Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അപ്പവും മുട്ടക്കറിയും വിവാദം: മന്ത്രിക്ക് പിന്നാലെ എംഎല്‍എയേയും ട്രോളില്‍ മുക്കിയത് സഖാക്കള്‍

കഴിഞ്ഞ സമ്മേളന കാലയളവില്‍ മന്ത്രിയേയും എംഎല്‍എയേയും അനൂകൂലിക്കുന്ന വിഭാഗങ്ങള്‍ കമ്മറ്റികള്‍ പിടിച്ചടക്കാന്‍ ഏറ്റു മുട്ടിയിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് സമൂഹമാദ്ധ്യമങ്ങളിലെ ഒളിപ്പോര്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 10:06 am IST
inAlappuzha

ആലപ്പുഴ:  കെ റെയിലിനെ ന്യായീകരിക്കാന്‍ അബദ്ധങ്ങള്‍ വിളിച്ചു പറഞ്ഞ് മന്ത്രി സജി ചെറിയാന്‍ സമൂഹമാധ്യമങ്ങളിലെ ട്രോളില്‍ മുങ്ങിയതിന് പിന്നാലെ അപ്പവും മുട്ടക്കറിയും വിവാദത്തില്‍ പി. പി. ചിത്തരഞ്ജന്‍ എംഎല്‍എയും വിവാദത്തില്‍ കുടുങ്ങിയത് യാദൃശ്ചികമല്ലെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. സജി ചെറിയാന്റെ മണ്ടത്തരങ്ങളും അബദ്ധങ്ങളും ആഘോഷമാക്കിയത് പാര്‍ട്ടിയിലെ മറുപക്ഷക്കാരായിരുന്നു. ചിത്തരഞ്ജനെതിരെ കിട്ടിയ അവസരം എതിര്‍വിഭാഗവും ആയുധമാക്കുകയും ട്രോളുകളില്‍ എംഎല്‍എയെ മുക്കുകയും ചെയ്തു.  

കഴിഞ്ഞ സമ്മേളന കാലയളവില്‍ മന്ത്രിയേയും എംഎല്‍എയേയും അനൂകൂലിക്കുന്ന വിഭാഗങ്ങള്‍ കമ്മറ്റികള്‍ പിടിച്ചടക്കാന്‍ ഏറ്റു മുട്ടിയിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ്  സമൂഹമാദ്ധ്യമങ്ങളിലെ ഒളിപ്പോര്. അപ്പവും മുട്ടക്കറിയും കഴിച്ച് അമിതവിലയെക്കുറിച്ച് കളക്ടര്‍ക്ക് പരാതി നല്‍കിയ എംഎല്‍എയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിഹസിക്കുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്. കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ നിന്നും അഞ്ച് അപ്പവും രണ്ട് മുട്ടക്കറിയും കഴിച്ച തന്നില്‍ നിന്നും 184 രൂപ വാങ്ങിയെന്നും അത് അമിതവിലയാണെന്നും കാട്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ് വിവാദമുയര്‍ന്നത്.  

സംഭവത്തെക്കുറിച്ച് ഭക്ഷ്യവകുപ്പ് അന്വേഷിക്കുകയും ചേര്‍ത്തല ഭാഗത്തെ ഹോട്ടലുകളില്‍ പരിശോധന നടത്തുകയും ചെയ്‌തെങ്കിലും അമിതവില എന്നതിനപ്പുറം എംഎല്‍എ ഭക്ഷണം കഴിച്ചതിന്റെ പണം നല്‍കിയോ ഇല്ലയോ എന്നതാണ് വിവാദമായത്. ഇക്കാര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ എംഎല്‍എയെ ആക്ഷേപിച്ചു ട്രോളുകള്‍ നിറഞ്ഞു.  സ്വാഭാവികമായും മറ്റ് രാഷ്‌ട്രീയപാര്‍ട്ടികളിലേയും നിഷ്പക്ഷരുമൊക്കെ ട്രോളാനെത്തുമെങ്കിലും സിപിഎം നേതാവിനെതിരെ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആക്ഷേപവുമായി രംഗത്തെത്തിയെന്നതാണ് വാസ്തവം.  

സംഭവദിവസം ഹോട്ടലുടമകളില്‍ ഒരാള്‍ ചില മാധ്യമങ്ങളോട് പറഞ്ഞത് പണം നല്‍കാതെ പോയി എന്നായിരുന്നു. എംഎല്‍എയെ ആക്ഷേപിച്ച് വാര്‍ത്തയും സമൂഹമാധ്യമങ്ങളിലെ ട്രോളും വന്ന് തുടങ്ങിയപ്പോള്‍ എംഎല്‍എ പണം തന്നിട്ടാണ് പോയതെന്ന് ഹോട്ടല്‍ നടത്തിപ്പുകാരിലെ മറ്റൊരാള്‍ പത്രക്കുറിപ്പും വീഡിയോ സന്ദേശവും ഇറക്കി. കണിച്ചുകുളങ്ങരയിലെ ഒരു സിപിഎം നേതാവ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് നേരെ വിപരീത ഫലമാണ് ഉണ്ടാക്കിയത്. അതില്‍ പണം നല്‍കുന്നതായി കാണുന്നുമില്ല. മെനു നോക്കാതെയാണോ ഭക്ഷണം കഴിച്ചതെന്ന് ഒരുകൂട്ടര്‍ ചോദിക്കുമ്പോള്‍ സര്‍ക്കാരിന്റെ കെ ടിഡിസിയില്‍ ഭക്ഷണത്തിന്റെ വില ഇതിനേക്കാള്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയും ചിലര്‍ രംഗത്തുണ്ട്.  

ഏതായാലും എംഎല്‍എയുടെ പരാതിയും അതിന്‍മേല്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിലും എന്തു നടപടിയുണ്ടാകുമെന്ന് കണ്ടറിയണം. ഹോട്ടലുകളിലെ അമിത വിലയ്‌ക്കെതിരായ താന്‍ പ്രതികരിക്കുക മാത്രമാണെ ചെയ്തതെന്ന് എംഎല്‍എ പറയുമ്പോള്‍, ചര്‍ച്ചയായതാകട്ടെ എംഎല്‍എ ഭക്ഷണം കഴിച്ച് പണം നല്‍കാതെ സ്ഥലം വിട്ടെന്ന പ്രചാരണവും.

Tags: Hotelഭക്ഷണംTrollപി.പി. ചിത്തരഞ്ജന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.