Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍ണന്റെ കണക്കുകൂട്ടലുകള്‍

'എന്നാല്‍ അങ്ങനെതന്നെയാകട്ടെ,' എന്നു പറഞ്ഞു ശല്യന്‍ മിണ്ടാതെ അടങ്ങി. യുദ്ധോദ്യമം കാരണം 'ശല്യ പോയാലു'മെന്നു കര്‍ണന്‍ പറഞ്ഞു. ശത്രുവിന്റെ നേര്‍ക്ക് വെള്ളക്കുതിരകളെ കെട്ടി, ഇരുട്ടിനെ മുടിക്കുന്ന സൂര്യന്‍മട്ടില്‍, ശത്രുക്കളെ മുടിച്ചുകൊണ്ട് ശല്യന്‍ സാരഥിയായുള്ള ആ രഥം പോയി. പ്രീതനായി ആ തേരില്‍ച്ചെന്നുകൊണ്ടിരുന്ന കര്‍ണന്‍ പാണ്ഡവപ്പടയെ കണ്ടിട്ട് പാര്‍ത്ഥനെവിടെയെന്നു വെമ്പലോടെ ചോദിച്ചു.

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Apr 18, 2022, 06:00 am IST
in Samskriti

ഉള്ളില്‍ത്തട്ടി പല പരുഷവാക്കുകള്‍ ശല്യന്‍ പറഞ്ഞ് ശത്രുപക്ഷത്തെ സ്തുതിച്ചപ്പോള്‍ കുരുസൈന്യാധിപനായ കര്‍ണന്‍ പെട്ടെന്ന് മറുവാക്കു പറഞ്ഞു, ‘മതി മതി ശല്യ! വെറുതെ പൊങ്ങച്ചം പറയരുത്. അവനും എനിക്കുമിടയില്‍ യുദ്ധം മുതിരവെ അവന്‍ എന്നെ ജയിച്ചാല്‍ താങ്കളുടെ പറച്ചില്‍ ശരിയാകും.’

‘എന്നാല്‍ അങ്ങനെതന്നെയാകട്ടെ,’ എന്നു പറഞ്ഞു ശല്യന്‍ മിണ്ടാതെ അടങ്ങി. യുദ്ധോദ്യമം കാരണം ‘ശല്യ പോയാലു’മെന്നു കര്‍ണന്‍ പറഞ്ഞു. ശത്രുവിന്റെ നേര്‍ക്ക് വെള്ളക്കുതിരകളെ കെട്ടി, ഇരുട്ടിനെ മുടിക്കുന്ന സൂര്യന്‍മട്ടില്‍, ശത്രുക്കളെ മുടിച്ചുകൊണ്ട് ശല്യന്‍ സാരഥിയായുള്ള ആ രഥം പോയി. പ്രീതനായി ആ തേരില്‍ച്ചെന്നുകൊണ്ടിരുന്ന കര്‍ണന്‍ പാണ്ഡവപ്പടയെ കണ്ടിട്ട് പാര്‍ത്ഥനെവിടെയെന്നു വെമ്പലോടെ ചോദിച്ചു.  

സൈന്യത്തിന് ഉന്മാദമുണ്ടാകുമാറ് കര്‍ണന്‍ പോകുന്നവഴി അര്‍ജുനനെ കണ്ടവരുണ്ടോ എന്നു ചോദിച്ചുകൊണ്ടിരുന്നു. ആരെങ്കിലും കണ്ടെന്നു പറഞ്ഞാല്‍ അവന് ഇഷ്ടമുള്ളത്ര ധനംകൊടുക്കുമെന്നും പറഞ്ഞു. രത്‌നം നിറച്ച വണ്ടി കൊടുക്കും. നിത്യവും പാല്‍കറുക്കുന്ന പശുക്കളെ കൊടുക്കും. അതുമല്ലെങ്കില്‍ നൂറു ഗ്രാമങ്ങള്‍ കൊടുക്കും. പാര്‍ത്ഥനെ കാണിച്ചുതരുന്നവന് ആറു പൊന്നാനയും പൊന്‍പയ്യിനെയും കൊടുക്കും. അല്ലെങ്കില്‍ നൂറുയുവതികളെ കൊടുക്കും. കൃഷ്ണാര്‍ജുനന്മാര്‍ എവിടെയെന്നു പറയുന്നവര്‍ക്ക് കൃഷ്ണന്മാര്‍ക്കുള്ള ധനമത്രയും ഞാന്‍ നല്‍കും.  

കര്‍ണന്റെ ഇത്തരം വാചാടോപങ്ങള്‍ കേട്ട ദുര്യോധനാദികള്‍ കൂട്ടക്കാരോടൊത്തു ആഹ്ലാദരായി ദുന്ദുഭിമൃദംഗാരവങ്ങള്‍ മുഴക്കി. സൈനികര്‍ ആരവം മുഴക്കെ ആത്മപ്രശംസ ചെയ്യുന്ന കര്‍ണനോട് ശല്യന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ദാനമായി ആറു പോന്നാന നീ ആര്‍ക്കും കൊടുക്കേണ്ട. ഇപ്പോള്‍ത്തന്നെ കിരീടിയെ കാണാം; പ്രയാസപ്പെടാതെ കാണാം. വലിയ മൂഢനെപ്പോലെ നീ അര്‍ഹതയില്ലാത്തവര്‍ക്ക് ദാനം ചെയ്യരുത്. മൗഢ്യംകൊണ്ട് നീ അതിന്റെ ദോഷമറിയുന്നില്ല. നീ ഏകുന്ന വലിയ സംഖ്യയുള്ള ദാനംകൊണ്ട് പല യജ്ഞങ്ങള്‍ ചെയ്യാം. സൂത! കൃഷ്ണന്മാരെ കൊല്ലാന്‍ മോഹം നിമിത്തം പ്രാര്‍ത്ഥിക്കുന്നതു പാഴാണ്. സിംഹങ്ങളെ കുറുക്കന്‍ വീഴ്‌ത്തിയെന്നു ഇതേവരെ കേട്ടിട്ടില്ല. കഴുത്തില്‍ കല്ലുകെട്ടിയിട്ട് കടല്‍ നീന്തിക്കടക്കുന്നതും കുന്നില്‍നിന്നു വീഴുന്നതും നിന്റെ ആത്മപ്രകീര്‍ത്തിയും തുല്യമാണ്.’  

കര്‍ണന്‍ പറഞ്ഞു, ‘സ്വന്തം കൈയൂക്കുകൊണ്ട് പോരില്‍ അര്‍ജുനനോട് ഞാന്‍ എതിര്‍ക്കുന്നു.  ശത്രുവായ നീ മിത്രമുഖത്തോടെ എന്നെ പേടിപ്പിക്കാന്‍ ശ്രമിക്കയാണ്. ഈ നിശ്ചയത്തില്‍നിന്ന് എന്നെ മാറ്റാന്‍ ആരുമാളല്ല. വജ്രമേന്തുന്ന ദേവേന്ദ്രനുമാകില്ല, പിന്നെയോ മനുഷ്യന്.’

ഇതുകേട്ട് കര്‍ണനെ വീണ്ടും കോപിപ്പിക്കാനായി ശല്യന്‍ ഇങ്ങനെ പറഞ്ഞു, ‘എപ്പോള്‍ പാര്‍ത്ഥനെയ്തുവിടുന്ന നിശിതാസ്ത്രങ്ങള്‍ ഏല്ക്കുന്നുവോ അപ്പോള്‍ പാര്‍ത്ഥനോടേല്‍ക്കുന്ന നീ ചൂടറിയും.  എപ്പോള്‍ കൂരമ്പുകൊണ്ട് ആ സവ്യസാചി നിന്നെ ആര്‍ത്തിപ്പെടുത്തുന്നുവോ അപ്പോള്‍ നീ പശ്ചാത്തപിക്കും സൂതപുത്ര! അമ്മയുടെ മടിയിലിരുന്നു കുട്ടി ചന്ദ്രനെ പിടിക്കാന്‍ ആശവെക്കുന്നതുപോലെ തേരിലാണ്ട പാര്‍ത്ഥനെ മൗഢ്യത്താല്‍ നീ ജയിക്കാനാഗ്രഹിക്കുന്നു. കുറുക്കനോടൊത്ത നീ പാര്‍ത്ഥനോടേറ്റാല്‍ നശിക്കും. മദംപൊട്ടിച്ചാടുന്ന മത്തനായ കൊടുങ്കൊമ്പനാനയെ മുയലേ! കര്‍ണ! നീ പോരിനു വിളിക്കുന്നുവോ. ശക്തിമാനായ, സ്വര്‍ണച്ചിറകുകളുള്ള ഗരുഡനെ പാമ്പുപോലെ നീ കിരീടിയെ വിളിക്കുന്നു. വീട്ടില്‍ നില്‍ക്കുന്ന പട്ടി കാട്ടുപുലിയുടെ നേര്‍ക്ക് കുരയ്‌ക്കുന്നതുപോലെ നീ നരവ്യാഘ്രന്‍ അര്‍ജുനനു നേരെ കുരയ്‌ക്കുന്നു. സിംഹത്തെ കണ്ടിടുന്നതുവരെ നീ സ്വയം സിംഹമെന്നോര്‍ക്കും. എപ്പോഴും നീ കുറുക്കനാണ്; അര്‍ജുനന്‍ സിംഹമാണ്. വീരന്മാരെ പരിഹസിക്കുന്നതില്‍ നീ കുറുക്കന്‍ പോലെയാണ്.’ തേജസ്സേറുന്ന ശല്യന്‍ ആക്ഷേപിച്ച, വ്യാകുലശല്യമേറ്റ സൂതജന്‍ കോപിച്ച് ശല്യനോട് തക്കതായ മറുപടി പറഞ്ഞു.

(തുടരും)

Tags: മഹാഭാരതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനവാസകാലത്ത് പാണ്ഡവര്‍ ജീവിച്ച സ്ഥലം; പള്ളിയല്ല, ഇത് പാണ്ഡവക്ഷേത്രമെന്നും ഒരു വിഭാഗം; പ്രശ്നം കോടതിയില്‍

Samskriti

മാനസം വാസനാമുക്തമാക്കുക

India

പ്രശസ്ത നടന്‍ ഗൂഫി പെയ്ന്റല്‍ അന്തരിച്ചു; വിടവാങ്ങിയത് മഹാഭാരതം സീരിയയലില്‍ ശകുനിയുടെ വേഷം അനശ്വരമാക്കിയ കലാകാരന്‍

Entertainment

മഹാഭാരതം പത്തു ഭാഗങ്ങളുള്ള സിനിമയാക്കും; തന്റെ ജീവിതലക്ഷ്യം മഹാഭാരതം സിനിമയെന്ന് വെളിപ്പെടുത്തി സംവിധായകന്‍ രാജമൗലി

Samskriti

അധര്‍മത്തിന് കടിഞ്ഞാണിടണം

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.