Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സില്‍വര്‍ ലൈന്‍ കല്ലിടല്‍: ജനങ്ങളെ കബളിപ്പിച്ച് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം; ബഫര്‍ സോണ്‍ ഭൂമിക്ക് നഷ്ടപരിഹാരം കിട്ടില്ലെന്ന് ഇ. ശ്രീധരന്‍

പാളത്തിന് മതിലുകെട്ടിയാല്‍ കേരളം രണ്ടാകില്ലെന്ന് ഇപ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവിടെ റെയില്‍വേ ലൈന്‍ ആവശ്യമുണ്ട്, പക്ഷേ ഇതുപോലൊന്നു വേണ്ട. ഹൈസ്പീഡ് ആയിക്കോട്ടെ, അത് മുകളിലൂടെയോ തുരുങ്കത്തിലൂടെയോ വേണം. സര്‍ക്കാര്‍ ഇതില്‍ പിടിവാശി കാണിക്കുന്നതില്‍ എന്തോ ഹിഡണ്‍ അജണ്ടയുണ്ട്. ഇടപാടില്‍ എന്തോ ബാധ്യതപ്പെട്ടിട്ടുണ്ട്. അത് കമ്മിഷന്‍ ആണെന്നെന്നും ഞാന്‍ പറയില്ല. എനിക്കതറിയില്ല. പക്ഷേ സര്‍ക്കാരിന് പിന്മാറാന്‍ പറ്റാത്ത ബാധ്യത ആരോടോ ഉണ്ട്. കണ്‍സള്‍ട്ടന്‍സിയില്‍ ഉള്ളവരെല്ലാം റെയില്‍വേയില്‍നിന്ന് വിരമിച്ചവരാണ്. അവര്‍ക്ക് അറിയാത്ത മേഖലയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2022, 08:39 am IST
inKerala

പൊന്നാനി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. പദ്ധതിക്ക് റെയില്‍വേയുടെ അനുമതി ലഭിക്കില്ലെന്ന് സാങ്കേതിക വിദഗ്ധനെന്ന നിലയില്‍ ഉറപ്പുണ്ടെന്നും കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാന്‍ തന്നെയാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതിക്ക് വരുന്ന ചെലവിന്റെ കാര്യത്തില്‍, പണി പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍, ഭൂമി ഏറ്റെടുക്കുന്നതില്‍, ബഫര്‍ സോണ്‍ കാര്യത്തില്‍ എല്ലാം സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. നിലത്തൂടെ ഹൈസ്പീഡ് റെയില്‍ പറ്റില്ല. നമ്മുടെ മണ്ണ് അതിനു ചേര്‍ന്നതല്ല. ഭൂമി ഏറ്റെടുക്കല്‍ കാര്യത്തില്‍ വ്യക്തതയില്ല. ബഫര്‍ സോണ്‍ ഭൂമിക്ക് നഷ്ടപരിഹാരം കിട്ടില്ല. എത്രയാണ് ബഫര്‍സോണിന് വേണ്ടതെന്ന് നിശ്ചയമില്ല. പ്രധാനമന്ത്രി അനുഭാവപൂര്‍വം കേട്ടു എന്നല്ലാതെ സംതൃപ്തി പ്രകടിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല.  

പാളത്തിന് മതിലുകെട്ടിയാല്‍ കേരളം രണ്ടാകില്ലെന്ന് ഇപ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവിടെ റെയില്‍വേ ലൈന്‍ ആവശ്യമുണ്ട്, പക്ഷേ ഇതുപോലൊന്നു വേണ്ട. ഹൈസ്പീഡ് ആയിക്കോട്ടെ, അത് മുകളിലൂടെയോ തുരുങ്കത്തിലൂടെയോ വേണം. സര്‍ക്കാര്‍ ഇതില്‍ പിടിവാശി കാണിക്കുന്നതില്‍ എന്തോ ഹിഡണ്‍ അജണ്ടയുണ്ട്.  ഇടപാടില്‍ എന്തോ ബാധ്യതപ്പെട്ടിട്ടുണ്ട്. അത് കമ്മിഷന്‍ ആണെന്നെന്നും ഞാന്‍ പറയില്ല. എനിക്കതറിയില്ല. പക്ഷേ സര്‍ക്കാരിന് പിന്മാറാന്‍ പറ്റാത്ത ബാധ്യത ആരോടോ ഉണ്ട്. കണ്‍സള്‍ട്ടന്‍സിയില്‍ ഉള്ളവരെല്ലാം റെയില്‍വേയില്‍നിന്ന് വിരമിച്ചവരാണ്. അവര്‍ക്ക് അറിയാത്ത മേഖലയാണിത്.  

ഞാന്‍ പറയുന്നത് രാഷ്‌ട്രീയകാരണത്താലാണെന്ന് മുഖ്യമന്ത്രി പറയില്ലെന്ന് ശ്രീധരന്‍ പറഞ്ഞു. ഞാനയച്ച കത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുന്നു. അവര്‍ക്ക് സത്യം മുഖ്യമന്ത്രിയുടെ മുന്നില്‍ പറയാന്‍ ധൈര്യമില്ല.  അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ കൊടുക്കുന്നില്ല. 2013 ലെ കണക്കിലാണ് കൊടുക്കുന്നത്. അതിന്റെ നാലിരട്ടി ഗ്രാമത്തിലും രണ്ടിരട്ടി നഗരത്തിലും കൊടുക്കണമെന്ന് 2013 ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്.  

ഈ പദ്ധതി നടപ്പാക്കണമെങ്കില്‍ പുതുക്കി നിശ്ചയിക്കണം. അതിനുള്ള സൂചനകളാണ് എനിക്ക് മനസ്സിലാകുന്നത്. ഇക്കാര്യത്തില്‍ ഞാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. പദ്ധതി അപ്രൂവ് ചെയ്തിട്ടേ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കാവൂ എന്നാണ് അതില്‍ ആവശ്യപ്പെട്ടിട്ടുള്ളു. റെയില്‍വേ ബോര്‍ഡില്‍ അതെത്തി. പക്ഷേ റെയില്‍വേ ഔദ്യോഗികമായി സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിട്ടില്ല. റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. റെയില്‍വേയ്‌ക്ക് അറിയാം ഈ പദ്ധതി റിപ്പോര്‍ട്ട് ശരിയല്ലെന്ന്. 400 കിലോ മീറ്റര്‍ നിലത്തൂടെയാണ്. അവര്‍ക്കറിയാം നടപ്പിലാകില്ല എന്ന്.  

സാമൂഹ്യാഘാത പഠനത്തിന് കല്ലിടണ്ട. സെന്‍ട്രല്‍ ലൈന്‍ മാര്‍ക്കിങ്ങാണ് വേണ്ടത്. 1200 പുതിയ ലൈന്‍ നിര്‍മിച്ച ആളാണ് ഞാന്‍. പുറമേ കൊങ്കണ്‍ റെയില്‍വേ. പുതിയ ലൈന്‍ ചെയ്യുമ്പോള്‍ എന്തൊക്കെയാണ് വേണ്ടതെന്ന് എനിക്കറിയാം. പക്ഷേ ഇവര്‍ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ്, ശ്രീധരന്‍ പറഞ്ഞു.

Tags: e sreedharanK railസില്‍വര്‍ ലൈന്‍ പദ്ധതിമെട്രോമാന്‍ ഇ ശ്രീധരൻ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

വയനാട്ടിലേക്ക് അതിവേഗ റെയില്‍; ഇ. ശ്രീധരന്‍ പദ്ധതി കൈമാറി

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.