Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യും, രണ്ട് മണിക്ക് ഹാജരാകണം, സ്ഥലം തീരുമാനമായില്ല; ദീലിപിന്റെ സഹോദരന്‍ അനൂപും, സുരാജും ഹാജരാകില്ല

പ്രൊജക്ടര്‍ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചും ചില സംഭാഷണങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് പറ്റിയ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 10:20 am IST
in Kerala

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇന്ന് രണ്ട് മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ചോദ്യം ചെയ്യല്‍. കാവ്യ സ്ഥലത്തില്ലാത്തതിനാല്‍ ഇത് നീണ്ട് പോവുകയായായിരുന്നു. സ്ഥലം സംബന്ധിച്ച്് തീരുമാനം കൈക്കൊണ്ടിട്ടില്ല.  

ആലുവയിലെ ദിലീപിന്റെ വീടായ പദ്മസരോവരത്തില്‍ വെച്ച് ചോദ്യം ചെയ്യാനായിരുന്നു കാവ്യയുടെ ആവശ്യം. ക്രൈംബ്രാഞ്ച് ആദ്യം ഇത് നിരസിക്കുകയും പോലീസ് ക്ലബ്ബില്‍ എത്താന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. എന്നാല്‍ സാക്ഷി എന്ന നിലയില്‍ എവിടെവെച്ച് ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നായിരുന്നു കാവ്യ മറുപടി നല്‍കിയത്. തുടര്‍ന്ന് നിയോമപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും സ്വീകാര്യമായ സ്ഥലത്ത് ചോദ്യം ചെയ്യാനാണ് തീരുമാനം.  

ആലുവയിലെ വീടിന് പകരം സൗകര്യപ്രദമായ സ്ഥലം പറയാന്‍ കാവ്യയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. താമസസ്ഥലമോ സൗകര്യപ്രദമായ സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടം. സ്റ്റേഷനില്‍ വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ളൂവെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതികരണം. പ്രൊജക്ടര്‍ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചും ചില സംഭാഷണങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. പദ്മ സരോവരം വീട് ഇതിന് പറ്റിയ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍.

കാവ്യയുടെ കൊച്ചി വെണ്ണലയിലെ ഫ്‌ളാറ്റില്‍വെച്ചും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ഇക്കാര്യം കുടുംബം പരിഗണിക്കുകയാണ്. എന്നാല്‍ കാവ്യ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

സുരാജിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച വിവരങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയവയില്‍ കാവ്യയെക്കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നു. ഇതില്‍ കാവ്യാ മാധവന്റെ പങ്കിനെക്കുറിച്ച് സൂചന കിട്ടിയതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. കൂടാതെ കാവ്യയില്‍ നിന്നും കേസ് സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിലീപിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും കാവ്യയെയും ഒരുമിച്ച് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്തിമതീരുമാനമെടുത്തിട്ടില്ല.

അതേസമയം കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവര്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല. അനൂപിനോട് രാവിലെ പത്ത് മണിക്കും സുരാജിനോട് ഉച്ചയ്‌ക്ക് രണ്ട് മണിക്കും ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇരുവരും സ്ഥലത്തില്ലെന്നാണ് വിവരം. പലതവണ ഇരുവരേയും ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനാല്‍ പോലീസ് ക്ലബ്ബില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീട്ടിലെത്തി നോട്ടീസ് നല്‍കുകയായിരുന്നു.

Tags: കേസ്നടന്‍ ദിലീപ്ദിലീപ്crime branchകാവ്യാമാധവന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം: .തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

Kerala

വാളയാർ ആൾക്കൂട്ടക്കൊല: ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കെന്ന നിഗമനത്തിൽ പോലീസ്‌

India

നടി രമ്യയ്‌ക്കെതിരായ സൈബര്‍ അക്രമണം: 11 പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

Kerala

സിന്ധുവിന്റെ വെട്ടിപ്പു കണ്ടെത്തിയത് ഓഡിറ്റിംഗില്‍, ഏഴരക്കോടി തട്ടിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കൂട്ടുകാരെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.