Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം കോട്ടയത്ത് ജനങ്ങളെ ബന്ദിയാക്കി

സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ആഘോഷമാണ് കോട്ടയം നഗരവാസികളെയും, പുറമെ നിന്നും നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേര്‍ന്നവരെയും ഒരുപോലെ ദുരിതത്തിലാക്കിയത്. ഇന്നലെ രാവിലെയാണ് കോട്ടയം നഗരത്തെ അടച്ചുപൂട്ടി സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 10:12 am IST
inKerala

കോട്ടയം: ഭരണകൂടം തന്നെ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാല്‍ എന്തുചെയ്യും? കോട്ടയം നഗരത്തില്‍ ഇന്നലെ സംഭവിച്ചത് അതാണ്. മന്ത്രിയും കളക്ടറും എസ്പിയും ഭരണകക്ഷി ജനപ്രതിനിധികളുമെല്ലാം നേതൃത്വം നല്കിയ ആഘോഷ പരിപാടിയില്‍ ജനങ്ങള്‍ ഒന്നാകെ മണിക്കൂറുകളോളം ബന്ദിയാക്കപ്പെട്ടെന്ന് പറയുന്നതാകും ശരി.  

 സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ആഘോഷമാണ് കോട്ടയം നഗരവാസികളെയും, പുറമെ നിന്നും നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേര്‍ന്നവരെയും ഒരുപോലെ ദുരിതത്തിലാക്കിയത്. ഇന്നലെ രാവിലെയാണ് കോട്ടയം നഗരത്തെ അടച്ചുപൂട്ടി സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നടന്നത്.  

 ഈ പൂട്ട് അഴിച്ചുവന്നപ്പോള്‍ നാലുമണിയെങ്കിലുമായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കോടികള്‍ ധൂര്‍ത്തടിച്ചാണ് പരിപാടികള്‍ നടത്തുന്നത്. കോട്ടയത്തും അങ്ങനെതന്നെ. നാഗമ്പടം മുനിസിപ്പല്‍ മൈതാനിയില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ആഘോഷ നഗരിയാണെങ്കില്‍ പൂര്‍ണ്ണമായും ശീതീകരിച്ചതാണ്.  

 ജില്ലാ ഭരണകൂടമാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നത്.പോലീസിന്റെ ക്രമീകരണങ്ങളെല്ലാം പാളിയതോടെ നഗരത്തിനുള്ളിലും, നഗരത്തിലേക്കുമുള്ള എല്ലാ വഴികളും ഗതാഗതക്കുരുക്കിലായി. ഇതിനുള്ളില്‍ മെഡിക്കല്‍ കോളജിലേക്ക് രോഗികളുമായി വന്ന ആംബുലന്‍സുകളും പെട്ടു.

  പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളള്‍ക്കും പുറമെ കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍സിസി, സ്‌കൗട്ട്, സ്‌കൂള്‍ കുട്ടികള്‍ എന്നിവരെയൊക്കെ പങ്കെടുപ്പിച്ചാണ് പരിപാടിക്ക് ആളെ കൂട്ടിയത്. രാവിലെ തിരുനക്കരയില്‍ നിന്നും ആരംഭിച്ച റാലി നാഗമ്പടത്തെ സമ്മേളന നഗരിയിലാണ് സമാപി

ച്ചത്. കോട്ടയം ജില്ലയുടെ ചുമതലയുള്ള സഹകരണ മന്ത്രി വി. എന്‍ വാസവനാണ് നേതൃത്വം നല്കിയത്.  

 റാലി തുടങ്ങിയത് മുതല്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. പോലീസ് മുന്‍കൂട്ടി തയാറാക്കിയ ഗതാഗത നിയന്ത്രണങ്ങള്‍ കുരുക്ക് അഴിക്കാന്‍ പര്യാപ്തമായിരുന്നില്ല. ചില പോയിന്റുകളില്‍ എങ്ങോട്ട് വാഹനങ്ങള്‍ തിരിച്ചുവിടുമെന്ന് അറിയാതെ ഉദ്യോഗസ്ഥരും കുഴങ്ങി. ഒരു പോയിന്റില്‍ നിന്നും കടത്തിവിടുന്ന വാഹനങ്ങള്‍ തൊട്ടടുത്ത പോയിന്റില്‍ കുടുങ്ങുന്ന അവസ്ഥയും വന്നതോടെ നഗരത്തിന് പുറത്തേക്കും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.  

 ദേശീയപാതയായ കെകെ റോഡിലും എംസി റോഡിലും വളരെദൂരം വാഹനങ്ങള്‍ നിശ്ചലമാക്കി ഇടേണ്ടതായിവന്നു. സ്വകാര്യ ബസ്സുകളില്‍ പലതിന്റെയും ട്രിപ്പുകള്‍ മുടങ്ങി.  

  ആശുപത്രിയില്‍ അടക്കം വിവിധ ആവശ്യങ്ങള്‍ക്ക് പോകേണ്ട നൂറുകണക്കിന് യാത്രക്കാര്‍ മണിക്കൂറോളം കുടുങ്ങി. അസഹനീയമായ ചൂട് യാത്രക്കാരെ കഷ്ടത്തിലാക്കി. കൃത്യ സമയത്ത് ജോലിക്കെത്താനോ ആശുപത്രിയിലെത്താനോ പലര്‍ക്കും സാധിച്ചില്ല.  

  ഗതാഗത കുരുക്കില്‍പ്പെട്ട ഇരുചക്ര വാഹന യാത്രക്കാര്‍ കടുത്ത വെയിലില്‍ പൊരിഞ്ഞു. മാത്രമല്ല പൊരിവെയിലില്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലിക്കെതിരെയും വ്യാപക പരാതി ഉയരുന്നുണ്ട്.  

 കോഴിക്കോട്ട് നടന്ന വാര്‍ഷിക ആഘോഷ പരിപാടില്‍ ആളെത്താത്തുകൊണ്ട് ഒഴിഞ്ഞ കസേര നോക്കി മന്ത്രി മുഹമ്മദ് റിയാസിന് പ്രസംഗിക്കേണ്ടി വന്നു. ആ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി. കോഴിക്കോട്ടെ അവസ്ഥ കോട്ടയത്ത് സംഭവിക്കാതിരിക്കാന്‍ കാലേക്കൂട്ടി തന്നെ മുന്‍കരുതല്‍ എടുത്തിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരില്‍ മിക്കവരെയും ആനുകൂല്യം തടയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചത്. ഇവരെ എത്തിക്കാനായി എല്ലാ സ്ഥലങ്ങളിലേക്കും പ്രത്യേക വാഹനങ്ങളും അയയ്‌ക്കുകയുണ്ടായി.  

  സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ലെന്ന ആരോപണം ശക്തമാകുകയാണ്.  

  കോട്ടയത്ത് ജനങ്ങള്‍ക്ക് നേരിടേണ്ടിവന്ന ദുരിതങ്ങള്‍ രാഷ്‌ട്രീയ ഭേദമന്യേ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത വിധത്തിലായിരുന്നു പരിപാടി സംഘടിപ്പിക്കേണ്ടതെന്ന വികാരമാണ് ഭരണകക്ഷികള്‍ക്ക് പോലുമുള്ളത്.

Tags: kottayamഎല്‍ഡിഎഫ്‌Anniversary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.