Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൃഹാരംഭത്തിനുള്ള ഉചിത മുഹൂര്‍ത്തങ്ങള്‍

ദിവസങ്ങളില്‍ ഞായറും, ചൊവ്വയും ഒഴിവാക്കണം. ശനിയാഴ്ച ഉത്തമമായിട്ട് സ്വീകരിക്കാന്‍ വയ്യ. മൃത്യു യോഗമുള്ള നക്ഷത്ര ചേര്‍ച്ചകളും നന്നല്ല. ഞായറും മകവും, തിങ്കളും വിശാഖവും, ചൊവ്വയും തിരുവാതിരയും, ബുധനും മൂലവും, വ്യാഴവും ചതയവും വെള്ളിയും രോഹിണിയും, ശനിയും ഉത്രാടവും ചേര്‍ന്നാല്‍ അത് മൃത്യുയോഗം ആകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 06:00 am IST
inSamskriti

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ഗൃഹനിര്‍മ്മാണത്തിന്റെ ജ്യോതിഷ നിയമങ്ങളില്‍ പ്രതിപാദിച്ച ഉചിതനക്ഷത്രങ്ങളില്‍ അശ്വതി, മകം, മൂലം രേവതി, ആയില്യം, തൃക്കേട്ട നക്ഷത്രങ്ങളുടെ സന്ധി ഗണ്ഡാന്തസമയമാകുന്നു. അശ്വതി തുടങ്ങിയ നാളുകളുടെ ആദ്യ പതിനഞ്ചു നാഴികയും രേവതി തുടങ്ങിയവയുടെ അന്ത്യ പതിനഞ്ചു നാഴികയും അതിനാല്‍ മുഹൂര്‍ത്തത്തിനു വര്‍ജ്യമാണ്. ഇത് കൂടാതെ ധനു, മീനം, ചിങ്ങം രാശികളുടെ അന്ത്യം അര നാഴികയും വൃശ്ചികം, മേടം, കര്‍ക്കിടകം രാശികളുടെ ആദ്യ അര നാഴികയും ഗണ്ഡാന്തമാകുന്നു. ഇപ്രകാരം നന്ദ പൂര്‍ണ തിഥികള്‍ക്കും ഗണ്ഡാന്തം അറിഞ്ഞു കൊള്ളണം.  

ഇത് കൂടാതെ ഗൃഹാരംഭത്തിനായി പ്രതിപദം, ചതുര്‍ത്ഥി, സപ്തമി, അഷ്ടമി, നവമി, ചതുര്‍ദശി, കറുത്ത വാവ്, എന്നീ തിഥികള്‍ വര്‍ജിക്കുന്നതും ഉചിതം.  

ദിവസങ്ങളില്‍ ഞായറും, ചൊവ്വയും ഒഴിവാക്കണം. ശനിയാഴ്ച ഉത്തമമായിട്ട് സ്വീകരിക്കാന്‍ വയ്യ. മൃത്യു യോഗമുള്ള നക്ഷത്ര ചേര്‍ച്ചകളും നന്നല്ല. ഞായറും മകവും, തിങ്കളും വിശാഖവും, ചൊവ്വയും തിരുവാതിരയും, ബുധനും മൂലവും, വ്യാഴവും ചതയവും വെള്ളിയും രോഹിണിയും, ശനിയും ഉത്രാടവും ചേര്‍ന്നാല്‍ അത് മൃത്യുയോഗം ആകുന്നു.  

പ്രതിപദം, ഷഷ്ഠി, ഏകാദശി  എന്നീ തിഥികളോട് ഞായര്‍, ചൊവ്വ ആഴ്ചകള്‍ ചേര്‍ന്നാലും ദ്വിതീയ, സപ്തമി, ദ്വാദശി എന്നിവകളോട് തിങ്കള്‍, വെള്ളി ആഴ്ചകള്‍ ചേര്‍ന്നാലും തൃതിയ, അഷ്ടമി, ത്രയോദശി എന്നിവകളോട് ബുധനാഴ്ച ചേര്‍ന്ന് വന്നാലും ചതുര്‍ത്ഥി, നവമി, ചതുര്‍ദശി വ്യാഴാഴ്ചയോട് ചേര്‍ന്നാലും പഞ്ചമി, ദശമി, വാവ് എന്നിവകള്‍ക്കോപ്പം ശനിയാഴ്ച ചേര്‍ന്ന് വരുന്നതും മൃത്യു യോഗമാകുന്നു. അതിനാല്‍ മുഹൂര്‍ത്തത്തിനായി ഇവകളെ ഒഴിവാക്കണം.  

ഞായറും ദ്വാദശിയും, തിങ്കളും ഏകാദശിയും ചൊവ്വയും പഞ്ചമിയും ബുധനും ദ്വിതീയയും വ്യാഴവും ഷഷ്ഠിയും വെള്ളിയും അഷ്ടമിയും ശനിയും നവമിയും ചേര്‍ന്നാല്‍ അത് ദഗ്ധയോഗമാകുന്നു. ഇത് എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ജ്യമാകുന്നു.  

വെളുത്ത പക്ഷത്തിലെ വാവ്, സപ്തമി, അഷ്ടമി, ചതുര്‍ദശി  ആദ്യ 15 നാഴികയും ഏകാദശി, ചതുര്‍ത്ഥി, കറുത്ത പക്ഷത്തിലെ ദശമി, തൃതീയ, അവസാന 15 നാഴികയും വിഷ്ടി കാലമാണ്. വിഷ്ടി കാലം ശിലാസ്ഥാപനത്തിനും മറ്റു ശുഭകാര്യങ്ങള്‍ക്കും വര്‍ജ്യമാണ്.  

സ്ഥാനക്കുറ്റി തറക്കുകയോ, കല്ലിടുകയോ ആണ് സാമാന്യമായി ഗൃഹാരംഭം എന്ന് വ്യവഹരിക്കുന്നത്. ഇതിനായി മുഹൂര്‍ത്തദിനമനുസരിച്ചു സ്ഥാനം കാണുന്ന രീതിയും പ്രസിദ്ധമാണ്. വാസ്തു പുരുഷന്റെ ചരണസ്ഥാനമാകുന്ന കന്നിമൂലയില്‍ കല്ലിടുകയും കുറ്റിയടിക്കുകയും സര്‍വത്ര പഥ്യമാകിലും, ഉദയ രാശിയുടെ പത്താം രാശിയില്‍ മുഹൂര്‍ത്തനാളില്‍ എത്ര ചെന്നിടം കണ്ട് കല്ലിടുന്ന വിധവും പ്രശസ്തമാണ്. ഇതിനായി ഗൃഹത്തെ രാശിചക്രമായി ഗണിക്കേണ്ടതാകുന്നു.  

ഗൃഹാരംഭസമയമാകുന്ന മുഹൂര്‍ത്തരാശിയില്‍ നിന്ന് നാലാം രാശി ശുദ്ധമാകുകയും ലഗ്നത്തില്‍ വ്യാഴവും ആറില്‍ സൂര്യനും ഏഴില്‍ ബുധനും നാലില്‍ ശുക്രനും മൂന്നില്‍ ശനിയും നില്‍ക്കുമ്പോള്‍ ആരംഭിക്കുന്ന ഗൃഹം ഏറ്റവും ഐശ്വര്യമാകുന്നു. ലഗ്നത്തില്‍ ശുക്രനും പത്തില്‍ ബുധനും പതിനൊന്നില്‍ ആദിത്യനും കേന്ദ്രത്തില്‍ വ്യാഴവും നില്‍ക്കുന്ന മുഹൂര്‍ത്തം, നാലാം ഭാവത്തില്‍ വ്യാഴം നില്‍ക്കുകയും പത്തില്‍ ചന്ദ്രനും പതിനൊന്നില്‍ ചൊവ്വയും ശനിയും നില്‍ക്കുന്ന മുഹൂര്‍ത്തവും, ലഗ്‌നത്തില്‍ വ്യാഴവും നാലില്‍ ശുക്രനും എഴില്‍ ബുധനും മൂന്നില്‍ ശനിയും ആറില്‍ ആദിത്യനും നില്‍ക്കുന്ന മുഹൂര്‍ത്തവും, ലഗ്നത്തില്‍ ശുക്രനും അഞ്ചില്‍ വ്യാഴവും ആറില്‍ ശനിയും പത്തില്‍ സൂര്യനും നില്‍ക്കുന്ന മുഹൂര്‍ത്തവും ഐശ്വര്യദായകം തന്നെ. കര്‍ക്കിടകമോ, ഇടവമോ ലഗ്നമായി വരികയും ലഗ്നത്തില്‍ ചന്ദ്രന്‍ നാലിലോ ഏഴിലോ പത്തിലോ വ്യാഴം വരികയും ചെയ്യുന്ന മുഹൂര്‍ത്തവും ഉത്തമമാകുന്നു.  

പൂയം, ഉത്രം, മകയിരം, ഓണം, ആയില്യം പൂരാടം, നക്ഷത്രങ്ങളില്‍ ഒന്നിനോടുകൂടെ വ്യാഴാഴ്ച വരുന്ന ദിവസം കര്‍ക്കിടകം ലഗ്നത്തില്‍ വ്യാഴം വരുന്ന കാലം ശിലസ്ഥാപനം ചെയ്താല്‍ ആ ഗൃഹം സല്‍പുത്രസമ്പല്‍ സമൃദ്ധിയോടെ വളരെ കാലം ശോഭിക്കുന്നു.  

ഗൃഹാരംഭം ചെയ്യുന്ന ലഗ്നരാശിയുടെ ശത്രുവായ ഗൃഹം ലഗ്നത്തിന്റെ ഏഴിലോ പത്തിലോ ബലവാനായി നിന്നാല്‍ ആ ഗൃഹം കൈവിട്ട് പോകുമെന്ന് ആചാര്യന്മാര്‍ക്ക് അഭിപ്രായമുണ്ട്. മൂലം, രേവതി, കാര്‍ത്തിക നക്ഷത്രങ്ങളില്‍ ചൊവ്വാഴ്ച വരുന്ന ദിവസം ഗൃഹാരംഭം ചെയ്താല്‍ ആ ഗൃഹം നശിച്ചു പോകുമെന്നുമുള്ളതിനാല്‍ ഈ ദിനങ്ങള്‍ വര്‍ജിക്കേണ്ടതാകുന്നു.

Tags: Astrologyവീട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നീണ്ടുപോയ പദ്ധതികൾ പുനരാരംഭിക്കും, പുതിയ തുടക്കങ്ങളും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം (01 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Astrology

പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറും, ബന്ധങ്ങളിൽ നിന്നുള്ള പിന്തുണ: സമ്പൂർണ്ണ രാശിഫലം (31 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Astrology

ഈ നാളുകാർക്ക് അപൂർവ്വ ഭാഗ്യ യോഗം: സമ്പൂർണ്ണ രാശിഫലം (30 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Astrology

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Astrology

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.