Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വികസന കാര്യത്തിലും ജനാധിപത്യത്തിലും മാതൃക, ജമ്മു കശ്മീരില്‍ രചിക്കുന്നത് പുതു ചരിത്രം; 20,000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് മോദി

3100 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിച്ച ബനിഹാല്‍ ഖാസിഗുണ്ട് ടണല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 8.45 കിലോമീറ്റര്‍ നീളത്തില്‍ ബനിഹാലിനും ഖാസിഗുണ്ടിനും ഇടയിലുള്ള ദൂരം 16 കിലോമീറ്റര്‍ കുറയ്‌ക്കുകയും യാത്രാസമയം ഒന്നര മണിക്കൂര്‍ കുറയ്‌ക്കുകയും ചെയ്യുന്നതാണ് ഈ തുരങ്കപാത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2022, 04:34 pm IST
inIndia

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ രചിച്ചുകൊണ്ടിരിക്കുന്നത് പുതു ചരിത്രം. വികസന കാര്യത്തിലും ജനാധിപത്യത്തിലും ജമ്മുകശ്മീര്‍ പുതിയ മാതൃകയാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് 20,000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം മോദി ആദ്യമായാണ് ജമ്മു കശ്മിരിലെ ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കുന്നത്.  

വികസനത്തിന്റെ സന്ദേശവുമായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വികസനത്തിന് വേഗം നല്‍കുന്നതിനായി 20,000 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പൊതു സ്വകാര്യ നിക്ഷേപകര്‍ ഇന്ന് കശ്മീരിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഊര്‍ജ്ജ വികസനം ഉള്‍പ്പടെ സംസ്ഥാനത്തെ വിവിധ മേഖലകളിലെ വികസനത്തിനുള്ള പദ്ധതികളാണ് ആവഷ്‌കരിക്കുന്നത്. ഇതിലൂടെ ജമ്മു കാശ്മീരിലെ യുവാക്കള്‍ക്ക് സാധ്യതകളുടെ ഭാവി ഉറപ്പാക്കും. തൊഴിലിനായി അവരുടെ രക്ഷിതാക്കള്‍ നേരിട്ട പ്രശ്‌നങ്ങളും പ്രതിസന്ധികളും എന്തായാലും അവരിലേക്ക് എത്തില്ല. ഈ കാലയളവില്‍ ജമ്മു കശ്മീരിലെ ടൂറിസം രംഗത്തുണ്ടായ മാറ്റം തന്നെ അതിന് ഉദാഹരമാണ്.  

ഈ വര്‍ഷം പഞ്ചായത്തിരാജ് ദിനം ജമ്മു കശ്മീരില്‍ ആഘോഷിക്കുകയാണ്. വലിയൊരു മാറ്റത്തെയാണ് ജമ്മുവിലെ ഈ ആഘോഷം  സൂചിപ്പിക്കുന്നത്. ജനാധിപത്യം താഴെത്തട്ടില്‍ എത്തിയിരിക്കുന്നു. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വര്‍ഷങ്ങളോളം ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിഷേധിക്കപ്പെട്ട നിലയായിരുന്നു. ജനങ്ങളെ ശാക്തീകരിക്കുന്നതിനായി സര്‍ക്കാര്‍ എല്ലാ കേന്ദ്ര നിയമങ്ങളും ജമ്മു കശ്മീരില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇവിടെ വര്‍ഷങ്ങളായി സംവരണത്തിന്റെ ആനുകൂല്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ആ അവകാശങ്ങള്‍ തിരികെ ലഭിച്ചിരിക്കുന്നു. അടുത്ത 25 വര്‍ഷത്തില്‍ ജമ്മുകശ്മീരിന്റെ മുഖഛായ തന്നെ മാറുമെന്നും പ്രധാനമന്ത്രി അറിയിച്ചു.  

3100 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിച്ച ബനിഹാല്‍ ഖാസിഗുണ്ട് ടണല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 8.45 കിലോമീറ്റര്‍ നീളത്തില്‍ ബനിഹാലിനും ഖാസിഗുണ്ടിനും ഇടയിലുള്ള ദൂരം 16 കിലോമീറ്റര്‍ കുറയ്‌ക്കുകയും യാത്രാസമയം ഒന്നര മണിക്കൂര്‍ കുറയ്‌ക്കുകയും ചെയ്യുന്നതാണ് ഈ തുരങ്കപാത.

7500 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ദല്‍ഹി- അമൃത്സര്‍- കത്ര എക്സ്പ്രസ്‌വേയ്‌ക്ക് തുടക്കമിട്ടു. കിഷ്ത്വാര്‍ ജില്ലയിലെ ചെനാബ് നദിയില്‍ നിര്‍മിക്കുന്ന 850 മെഗാവാട്ട് റാറ്റില്‍ ജലവൈദ്യുത പദ്ധതിക്കും 540 മെഗാവാട്ട് ക്വാര്‍ ജലവൈദ്യുത പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഏകദേശം 5300 കോടി രൂപ ചെലവിലുള്ളതാണ് ജലവൈദ്യുത പദ്ധതി. ഈ മേഖലയിലെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിന് രണ്ട് പദ്ധതികളും സഹായിക്കും. കാര്‍ബണ്‍ ന്യൂട്രല്‍ ആകുന്ന രാജ്യത്തെ ആദ്യത്തെ പഞ്ചായത്തായി മാറുന്ന പള്ളിയില്‍ 500 കിലോവാട്ട് സൗരോര്‍ജ്ജ പ്ലാന്റും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ജമ്മു കശ്മീരിലെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖല കൂടുതല്‍ വിപുലീകരിക്കുന്നതിനും ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുമായി 108 കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്തു. ജലാശയങ്ങളുടെ പുനരുജ്ജീവനം ഉറപ്പാക്കുകയെന്ന വീക്ഷണത്തോടെ അമൃത് സരോവര്‍ എന്ന പുതിയ സംരംഭത്തിനും തുടക്കമിട്ടു. രാജ്യത്തെ ഓരോ ജില്ലയിലും 75 ജലാശയങ്ങള്‍ വികസിപ്പിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ഇത്.  

ഇതോടൊപ്പം ദേശീയ പഞ്ചായത്ത് രാജ് ദിനമായ ഇന്ന് സാംബ ജില്ലയിലെ പല്ലി പഞ്ചായത്തില്‍ എത്തിയ മോദി ജമ്മു കശ്മീരിലെ പഞ്ചായത്ത് പ്രതിനിധികളുമായി ആശയവിനിമയം നടത്തി. പല്ലിയെ പഞ്ചായത്തില്‍ സ്ഥാപിച്ച സോളാര്‍ പവര്‍ പ്ലാന്റിനെക്കുറിച്ച് അവിടുത്തെ പ്രതിനിധികള്‍ മോദിയോട് വിശദീകരിച്ചു. കാര്‍ഷിക മേഖലയിലെ ഇതിന്റെ പ്രാധാന്യത്തെ കുറിച്ചും. എല്‍ഇഡി ബള്‍ബുകളുടെയും സോളാര്‍ കുക്കറിന്റേയും ഉപയോഗത്തെക്കുറിച്ചും പ്രകൃതി കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.  

ഗ്രാമപഞ്ചായത്തുകളുടെ സ്ഥാപക ദിനം ആഘോഷിക്കുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ മോദി ഓരോ വര്‍ഷവും ഇത്തരം ആഘോഷങ്ങളില്‍ ഗ്രാമത്തിലെ എല്ലാ ആളുകളും പങ്കുചേരണമെന്നും ആവശ്യപ്പെട്ടു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കേണ്ടതും ആരംഭിക്കേണ്ടതുമായ എല്ലാ ജോലികളും എന്താണെന്ന് ഇതില്‍ തീരുമാനമെടുക്കാന്‍ സാധിക്കും. ജനപ്രതിനിധികള്‍ ഇത് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: ജമ്മു കശ്മീര്‍തറക്കല്ലിടല്‍നരേന്ദ്രമോദിPrime Minister Narendra Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

പുതിയ വാര്‍ത്തകള്‍

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.