കോഴിക്കോട് :ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച വടകര തൂണേരി വെള്ളൂര്‍ സ്വദേശി കളരിയുള്ളതില്‍ അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും. പുലര്‍ച്ചെ 2.30ന് കോഴിക്കോടെത്തിക്കുന്ന മൃതദേഹം 5 മണിയോടെ തൂണേരിയിലെ വീട്ടിലെത്തിക്കും. എട്ട് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
നാലു വര്‍ഷമായി അര്‍ജുന്‍ ഈ കമ്പനിയില്‍ പ്ലാന്റ് സൂപ്പര്‍ വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. വ്യവസായ കേന്ദ്രത്തിലെ പ്ലാന്റില്‍ അറ്റകുറ്റ പണിക്കിടെ ഞായറാഴ്ച ഉണ്ടായ പൊട്ടിത്തെറിയില്‍ 13 പേരാണ് മരിച്ചത്. അപകടത്തില്‍ 66 പേര്‍ക്ക് പരിക്കേറ്റു.സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
ദോഹയില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ വടക്കാണ് റാസ് ലഫാന്‍ വ്യവസായ കേന്ദ്രം. ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി സൗകര്യമുള്ള സ്ഥലമാണ് ഇത്.
















