Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇടതുമുന്നണി ഭരണം കര്‍ഷകര്‍ക്ക് ഇടിത്തീ

കര്‍ഷകരെ രണ്ട് തരത്തിലാണ് ഇടതുമുന്നണി സര്‍ക്കാര്‍ ദ്രോഹിക്കുന്നത്. സ്വന്തം നിലയ്‌ക്ക് കര്‍ഷകരെ സഹായിക്കാതിരിക്കുക മാത്രമല്ല, കേന്ദ്രസര്‍ക്കാരില്‍നിന്ന് അവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറൊന്നിന് സംസ്ഥാന സര്‍ക്കാര്‍ നാമമാത്രമായ തുകയാണ് നല്‍കുന്നത്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഫസല്‍ ഭിമ യോജന പ്രകാരം ഇതിന്റെ പലമടങ്ങ് സാമ്പത്തികസഹായം കര്‍ഷകന് ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 06:00 am IST
in Editorial

സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ സമാപിച്ചതിന്റെ പിറ്റേ ദിവസമാണ് കടക്കെണിയില്‍പ്പെട്ട ഒരു കര്‍ഷകന്‍ തിരുവല്ലയില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം യൂറോപ്പിലേതുപോലെയായെന്നും അതുകൊണ്ട് സില്‍വര്‍ലൈന്‍ പോലെയുള്ള പദ്ധതികള്‍ ആവശ്യമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതിന്റെ വിരോധാഭാസത്തിലേക്കാണ് രാജീവന്‍ എന്നു പേരുള്ള കര്‍ഷകന്റെ ആത്മഹത്യ വിരല്‍ചൂണ്ടുന്നത്. കഴിഞ്ഞവര്‍ഷത്തെ വേനല്‍മഴയില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ച ഈ കര്‍ഷകന് സംസ്ഥാന സര്‍ക്കാരില്‍നിന്ന് നഷ്ടപരിഹാരമായി ലഭിച്ചത് വെറും 2000 രൂപയായിരുന്നു. ഇതിനെതിരെ ഇപ്പോള്‍ ആത്മഹത്യ ചെയ്ത രാജീവനുള്‍പ്പെടെ പത്ത് കര്‍ഷകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ മറുപടി നല്‍കാത്തതിനാല്‍ കേസ് നീണ്ടുപോകുന്നതിനിടെയാണ് ഇത്തവണയും അപ്രതീക്ഷിതമായി വേനല്‍മഴയുണ്ടായതും രാജീവന്റെ എട്ടേക്കര്‍ പാട്ടഭൂമിയിലെ കൃഷി പൂര്‍ണമായി നശിച്ചതും. ഇതില്‍ മനംനൊന്താണ് ഈ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. ആറുലക്ഷം രൂപയുടെ ബാധ്യത ഉടന്‍ തിരിച്ചടയ്‌ക്കണമെന്ന് ഇടതു നേതൃത്വത്തിലുള്ള സ്വാശ്രയസംഘം രാജീവനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് രണ്ടു മക്കളുടെ അച്ഛനായ, ഈ ഹതഭാഗ്യന്‍ ജീവിതത്തില്‍നിന്നുതന്നെ വിടപറഞ്ഞിരിക്കുന്നത്.

ദല്‍ഹിയിലും മറ്റും നടന്ന കര്‍ഷകപ്രക്ഷോഭത്തില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാന്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടിക്ക് ഭരണമുള്ള കേരളത്തിലെ കര്‍ഷകരുടെ ദുഃസ്ഥിതി വെളിപ്പെടുത്തുന്ന കര്‍ഷക ആത്മഹത്യ ഉണ്ടായിരിക്കുന്നത്. ഇടതുഭരണത്തില്‍ കേരളത്തില്‍ കര്‍ഷകര്‍ സംതൃപ്തരാണെന്നും ഇപ്പോഴത്തെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമാണെന്നും അധികം വൈകാതെ പതിവുപോലെ സിപിഎമ്മിന്റെ വിശദീകരണം ഉണ്ടാവുമായിരിക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡ് മഹാമാരി വരുന്നതിനു മുന്‍പുതന്നെ സംസ്ഥാനത്ത് ജീവിതം വഴിമുട്ടി എണ്‍പതിലേറെ കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അതിനുശേഷമുള്ള കര്‍ഷക ആത്മഹത്യകളെ കൊവിഡ് മരണങ്ങളുടെ കണക്കില്‍പ്പെടുത്തി സര്‍ക്കാര്‍ രക്ഷപ്പെട്ടു. ആറ് വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ കുറഞ്ഞത് നൂറിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് കണക്കാക്കപ്പെടുന്നത്. കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. കര്‍ഷകര്‍ക്ക് വളരെ കുറച്ചുമാത്രം ആനുകൂല്യങ്ങള്‍ കൊടുക്കുകയും വാഗ്ദാനങ്ങള്‍ കാറ്റില്‍പ്പറത്തുകയും ചെയ്ത ഒരു സര്‍ക്കാരാണിത്. താങ്ങുവിലയുടെയും വായ്‌പാ തിരിച്ചടവിന്റെയും കാര്യത്തില്‍ കേരളത്തിലെ കര്‍ഷകരെ ക്രൂരമായി വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഭരണമാണ് ഇവിടെ നടക്കുന്നത്. ഇതിന്റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് തിരുവല്ലയില്‍ ജീവനൊടുക്കിയ കര്‍ഷകന്‍.

സംസ്ഥാനത്തെ കര്‍ഷകരെ രണ്ട് തരത്തിലാണ് ഇടതുമുന്നണി സര്‍ക്കാര്‍ ദ്രോഹിക്കുന്നത്. സ്വന്തം നിലയ്‌ക്ക് കര്‍ഷകരെ സഹായിക്കാതിരിക്കുക മാത്രമല്ല, കേന്ദ്രസര്‍ക്കാരില്‍നിന്ന് അവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറൊന്നിന് സംസ്ഥാന സര്‍ക്കാര്‍ നാമമാത്രമായ തുകയാണ് നല്‍കുന്നത്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന പ്രകാരം ഇതിന്റെ പലമടങ്ങ് സാമ്പത്തികസഹായം കര്‍ഷകന് ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ വഴിയാണ് ഈ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്. ഇതിന് കൃഷിവകുപ്പ് താത്പര്യമെടുക്കുന്നില്ലെന്നു മാത്രമല്ല, സ്വയം മുന്നോട്ടുവരുന്ന കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് പിന്മാറ്റുകയുമാണ്. കടക്കെണിയിലായ കര്‍ഷകര്‍ക്കു നല്‍കേണ്ട ആനുകൂല്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് മരവിപ്പിച്ച കൃഷിവകുപ്പ് മുന്‍വര്‍ഷങ്ങളിലെ വിളനാശത്തിനുള്ള സഹായം, ഉത്പാദന ബോണസ്, സുസ്ഥിര വികസന പദ്ധതി പ്രകാരമുള്ള സഹായം എന്നിവയൊക്കെ നല്‍കാതിരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ പ്രകൃതിക്ഷോഭത്തില്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ടും ഇടതുമുന്നണി സര്‍ക്കാര്‍ വിതരണം ചെയ്തിട്ടില്ല. ഇങ്ങനെ കഴിയാവുന്ന വിധത്തിലൊക്കെ കര്‍ഷകരെ ദ്രോഹിക്കുകയും കണ്ണീരുകുടിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നവരുടെ കര്‍ഷകപ്രേമം വെറും കാപട്യമാണെന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Tags: farmerസിപിഎം പാർട്ടി കോൺഗ്രസ്Pinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.