Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഖത്തറിലേക്ക് ക്രിസ്റ്റ്യാനൊ, മാനെ ഇന്‍; സല ഔട്ട്; ബ്രൂണോ ഫെര്‍ണാണ്ടസിന് ഇരട്ടഗോള്‍

യൂറോപ്പില്‍ നിന്ന് രണ്ട് സൂപ്പര്‍താരങ്ങളും പ്ലേഓഫെന്ന നൂല്‍പ്പാലത്തിലൂടെ ലോകകപ്പിലേക്ക് ചുവടുവച്ചു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും, യൂറോപ്യന്‍ ലീഗിലെ റണ്‍വേട്ടക്കാരന്‍ റോബര്‍ട്ടൊ ലെവന്‍ഡോവ്‌സ്‌കിയും പോളണ്ടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2022, 09:44 pm IST
inFootball

പോര്‍ട്ടോ: ഖത്തറിന്റെ നഷ്ടങ്ങളിലേക്ക് ഒരു സൂപ്പര്‍ താരം കൂടി. മുഹമ്മദ് സലയെന്ന ഈജിപ്ഷ്യന്‍ അതികായന്‍. ഈജിപ്തിനെ ലോകകപ്പിന്റെ മോഹനവേദിയിലേക്ക് കൈപിടിച്ചുയര്‍ത്തുമെന്ന് പ്രതീക്ഷിച്ച സലയുടെ മടക്കം ദുരന്തനായകനെപോലെ. സെനഗലിനെതിരായ നിര്‍ണായക മത്സരത്തില്‍ ഷൂട്ടൗട്ടില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തി സല തലതാഴ്‌ത്തി മടങ്ങുമ്പോള്‍, മറുവശത്ത് ലിവര്‍പൂളിലെ കൂട്ടുകാരന്‍ സെനഗലിന്റെ സാദിയൊ മാനെ ആഘോഷത്തിലായിരുന്നു. പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് തന്റെ ടീമിന് ഖത്തറിലേക്ക് ടിക്കറ്റെടുത്തു നല്കിയതിന്റെ ആഘോഷം.

യൂറോപ്പില്‍ നിന്ന് രണ്ട് സൂപ്പര്‍താരങ്ങളും പ്ലേഓഫെന്ന നൂല്‍പ്പാലത്തിലൂടെ ലോകകപ്പിലേക്ക് ചുവടുവച്ചു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും, യൂറോപ്യന്‍ ലീഗിലെ റണ്‍വേട്ടക്കാരന്‍ റോബര്‍ട്ടൊ ലെവന്‍ഡോവ്‌സ്‌കിയും പോളണ്ടും.  

ബ്രൂണൊയിലൂടെ പോര്‍ച്ചുഗല്‍

ഇറ്റാലിയന്‍ കരുത്തിനെ വീഴ്‌ത്തിയ നോര്‍ത്ത് മാസിഡോണിയ്‌ക്ക് പറങ്കിപ്പടയ്‌ക്കു മുന്നില്‍ മറുപടിയുണ്ടായില്ല. എതിരില്ലാത്ത രണ്ടു ഗോളിന് മാസിഡോണിയയെ കീഴടക്കി പോര്‍ച്ചുഗല്‍ തുടര്‍ച്ചയായ ആറാം ലോകകപ്പിന് യോഗ്യത ഉറപ്പാക്കി. 37 വയസു തികഞ്ഞ ക്രിസ്റ്റ്യാനൊയുടെ അഞ്ചാം ലോകകപ്പാണിത്.

പോര്‍ച്ചുഗലിന്റെ മറ്റൊരു സൂപ്പര്‍താരമായ ബ്രൂണൊ ഫെര്‍ണാണ്ടസ് 32, 65 മിനിറ്റുകളിലാണ് ലക്ഷ്യം കണ്ടത്. ഗോളടിച്ചില്ലെങ്കിലും കളം നിറഞ്ഞു കളിച്ച ക്രിസ്റ്റ്യാനൊയാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. രണ്ടാം ഗോളിന് വഴിയൊരുക്കിയത് ഡീഗോ ജോട്ടയും. അതേസമയം, ഇറ്റലിയുടെ കണ്ണീര്‍ വീഴ്‌ത്തിയ നോര്‍ത്ത് മാസിഡോണിയയ്‌ക്ക് ആ പ്രകടനം പോര്‍ച്ചുഗലിനെതിരെ പുറത്തെടുക്കാനായില്ല. പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റയെ പരീക്ഷിക്കുന്ന ഷോട്ടുകളും അവരില്‍നിന്നുണ്ടായില്ല.

മറ്റൊരു കളിയില്‍ കരുത്തരായ സ്വീഡനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ലോക ഫുട്ബോളര്‍ റോബര്‍ട്ടൊ ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ട് ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയത്. 49-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലെവന്‍ഡോവ്‌സ്‌കി, 72-ാം മിനിറ്റില്‍ പീറ്റര്‍ സീലിന്‍സ്‌കി എന്നിവരാണ് പോളിഷ് പോരാളികള്‍ക്കായി ഗോള്‍ നേടിയത്. 2020 യൂറോകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം തടഞ്ഞ സ്വീഡനോട് മധുരപ്രതികാരമായി പോളണ്ടിന്റെ ജയം. ഇതോടെ, നാല്‍പ്പതുകാരനായ സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെ ഇനി ലോകകപ്പ് വേദിയില്‍ കാണാനാകില്ലെന്ന് ഉറപ്പായി. പോളണ്ടിനെതിരെ അവസാന 11 മിനിറ്റില്‍ സ്വീഡിഷ് പരിശീലകന്‍ ഇബ്രാഹിമോവിച്ചിനെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല.

ആഫ്രിക്കയില്‍ ഷൂട്ടൗട്ട്

ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് ഘാന, സെനഗല്‍, ടുണീഷ്യ, മൊറോക്കൊ, കാമറൂണ്‍ ടീമുകള്‍ ഖത്തര്‍ ടിക്കറ്റ് സ്വന്തമാക്കി.  പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ മുഹമ്മദ് സലയുടെ ഈജിപ്തിനെ 3-1ന് കീഴടക്കിയാണ് സാദിയൊ മാനെയുടെ സെനഗല്‍ ഖത്തര്‍ ടിക്കറ്റ് സ്വന്തമാക്കിയത്. രണ്ടാം പാദ പ്ലേ ഓഫില്‍ സലാ പെനാല്‍റ്റി പാഴാക്കിയതും ഈജിപ്തിന് തിരിച്ചടിയായി. ആദ്യപാദത്തില്‍ ഈജിപ്ത് 1-0ന് ജയിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ ഇതേ മാര്‍ജിനില്‍ സെനഗല്‍ വിജയം സ്വന്തമാക്കി. ഇരുപാദങ്ങളിലുമായി ഗോള്‍നില 1-1 ആയതോടെയാണ് കളി അധികസമയത്തേക്ക് നീണ്ടത്.  

അധികസമയത്തും വിജയഗോള്‍ പിറക്കാതിരുന്നതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ മുഹമ്മദ് സലാ ഉള്‍പ്പെടെയുള്ളവര്‍ പെനല്‍റ്റി പാഴാക്കിയപ്പോള്‍, സാദിയോ മാനെയുടെ ഗോളോടെ സെനഗല്‍ വിജയം പിടിച്ചെടുത്തു. ആറ് ആഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ഒരു പ്രധാന ടൂര്‍ണമെന്റില്‍ സെനഗല്‍ ഷൂട്ടൗട്ടില്‍ ഈജിപ്തിനെ തോല്‍പ്പിച്ചത്. ഫെബ്രുവരിയില്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ ഈജിപ്തിനെ ഷൂട്ടൗട്ടില്‍ വീഴ്‌ത്തിയാണ് സെനഗല്‍ കിരീടം ചൂടിയത്. 2002നുശേഷം സെനഗലിന്റെ ആദ്യ ലോകകപ്പാണ് ഖത്തറിലേത്.

നൈജീരിയയെ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ മറികടന്നാണ് ഘാന ഖത്തര്‍ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യപാദത്തില്‍ ഗോള്‍രഹിത സമനില പാലിച്ച ഇരുടീമുകളും രണ്ടാം പാദത്തില്‍ 1-1ന് സമനിലയില്‍ പിരിഞ്ഞു. ഇതോടെ എതിരാളികളുടെ തട്ടകത്തില്‍ നേടിയ ഗോള്‍ ഘാനയ്‌ക്ക് ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. 2014നു ശേഷമുള്ള ഘാനയുടെ ലോകകപ്പ് പ്രവേശമാണിത്.

അള്‍ജീരിയയെ എവേ ഗോളിന്റെ കരുത്തില്‍ പരാജയപ്പെടുത്തിയാണ് കാമറൂണും ലോകകപ്പ് ബര്‍ത്ത് സ്വന്തമാക്കിയത്. ആദ്യപാദത്തില്‍ 1-0ന് തോറ്റ കാമറൂണ്‍ രണ്ടാം പാദത്തില്‍ എതിരാളികളുടെ മൈതാനത്ത് 2-1ന്റെ വിജയം നേടി. ഒരു ലോകകപ്പിന്റെ ഇടവേളയ്‌ക്കു ശേഷമാണ് കാമറൂണ്‍ കളിക്കാനിറങ്ങുന്നത്.

രണ്ടാംപാദ പ്ലേഓഫില്‍ സ്വന്തം മൈതാനത്ത് മാലിയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ന്റെ വിജയമാണ് ടുണീഷ്യയെ ഖത്തറിലെത്തിച്ചത്. അവരുടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പാണിത്.

ഇരുപാദങ്ങളിലുമായി 5-2ന്റെ തകര്‍പ്പന്‍ വിജയവുമായാണ് മൊറൊക്കൊ ലോകകപ്പിനെത്തുന്നത്. ആദ്യപാദം 1-1ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പാദത്തില്‍ 4-1ന്റെ തകര്‍പ്പന്‍ വിജയമാണ് മൊറൊക്കോ നേടിയത്. 1998നു ശേഷം ആദ്യമായാണ് മൊറൊക്കൊ ലോകകപ്പ് കളിക്കാനെത്തുന്നത്.

Tags: ക്രിസ്റ്റ്യാനോ റൊണാള്‍ഡോQatarഫിഫ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.