ങനെ പണം നല്‍കി റാലി കൊഴുപ്പിക്കാനാണ് ലക്ഷങ്ങള്‍ ചെലവിട്ടത്. പൊരിവെയിലില്‍ നാട്ടുകാരെ പെരുവഴിയിലാക്കി ജനങ്ങളുടെ നികുതി പണം ധൂര്‍ത്തടിക്കാന്‍ സര്‍ക്കാരിന്റെ ഒരു മാമാങ്കമെന്നാണ് ജനങ്ങളുടെ അഭിപ്രായം.  

Tags: kottayamഎല്‍ഡിഎഫ്‌Anniversary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.