Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആകാശിനേയും ആയങ്കിയേയും തളളാനും കൊളളാനുമാകാതെ സിപിഎം-ഡിഫി നേതൃത്വങ്ങള്‍; പിന്നില്‍ അവിശുദ്ധ ഇടപാടുകള്‍ പുറത്തു വരുമെന്ന് ആശങ്ക

അര്‍ജുന്‍ ആയങ്കിയേയും ആകാശ് തില്ലങ്കേരിയേയും വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ഇന്നലെ രംഗത്തെത്തി. എന്നാല്‍ പി. ജയരാജന്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാത്തത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ക്വട്ടേഷന്‍ സംഘ വിരുദ്ധ നിലപാടില്‍ പ്രതിഷേധമുളളതിനാലാണെന്നാണ് സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2022, 04:02 pm IST
in Kerala

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസിലെ പ്രതികളും ഡിവൈഎഫ്ഐയുടെ സജീവപ്രവര്‍ത്തകരുമായ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തളളാനും കൊളളാനുമാകാതെ സിപിഎം-ഡിഫി നേതൃത്വങ്ങള്‍. പാര്‍ട്ടിയിലും ഡിവൈഎഫ്‌ഐയിലും ഇവരുമായുളള ബന്ധത്തെ കുറിച്ചും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളെ സംബന്ധിച്ചും ഭിന്നത രൂക്ഷമാകുന്നു.

അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന സംഘങ്ങള്‍ കൊടും ക്രിമിനലുകളാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് ഇന്നലെ പറഞ്ഞെങ്കിലും കണ്ണൂരിലെ സിപിഎം-ഡിഫി നേതൃനിരയിലെ ഒരു വിഭാഗം ക്വട്ടേഷന്‍ സംഘങ്ങളും പാര്‍ട്ടിയുടെ സഹയാത്രികരും സഹകാരികളുമായ സഖാക്കളെ തളളിപ്പറയുന്നതില്‍ അതൃപ്തരാണ്. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയെ സഹായിച്ച ക്വട്ടേഷന്‍ സംഘങ്ങളെ ഒരു സുപ്രഭാതത്തില്‍ തളളിപ്പറയുന്നതിനെതിരേയാണ് ഭിന്നതരൂപപ്പെട്ടിരിക്കുന്നത്.

അര്‍ജുന്‍ ആയങ്കിയേയും ആകാശ് തില്ലങ്കേരിയേയും വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ഇന്നലെ രംഗത്തെത്തി. എന്നാല്‍ പി. ജയരാജന്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാത്തത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ക്വട്ടേഷന്‍ സംഘ വിരുദ്ധ നിലപാടില്‍ പ്രതിഷേധമുളളതിനാലാണെന്നാണ് സൂചന.

പി. ജയരാജന്റെ പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ആകാശ് തില്ലങ്കേരി, അര്‍ജ്ജുന്‍ ആയങ്കി എന്നീ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ പ്രവര്‍ത്തനമെന്ന് ഡിവെഎഫ്ഐ നേതാവ് മനു സി വര്‍ഗ്ഗീസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മനു പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്ന ആളാണെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്ഐ ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇത്രയുമായിട്ടും പി. ജയരാജന്‍ പ്രതികരിക്കാത്തത് തന്ത്രപരമായ നിലപാടിന്റെ ഭാഗമാണെന്നാണ് സൂചന.

അതേസമയം ഒരു വ്യക്തിക്ക് നേരെ താന്‍ നടത്തിയ ആരോപണത്തെ സംഘടന ഏറ്റെടുത്ത് അത് സംഘടനയ്‌ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ലെന്ന് അര്‍ജുന്‍ ആയങ്കി ഇന്നലെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം വിളിച്ച് ചിലത് വിളിച്ച് പറയുമെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് സിപിഎം-ഡിഫി നേതാക്കള്‍ക്കിടയില്‍ ആശങ്കയുയര്‍ത്തിയിരുന്നു. ഒടുവില്‍ ചില നേതാക്കളുടെ ഇടപെടലും അഭ്യര്‍ത്ഥനയും മാനിച്ചാണ് ഇതില്‍ നിന്നും പിന്മാറിയതെന്നാണ് സൂചന. വിവാദം തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നേതാക്കളുടെ അവിശുദ്ധ ഇടപാടുകള്‍ വിളിച്ചുപറയുമോയെന്ന ആശങ്ക നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Tags: cpmഡിവൈഎഫ്ഐഅര്‍ജുന്‍ ആയങ്കിആകാശ് തില്ലങ്കേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.