മലപ്പുറം: ഉള്‍വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരിച്ച വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു. മലപ്പുറം പല്ലൂര്‍ വളപ്പില്‍ ജാസി ആഷിക്, സംഘാംഗങ്ങളായ പാലക്കാട് ചക്കിലി കടവത്ത് ആഷിക്, മാങ്ങോടന്‍ ഉമ്മുല്‍ ഹൈറ, അരീക്കോട് തെക്കെത്തൊടി കെ.ടി.ഷബാബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വനസംരക്ഷണ നിയമപ്രകാരം 6 മാസം മുതല്‍ 3 വര്‍ഷം വരെ തടവും 25, 000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.
എടവണ്ണ റേഞ്ചില്‍ കൊടുമ്പുഴ സ്റ്റേഷന്‍ പരിധിയിലെ ഓടക്കയം കൂരംകല്ല് ഭാഗത്ത് ഉള്‍വനത്തില്‍ ജൂലായ് 11 നാണ് റീല്‍സ് ചിത്രീകരണം നടന്നത്. വെള്ളച്ചാട്ടമുളള ഇവിടേക്ക് സഞ്ചാരികളെ ക്ഷണിച്ച് റീല്‍സ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ സഞ്ചാരികള്‍ കൂട്ടമായെത്തി.വനത്തില്‍ മാലിന്യവും കുമിഞ്ഞ് കൂടി. ഇതോടെയാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്.
ജൂലായ് 14ന ആണ് കൊടുമ്പുഴ സ്റ്റേഷനില്‍ കേസെടുത്തത്. പ്രതികളുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു.
















