Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പാകിസ്ഥാനിലെ തനിയാവര്‍ത്തനം

അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിനു മുന്‍പ് ഇമ്രാന്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഒഐസി രാഷ്‌ട്രങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനം പാകിസ്ഥാനില്‍ നടക്കുന്നുണ്ട്. ഇതിനുശേഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്‌ക്കാന്‍ പാക് സൈനിക നേതൃത്വം ഇമ്രാനോട് ആവശ്യപ്പെട്ടിരിക്കുകയാണത്രേ. പാക് സര്‍ക്കാരിലെ അവസാന വാക്ക് ഭരണാധികാരികളല്ല, സൈന്യമാണെന്നിരിക്കെ ഇമ്രാന് അധികാരത്തില്‍ തുടരാനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. ഇമ്രാന്‍ എന്നു രാജിവയ്‌ക്കും എന്നു മാത്രമാണ് അവിടെനിന്നും ലഭിക്കാനുള്ള പുതിയ വാര്‍ത്ത.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 21, 2022, 05:00 am IST
inEditorial

പാകിസ്ഥാനില്‍നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ ആ രാജ്യത്തിന്റെ ചരിത്രം അറിയാവുന്ന ആരും അത്ഭുതപ്പെടില്ല. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ ഈ മാസം അവസാനം ദേശീയ അസംബ്ലിയില്‍ നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ സര്‍ക്കാര്‍ താഴെവീഴാനാണ് എല്ലാ സാധ്യതയും. പ്രതിപക്ഷമായ പിഎംഎല്‍-എന്‍, പിപിപി എന്നീ പാര്‍ട്ടികളും പാര്‍ലമെന്റിനു കീഴില്‍ മാത്രമല്ല, ഇമ്രാന്‍ഖാന്റെ സ്വന്തം പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹരീക്- ഇ-ഇന്‍സാഫില്‍പ്പെട്ടവരും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നതായാണ് വിവരം. അവിശ്വാസ പ്രമേയം വോട്ടിനിടുന്നതിനു മുന്‍പ് ഇമ്രാന്‍ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഒഐസി രാഷ്‌ട്രങ്ങളിലെ ധനമന്ത്രിമാരുടെ സമ്മേളനം പാകിസ്ഥാനില്‍ നടക്കുന്നുണ്ട്. ഇതിനുശേഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്‌ക്കാന്‍ പാക് സൈനിക നേതൃത്വം ഇമ്രാനോട് ആവശ്യപ്പെട്ടിരിക്കുകയാണത്രേ. പാക് സര്‍ക്കാരിലെ അവസാന വാക്ക് ഭരണാധികാരികളല്ല, സൈന്യമാണെന്നിരിക്കെ ഇമ്രാന് അധികാരത്തില്‍ തുടരാനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്. ഇമ്രാന്‍ എന്നു രാജിവയ്‌ക്കും എന്നു മാത്രമാണ് അവിടെനിന്നും ലഭിക്കാനുള്ള പുതിയ വാര്‍ത്ത.

ഇമ്രാന്‍ഖാന്റെ ഭരണത്തിന്‍ കീഴില്‍ പാകിസ്ഥാന്‍ വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കടക്കെണിയില്‍നിന്ന് കരകയറാനുള്ള മാര്‍ഗം ആ രാജ്യത്തിനു മുന്നില്‍ അടഞ്ഞിരിക്കുന്നു. നിത്യച്ചെലവിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. നയപരമായ പാളിച്ചകളും മറ്റു കാരണങ്ങളുമൊക്കെ ഇതിന് ചൂണ്ടിക്കാട്ടാനാവുമെങ്കിലും അടിസ്ഥാനപരമായ പ്രശ്‌നം ഇമ്രാന്‍ ഒരു നല്ല ഭരണാധികാരിയല്ലെന്നതാണ്. അഴിമതി നിറഞ്ഞ നവാസ് ഷെരീഫ് സര്‍ക്കാരിന് ബദലായി സ്ഥിരതയുള്ള ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്നയാളാണ് ഇമ്രാന്‍. പറയത്തക്ക രാഷ്‌ട്രീയ-ഭരണ പരിചയമൊന്നുമില്ലാതിരുന്നിട്ടും ക്രിക്കറ്റ് താരം എന്ന പ്രശസ്തിയുടെ പിന്‍ബലത്തില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചാണ് അധികാരത്തിലെത്തിയത്. പാകിസ്ഥാന്റെ ഒരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ഇമ്രാനു കഴിഞ്ഞില്ലെന്നു മാത്രമല്ല നാലുവര്‍ഷത്തെ ഇന്‍സാഫ് ഭരണത്തില്‍ അവ ഒരിക്കലും പരിഹരിക്കാനാവാത്തവിധം സങ്കീര്‍ണമാവുകയാണുണ്ടായത്. എല്ലാ കാര്യങ്ങള്‍ക്കും ചൈനയെ ആശ്രയിച്ച് ഒരു ഉപഗ്രഹരാജ്യമായി പാകിസ്ഥാന്‍ മാറിയതുമാത്രമാണ് ഇമ്രാന്റെ ഭരണമഹത്വം. ചൈനയാണെങ്കില്‍ ഇമ്രാന്റെ കഴിവുകേട് ശരിക്ക് മുതലെടുക്കുകയും ചെയ്തു. ഭാരതവുമായുള്ള പ്രശ്‌നങ്ങളിലടക്കം ചൈന എന്തു പറയുന്നോ അതായിരുന്നു ഇമ്രാന്റെ തീരുമാനം. ചൈന നല്‍കുന്ന സാമ്പത്തിക സഹായം ഉപയോഗിച്ച് ഒരുവിധം കാര്യങ്ങള്‍ തട്ടിമുട്ടി കൊണ്ടുപോയ ഇമ്രാന്‍ഖാന്‍ സ്വന്തം സുഖസൗകര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധിച്ചത്. അടുത്തിടെ ആദ്യ ഭാര്യ ഇക്കാര്യങ്ങളൊക്കെ വിളിച്ചു പറയുകയും ചെയ്തു.

ഭാരതത്തോട് താരതമ്യേന മെച്ചപ്പെട്ട സൗഹൃദം പുലര്‍ത്തിയ നവാസ് ഷെരീഫിന്റെ ഭരണത്തിനുശേഷമാണ് ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നവാസ് ഷെരീഫും തമ്മില്‍ വ്യക്തിപരമായ അടുപ്പവും ഉണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ കാലങ്ങളായി തുടരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോദി മുന്‍കയ്യെടുത്ത് ചില ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇതൊക്കെക്കൊണ്ട് ഭാരതത്തോട് നിതാന്തശത്രുത പുലര്‍ത്തുന്ന പാക്‌സൈന്യവും ചാര സംഘടനയായ ഐഎസ്‌ഐയും നവാസിനെ അനഭിമതനാക്കി. ഭാരതവിരോധം വളര്‍ത്തി അവസരം മുതലെടുത്ത ഇമ്രാന് സൈന്യത്തിന്റെ പിന്തുണയും ലഭിച്ചു. ഭാരതത്തിനെതിരെ നിയമവിരുദ്ധ നുഴഞ്ഞുകയറ്റമുള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തനത്തിന്

എല്ലാ പിന്തുണയും നല്‍കി പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് ഇമ്രാന്‍ സൈന്യത്തിന്റെ ഇഷ്ടക്കാരനായി ഇത്രയും കാലം തുടര്‍ന്നത്. സ്വന്തം താളത്തിന് തുള്ളുന്നയാളായതിനാല്‍ ചൈനയ്‌ക്കും വേണ്ടപ്പെട്ടവനായി. ഭാരതത്തോടുള്ള ശത്രുതാപരമായ നയം ഉപേക്ഷിക്കാതെ പാകിസ്ഥാന് ഒരു രംഗത്തും മുന്നേറാന്‍ കഴിയില്ല. ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ള സത്യമാണിത്. മതത്തെ മുന്‍നിര്‍ത്തിയുള്ള നയരൂപീകരണം ആ രാജ്യത്ത് അസ്ഥിരത മാത്രമേ കൊണ്ടുവരികയുള്ളൂ എന്ന് പാക് ഭരണാധികാരികള്‍ തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ സൈന്യം അതിന് അവരെ അനുവദിക്കുന്നില്ല. ഇനിയും സംഭവിക്കാന്‍ പോകുന്നത് ഇതുതന്നെയായിരിക്കും. ഇമ്രാനുശേഷം മറ്റൊരാള്‍ ഭരണാധികാരിയാവും. അധികം വൈകാതെ അയാളും അനഭിമതനാവും. പാകിസ്ഥാന്‍ ഒരു പരാജയപ്പെട്ട രാജ്യമാണ്. പിറവിയില്‍ത്തന്നെ അതിന്റെ നാശം പ്രവചിക്കപ്പെട്ടതുമാണ്. അതിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആ രാജ്യം ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിഗതികളും ഇതിന് അടിവരയിടുന്നു.

Tags: imran khanpakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

India

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

India

ഇന്ത്യയിൽ നിന്ന് പ്രശസ്തിയും പണവും നേടിയിട്ട് ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നോ ? ഇമ്രാൻ ഖാൻ രാജ്യം വിടും മുൻപ് തക്ക ശിക്ഷ നൽകണം ; ഗജേന്ദ്ര ചൗഹാൻ 

India

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.