Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂര്യന്റെ സവിശേഷതകള്‍

പുരുഷഗ്രഹം എന്ന വിഭാഗത്തില്‍ ചൊവ്വയും ഗുരുവും ആദിത്യനുമുണ്ട്. പിതാവിന്റെയും രാജാവിന്റെയും കാരകഗ്രഹം, ഹൃദയം, അസ്ഥി എന്നിവയെ സൂചിപ്പിക്കുന്ന ഗ്രഹം തുടങ്ങിയ വിശേഷണങ്ങള്‍ ആദിത്യനുണ്ട്. ചന്ദ്രനും ചൊവ്വയും വ്യാഴവും ആദിത്യന്റെ ബന്ധുക്കള്‍. ഞായര്‍ എന്ന മലയാള നാമം ആദിത്യനെ കുറിക്കുന്നു. ഞായറിന്റെ ദിവസം ആണ് ഞായറാഴ്ച.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 06:00 am IST
in Samskriti

എസ്. ശ്രീനിവാസ് അയ്യര്‍

ഗ്രഹലോകത്തില്‍ ആദിത്യന്‍ രാജാവാണ്. അദിതിയുടെ മകന്‍ ആയതുകൊണ്ട് ആദിത്യന്‍ എന്ന പേരുണ്ടായി. കശ്യപപ്രജാപതിയുടെ മകനാകയാല്‍ കാശ്യപി, കാശ്യപേയന്‍ എന്നീ നാമങ്ങള്‍ ഉണ്ട്.  സൂര്യന്‍, ദിനകരന്‍, പകലോന്‍, കര്‍മ്മസാക്ഷി, മാര്‍ത്താണ്ഡന്‍, ഇനന്‍, ദിവാകരന്‍, പ്രഭാകരന്‍, ഭാസ്‌ക്കരന്‍, ചണ്ഡകിരണന്‍, പത്മബന്ധു തുടങ്ങിയ പേരുകളും പ്രശസ്തം. എന്നാല്‍ ഗ്രഹനിലയില്‍ ആദിത്യനെ ‘ര’ എന്ന അക്ഷരം കൊണ്ടാണ് കുറിക്കുന്നത്. രവി എന്ന പേരാവും കൂടുതല്‍ പ്രശസ്തം/പ്രധാനം എന്ന് ഊഹിക്കാം .

പുരുഷഗ്രഹം എന്ന വിഭാഗത്തില്‍ ചൊവ്വയും ഗുരുവും ആദിത്യനുമുണ്ട്. പിതാവിന്റെയും രാജാവിന്റെയും കാരകഗ്രഹം, ഹൃദയം, അസ്ഥി എന്നിവയെ സൂചിപ്പിക്കുന്ന ഗ്രഹം തുടങ്ങിയ വിശേഷണങ്ങള്‍ ആദിത്യനുണ്ട്. ചന്ദ്രനും ചൊവ്വയും വ്യാഴവും ആദിത്യന്റെ ബന്ധുക്കള്‍. ഞായര്‍ എന്ന മലയാള നാമം ആദിത്യനെ കുറിക്കുന്നു. ഞായറിന്റെ ദിവസം ആണ് ഞായറാഴ്ച.  

കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ നാളുകളുടെ അധിപന്‍ ആദിത്യനാണ്. അഥവാ ഈ നാളുകാര്‍ക്ക് ആദിത്യദശയാണ് ആദ്യം. ദശകളില്‍ ഏറ്റവും ചെറുതാണ് ആദിത്യദശ. ആറുവര്‍ഷമാണ് (6 വര്‍ഷം) ദശാകാലം. ഇനി മറ്റുള്ള നാളുകളില്‍ ജനിച്ചവര്‍ക്ക് ആദിത്യദശ എപ്പോഴാണെന്ന് നോക്കാം.  

ഭരണി, പൂരം, പൂരാടം നാളുകാര്‍ക്ക് രണ്ടാമതായും, അശ്വതി, മകം, മൂലം നാളുകാര്‍ക്ക് മൂന്നാമതായും, രേവതി, ആയില്യം, തൃക്കേട്ട എന്നിവര്‍ക്ക് നാലാമതായും, ഉത്രട്ടാതി, പൂയം, അനിഴം നാളുകാര്‍ക്ക് അഞ്ചാമതായും, പൂരുരുട്ടാതി,  പുണര്‍തം, വിശാഖം എന്നിവര്‍ക്ക് ആറാമതായും, ചതയം, തിരുവാതിര, ചോതി നാളുകാര്‍ക്ക് ഏഴാമതായും, അവിട്ടം, മകയിരം, ചിത്തിര എന്നീ നാളുകാര്‍ക്ക് എട്ടാമതായും, തിരുവോണം, രോഹിണി, അത്തം നാളുകാര്‍ക്ക് ഒമ്പതാമതായും സൂര്യദശ അനുഭവത്തില്‍ വരുന്നു.    

ചിങ്ങംരാശി ആദിത്യന്റെ സ്വക്ഷേത്രവും മൂലക്ഷേത്രവുമാണ്. മേടം രാശിയാകുന്നു ഉച്ചരാശി. മേടപ്പത്ത്, അഥവാ മേടമാസത്തിലെ പത്താം തീയതി ആദിത്യന്‍ പരമോച്ചത്തില്‍ എത്തുന്ന ദിവസമാണ്. ആദിത്യന്റെ ബലം അന്ന് പരിപൂര്‍ണതയിലാണ്. നീചരാശിയാവുന്നത് തുലാം. തുലാപ്പത്ത് പരമനീചസ്ഥാനവും. ഏറ്റവും ദുര്‍ബല ദിവസം എന്നര്‍ത്ഥം.

അയനങ്ങള്‍

ഒരു വര്‍ഷത്തില്‍ ആറുമാസം വീതമുള്ള രണ്ട് അയനങ്ങള്‍. ഉത്തരായനം, ദക്ഷിണായനം എന്നിവ.  

മകരം ഒന്നിന് (ഏകദേശം ജനുവരി 14) ഉത്തരായനം ആരംഭിക്കുന്നു. ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്നതോടെ ഉത്തരായനത്തിന്റെ ആരംഭമായി എന്നു പറഞ്ഞാല്‍ കൃത്യമായി. അതു മുതല്‍ ആറുമാസങ്ങള്‍ ഉത്തരായന കാലം. മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം എന്നിവയാണ് ഉത്തരായനത്തിലെ മാസങ്ങള്‍.  

കര്‍ക്കടകം ഒന്നാം തീയതി (ഏകദേശം ജൂലൈ 15) ദക്ഷിണായനം ആരംഭിക്കുന്നു. മിഥുനം രാശിയില്‍ നിന്നും കര്‍ക്കടകം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്നതോടെയാണ് ദക്ഷിണായനത്തിന്റെ തുടക്കം എന്നു പറഞ്ഞാല്‍ വ്യക്തമായി. അതുമുതല്‍ ആറുമാസങ്ങള്‍ ദക്ഷിണായന കാലം. കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ ആറുമാസങ്ങളാണ് ദക്ഷിണായനത്തില്‍ വരിക.  

അയനമെന്നാല്‍ വഴി, രീതി തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്ന സൂര്യന്‍ വടക്കേ വഴിയിലൂടെ യാത്ര ചെയ്യുന്ന കാലമാണ് ഉത്തരായനകാലം. ഉത്തരം എന്നതിന് വടക്ക് എന്നര്‍ത്ഥം. ദക്ഷിണം എന്നാല്‍ തെക്ക്. സൂര്യന്റെ സഞ്ചാരം തെക്കേ വഴിയിലൂടെയാവുമ്പോള്‍ അത് ദക്ഷിണായനകാലമായി.  

ഞാറ്റുവേല

ഞായറിന്റെ (സൂര്യന്റെ) വേല (സമയം/ കാലം) എന്നാണ് ഞാറ്റുവേല എന്ന വാക്കിന്റെ പൊരുള്‍. മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ടു രാശികളിലായി അശ്വതി മുതല്‍ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങള്‍ സ്ഥിതി ചെയ്യുന്നു. സൂര്യന്റെ സഞ്ചാരം ഈ രാശികളിലൂടെയാണ്. സ്വാഭാവികമായും ആ രാശികളില്‍ ഉള്‍പ്പെട്ടിരിക്കുന്ന നക്ഷത്രങ്ങളിലൂടെയുമാണ്.  

മേടം ഒന്നാം തീയതി സൂര്യന്റെ യാത്ര തുടങ്ങുന്നു. ആദ്യം മേടത്തില്‍, പിന്നെ ഇടവത്തില്‍ മൂന്നാമതായി മിഥുനത്തില്‍ എന്നിങ്ങനെ ക്രമത്തില്‍ പന്ത്രണ്ടു നാളുകളില്‍. ഒരു രാശിയിലെ സൂര്യന്റെ യാത്ര ശരാശരി മുപ്പതു ദിവസമാണ്. മേടം ഒന്നിന് അശ്വതി നാളിലായിരിക്കും സൂര്യന്‍. 13-14 ദിവസമാണ് ഓരോ നക്ഷത്രത്തിലും. മേടം 13-14 വരെ അശ്വതിയില്‍, മേടം 13 -14 മുതല്‍ മേടം 26-27 വരെ ഭരണിയില്‍. തുടര്‍ന്ന് 13-14 ദിവസം (അതായത് ഇടവം പത്താം തീയതി വരെ) കാര്‍ത്തികയില്‍ എന്നിങ്ങനെ ആ യാത്ര, ക്രമത്തില്‍ 27 നാളുകളിലൂടെയും കടന്നുപോകും.  

സൂര്യന്‍ ഏതു നക്ഷത്രത്തിലൂടെയാണോ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ആ കാലത്തിന് പറയുന്ന പേരാണ് ഞാറ്റുവേല. അശ്വതിയിലൂടെ സൂര്യന്‍ കടന്നു പോകുമ്പോള്‍ അശ്വതി ഞാറ്റുവേല, ചോതിയിലൂടെ കടന്നുപോകുമ്പോള്‍ ചോതി ഞാറ്റുവേല. അങ്ങനെ അശ്വതി മുതല്‍ രേവതി വരെ 27 ഞാറ്റുവേലകളാണ് ഒരു കൊല്ലത്തില്‍.  

പഞ്ചാംഗം, കലണ്ടര്‍ എന്നിവയില്‍ ഞാറ്റുവേല, തുടങ്ങുന്നതും അവസാനിക്കുന്നതും അടയാളപ്പെടുത്തിയിട്ടുണ്ട്.  

സംക്രാന്തി  

സംക്രമം, സംക്രമണം, സംക്രാന്തി എന്നെല്ലാം പറയുന്നത് ഒന്നിനെ തന്നെയാണ്. ഗ്രഹങ്ങള്‍ ഒരു രാശിയില്‍ സഞ്ചരിച്ചു കഴിഞ്ഞ് തൊട്ടടുത്ത രാശിയിലേക്ക് പ്രവേശിപ്പിക്കുന്നതിനെയാണ് ഇപ്രകാരം പറയുന്നത്. ഗ്രഹപ്പകര്‍ച്ച എന്നും ഇതിനെ വിളിക്കാറുണ്ട്.  

ഗ്രഹപ്പകര്‍ച്ചകളില്‍ സൂര്യന്റെ രാശിമാറ്റമാണ് മാസപ്പിറവിക്ക് കാരണമാകുന്നത്. ആകയാല്‍ അത് സവിശേഷ പ്രാധാന്യമുള്ളതാണ്. സൂര്യസംക്രാന്തി പ്രധാനപ്പെട്ടതെന്നപോലെ പുണ്യപ്രദവുമാണെന്നാണ് വിശ്വാസം.  

സൂര്യസംക്രമത്തിന് മുമ്പും പിമ്പുമുള്ള രണ്ടോ മൂന്നോ ദിവസങ്ങള്‍ മംഗളകര്‍മങ്ങള്‍ക്ക് വര്‍ജ്യമാണ്. എന്നാല്‍ സംക്രമം നടക്കുന്ന മുഹൂര്‍ത്തത്തിന് തൊട്ടു മുമ്പും പിമ്പുമുള്ള പത്തുനാഴികകള്‍ പുണ്യകാലമാണ്. അപ്പോള്‍, തീര്‍ത്ഥ/ നദീസ്‌നാനം വിശേഷഫലങ്ങള്‍ ഉണ്ടാക്കും. സംക്രമസ്‌നാനം പാപപരിഹാരകവുമാണ്.  

അകനാള്‍, പുറനാള്‍  

സൂര്യന്‍ നില്‍ക്കുന്ന നക്ഷത്രം (ഞാറ്റുവേല) മുതല്‍ നാലു നാളുകള്‍ അകനാളുകള്‍. പിന്നെ മൂന്നു നാളുകള്‍ പുറനാളുകള്‍. അതായത് സൂര്യന്‍ നില്‍ക്കുന്ന നക്ഷത്രം മുതല്‍ ഏഴു നക്ഷത്രം വരെ 4,3 എന്ന ക്രമത്തില്‍ അകനാളും പുറനാളും ആവര്‍ത്തിക്കും. ഇപ്രകാരം ആകെ നാല് ജോഡി അകനാള്‍ പുറനാളുകള്‍ ഉണ്ടാകും. അപ്പോള്‍ 28 നക്ഷത്രം വരുമല്ലോ. ഉത്രാടം കഴിഞ്ഞ് തിരുവോണത്തിന് മുന്നേ അഭിജിത്ത് എന്നൊരു നക്ഷത്രത്തെക്കൂടി കണക്കാക്കണം. (ഉത്രാടം നാളിന്റെ നാലാംപാദവും തിരുവോണം നാളിന്റെ തുടക്കത്തിലെ നാലു നാഴികയും ചേര്‍ന്ന 19 നാഴികയാണ് അഭിജിത്ത് നക്ഷത്രം.  

അല്പം കൂടി കൃത്യമായി പറഞ്ഞാല്‍ സൂര്യന്‍ നില്‍ക്കുന്ന നക്ഷത്രത്തെ ഒന്നാം നാളായി പരിഗണിച്ചാല്‍  1,2,3,4,8,9,10,11, 15,16,17,18, 22,23,24,25  എന്നിവയാണ് അകനാളുകള്‍. 5,6,7,12,13,14,19, 20,21,26,27,28 എന്നിവ പുറനാളുകള്‍.    

മരണം അകനാളിലാണ് വരുന്നതെങ്കില്‍ ആ വ്യക്തിയുടെ കുടുംബത്തിന് ദോഷമാണെന്നു പറയുന്നു. കാലന് ബലി നല്‍കി ദോഷം തീര്‍ക്കണം. അങ്ങനെയാണ് നാട്ടുനടപ്പ്.

Tags: സൂര്യന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സൂര്യന്റെ ആകര്‍ഷണശക്തി

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

സൂര്യന്‍ പന്ത്രണ്ട് രാശികളില്‍…

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത് : ദുരുപയോഗം അനുവദിക്കില്ലെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.