Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

12 അമ്മമാര്‍ ഭദ്രദീപം തെളിയിച്ചു; ചരിത്രം കുറിച്ച് കെ എച്ച് എന്‍ എ ശുഭാരംഭം

യുവജനോത്സവത്തെ വെല്ലുന്ന കലാപരിപാടികളാണ് ശുഭാരംഭം സന്ധ്യയില്‍ അരങ്ങേറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2022, 12:00 am IST
inUS

ഹൂസ്റ്റന്‍:  ഹൂസ്റ്റനില്‍ അരങ്ങേറിയ കേരള ഹിന്ദൂസ് ഒാഫ് നോര്‍ത്ത അമേരിക്ക( കെ എച്ച് എന്‍ എ) ശുഭാരംഭം അക്ഷരാര്‍ത്ഥത്തില്‍  മിനി കണ്‍വന്‍ഷന്‍ തന്നെയായി.. 800 ല്‍ അധികം ആളുകള്‍ പങ്കെടുത്ത  ശുഭാരംഭം കെ എച്ച് എന്‍ എ  യുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.  

12-ാ മത് കണ്‍വന്‍ഷന്‍ ശുഭാരംഭത്തിന് 12 അമ്മമാര്‍ ഭദ്രദീപം തെളിയിച്ചതോടെ തുടക്കം കുറിച്ചു. കെ എച്ച് എന്‍ എയുടെ അഭിമാന ചുവടുവയ്‌പായ ‘മൈഥിലി മാ’ ചെയര്‍പേഴ്‌സന്‍ പൊന്നുപിള്ള ആദ്യത്തെ തിരി തെളിയിച്ചു തുടര്‍ന്ന് 11 അമ്മമാരും.

ആതിര സുരേഷ് ആലപിച്ച പ്രാര്‍ത്ഥനക്കു ശേഷം അരിസോണ കണ്‍വന്‍ഷനില്‍ നിന്നും പ്രസിഡന്റ ജി കെ പിള്ള ഏറ്റുവാങ്ങിയ ധ്വജം സതേണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റ്  പൊടിയമ്മ പിള്ളയില്‍ നിന്നും സ്വീകരിച്ച് സദസ്സിനു സമര്‍പ്പിച്ച് ഇന്‍ഡ്യന്‍ കോണ്‍സല്‍ ജനറല്‍  അസീം ആര്‍ മഹാജന്‍ ശുഭാരംഭം ഉത്ഘാടനം ചെയ്തു.  നടന്‍  രമേഷ് പിഷാരടി, യുവനടി അനുശ്രീ എന്നിവര്‍ സാക്ഷി യായി.

 ഘോഷയാത്രയില്‍ ചെണ്ടമേളം താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ വിശിഷ്ടാതിത്ഥികളായ ഇന്‍ഡ്യന്‍ കോണ്‍സല്‍ ജനറല്‍ അസീം മഹാജന്‍, ഡോ. ദര്‍ശന മനയത്ത്  (യൂണി. ഓഫ് ടെക്‌സാസ് ഓസ്റ്റിന്‍),  രമേഷ് പിഷാരടി, അനുശ്രീ, ഡോ. അരുണ്‍ വര്‍മ്മ (സീതാറാം ഫൗണ്ടേഷന്‍ പ്രസിഡന്റ്), അനിയന്‍ തയ്യില്‍ (എസ് എന്‍ ജി എം പ്രസിഡണ്ട്)  എന്നിവരെ സ്വീകരിച്ചാനയിച്ചു. ഘോഷയാത്രയും പരിപാടികളും പ്രസിഡന്റ് ജി കെ പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള വൈസ് പ്രസിഡന്റ് ഷാനവാസ്, എക്‌സി കൂട്ടിവ് സെക്രട്ടറി സഞ്ജീവ് പിള്ള, സെക്രട്ടറി സുരേഷ് നായര്‍,  ട്രഷറര്‍ ബാഹുലേയന്‍ രാഘവന്‍, ജോ. സെക്രട്ടറി ഉണ്ണി മണപ്പുറത്ത്, ജോ. ട്രഷറര്‍ വിനോദ് വാസുദേവന്‍, ട്രസ്റ്റി ചെയര്‍മാന്‍ ഡോ. രാംദാസ് പിള്ള, വൈസ് ചെയര്‍മാന്‍ സോമരാജന്‍ നായര്‍, മാധവന്‍ നായര്‍,  കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനെര്‍ അശോകന്‍ കേശവന്‍, രേഷ്മ വിനോദ്,  സുബിന്‍ കുമാരന്‍,  ദിലീപ് ശശിധരകുരുക്കള്‍, പ്രകാശന്‍ ദിവാകരന്‍, സുരേന്ദ്രന്‍ കളത്തില്‍താഴെ, ശശിധരന്‍ പിള്ള, മുരളി കേശവന്‍, അനിത മധു, ഗിരിജ ബാബു, ലക്ഷ്മി, അജിത, മിനി എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.  

ഹ്യൂസ്റ്റണ്‍ ഗേള്‍സ്  അവതരിപ്പിച്ച മനോഹരമായ തിരുവാതിരയോടെ പരിപാടികള്‍ക്ക് ആരംഭം കുറിച്ചു.  ഓറിയന്റഷന്‍ കമ്മറ്റി ചെയര്‍മാന്‍ ദിലീപ് ശശിധര കുരുക്കള്‍  സ്വാഗതമാശംസിച്ചു. തുടര്‍ന്നാണ് അമ്മമാരുടെ ഭദ്രദീപം കൊളുത്തല്‍ ചടങ്ങു നടന്നത്. കെ എച് എന്‍ എ യുടെ അഭിമാന കാല്‍വെയ്‌പ്പായ അമ്മമാരെ സംരക്ഷിക്കല്‍ എന്ന ആശയവുമായി മുന്നോട്ടുവച്ച ‘മൈഥിലി മാ’ എന്ന പരിപാടിയെ കുറിച്ച് ശ്രീലേഖ ഉണ്ണി, ആതിര സുരേഷ് എന്നിവര്‍ വിവരിച്ചു.  

 ശുഭാരംഭത്തിനു കുളത്തൂര്‍ അദ്വൈതാശ്രമം ആചാര്യന്‍ സ്വാമി ചിദാനന്ദപുരി, ചേങ്കോട്ടുകോണം ആശ്രമാചാര്യന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, ശിവഗിരി മഠാധിപതി ,സച്ചിദാന്ദ സ്വാമികള്‍ തുടങ്ങിയവര്‍  സൂം വഴി ആശംസ നേര്‍ന്നു. പ്രസിഡണ്ട് ജി കെ പിള്ള അടുത്തവര്‍ഷം നടക്കുന്ന കണ്‍വന്‍ഷന്റെ പ്രത്യേകതകളും നടപ്പാക്കാന്‍ ഉദ്ദ്യേശിക്കുന്ന പദ്ധതികളെയും കുറിച്ച് സംസാരിച്ചു.  

സംഘടനയുടെ കെട്ടുറപ്പും പ്രവര്‍ത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നതിനൊപ്പം സഹായം ആവശ്യമുള്ളവരിലേ ക്കെത്തിക്കാന്‍ പ്രവര്‍ത്തകരെ സജ്ജമാക്കുമെന്നു  മുന്‍ പ്രസിഡന്റും ട്രസ്റ്റി ചെയര്‍മാനുമായ ഡോ. രാംദാസ് പിള്ള പറഞ്ഞു.  

കെ എച് എന്‍ എ ക്കു മലയാളം, സംസ്‌കൃതം തുടങ്ങിയ ഭാഷകള്‍ കുട്ടികളിലെക്കെത്തിക്കുന്നതിനായി യൂണിവേഴ്‌സിറ്റിയുടെ പരിപാടികളെക്കുറിച്ചു  ദര്‍ശന മനയത്ത്   സംസാരിച്ചു.  ഓസ്റ്റിന്‍ കാമ്പസില്‍ നിലനില്‍ക്കുന്ന മലയാളം, സംസ്‌കൃതം ഡിപാര്‍ട്‌മെന്റുകള്‍ തുടര്‍ന്നും നടത്തിക്കൊണ്ടുപോകാന്‍ കെ എച് എന്‍ എ പോലെയുള്ള സംഘടനകളുടെയും അമേരിക്കയിലെ മലയാളികളുടെയും സഹായം അനിവാര്യമാണെന്ന് ഡോ. ദര്‍ശന അഭ്യര്‍ഥിച്ചു. കെ എച് എന്‍ എ യുടെ എല്ലാപരിപാടികള്‍ക്കും ഹ്യൂസ്റ്റണ്‍ ശ്രീനാരായണ മിഷെന്റെ  പിന്തുണ പ്രസിഡണ്ട് ,അനിയന്‍ തയ്യില്‍ വാഗ്ദാനം നല്‍കി.  

അടുത്തവര്‍ഷം നടത്താനുദ്ദേശിക്കുന്ന ലോക ഹിന്ദു ഉച്ചകോടിയെ കുറിച്ചു ,മാധവന്‍ നായര്‍ (ന്യൂജേഴ്‌സി), സുനിത റെഡ്ഡി (ലോസ് അഞ്ചെലസ്),  എച് കോര്‍ എന്ന പരിപാടിയെ കുറിച്ച് ഡോ. ബിജു പിള്ള,  വേദിക് യൂണിവേഴ്‌സിറ്റി രൂപീകരിക്കുന്നതിനെകുറിച്ച് ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി (ന്യൂയോര്‍ക്),  ടെംപിള്‍ ബോര്‍ഡ് പരിപാടിയെകുറിച്ചു ആതിര സുരേഷ് (കാലിഫോര്‍ണിയ), യോഗ പരിശീലന കേന്ദ്രങ്ങള്‍ തുറക്കുന്നതിനെ കുറിച്ച് സഞ്ജീവ് പിള്ള, ജയശ്രീ, യുവ പദ്ധതികളെക്കുറിച്ചു സൂര്യജിത് എന്നിവര്‍ വിഡിയോ പ്രദര്‍ശന സഹായത്തോടെ സദസ്സിനു വിവരിച്ചു കൊടുത്തു.  

പരിപാടിയുടെ മെഗാ സ്‌പോണ്‍സര്‍ , രാജേഷ് വര്‍ഗീസിന് രമേഷ് പിഷാരടി ഫലകം നല്‍കി ആദരിച്ചു.

യുവജനോത്സവത്തെ വെല്ലുന്ന കലാപരിപാടികളാണ് ശുഭാരംഭം സന്ധ്യയില്‍ അരങ്ങേറിയത്. ഡോ. കല ഷാഹി (വാഷിംഗ്ടണ്‍ ഡി സി)  സോബിയ സുധീപ് (അറ്റ്‌ലാന്റ), രശ്മി സുരേന്ദ്രന്‍, നിഖിത, നിവേദ അനൂപ്, റിതിക നായര്‍, അമേയ വിമല്‍, മീനാക്ഷി നായര്‍, ലിപ്‌സ വിജയ്, ദിവ്യ, ലക്ഷ്മി ഗോപിനാഥ്, ഗൗരി, ശ്രീലക്ഷ്മി, നിധി നവീന്‍, നേഹ സുഭാഷ്, അദ്യ വിനോദ്, മേഘ തുടങ്ങിയവര്‍ വിവിധ നൃത്ത നര്‍ത്യങ്ങള്‍ അവതരിപ്പിച്ചു. മധു ചേരിക്കല്‍, സൂര്യജിത്, ആര്യമന്‍ ഇളയിടം, വേണുനാഥ് മനോജ് എന്നിവരുടെ ഗാനാലാപവും സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി.  

രമേശ് പിഷാരടിയും അനുശ്രീയും ചേര്‍ന്ന് നടത്തിയ ചോദ്യോത്തരവേളയിലൂടെ പുരോഗമിച്ച ചിരിയരങ് സദസ്സിനു നവ്യാനുഭവം പകര്‍ന്നു.  കെ എച് എന്‍  എ ജോയിന്റ്‌സെക്രട്ടറി ഉണ്ണി മണപ്പുറത് നന്ദിപ്രകാശനം നടത്തി.  

ഗോപിനാഥ കുറുപ്പ്, ഡോ . നിഷ നായര്‍, ജി കെ നായര്‍ (ന്യൂയോര്‍ക്),   ഡോ കലാ ഷാഹി, , സുനിതാ റെഢി, ഡോ. ബിജു പിള്ള,സുചി വാസവന്‍, ശ്രീജിത് ശ്രീനിവാസന്‍, ബാബു തിരുവല്ല, സൂര്യജിത് സുഭാഷിതന്‍,  

ഡയസ് ദാമോദരന്‍, സുരേന്ദ്രന്‍ കളത്തില്‍ താഴെ, മുരളി കേശവന്‍, ഗോപകുമാര്‍ ഭാസ്‌കരന്‍, ശശിധരന്‍ പിള്ള ,അനിതാ മധു, ഗിരിജാ ബാബു, വസന്താ അശോകന്‍ തുടങ്ങി ഒട്ടേറെ പേര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി അനില്‍ ആറന്‍മുള, രേഷ്മ വിനോദ്, നിഖില്‍ (സാന്‍ അന്റോണിയോ) എന്നിവര്‍ എംസി മാരായി പ്രവര്‍ത്തിച്ചു

അനില്‍ ആറന്മുള  

Tags: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈയില്‍ നടന്ന ചടങ്ങില്‍ രാമസിംഹന് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ഉപഹാരം നല്‍കുന്നു.
Entertainment

മുംബൈയിലെത്തി രാമസിംഹന്‍; മുംബൈയിലെ മൂന്ന് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു; കേരളത്തില്‍ നാലാം വാരത്തിലേക്ക്

Samskriti

സനാതന ധര്‍മ്മം അന്ധവിശ്വാസമെന്ന് പറയുന്നവര്‍ വിവരദോഷികള്‍: ശ്രീകുമാരന്‍ തമ്പി (വീഡിയോ)

US

കെ എച്ച് എന്‍ എ ഭാരവാഹികള്‍ ജി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി

Article

പ്രഭാവര്‍മ്മ കള്ളം പറയുമ്പോള്‍

US

ഹിന്ദു കോണ്‍ക്‌ളേവില്‍ കെ എച്ച് എന്‍ എ സേ്ക്കാളര്‍ഷിപ്പ് വിതരണം ചെയ്തു

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.