Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സില്‍വര്‍ ലൈനിന് അനുമതി നല്‍കിയിട്ടില്ല; ഭൂമിയേറ്റെടുക്കലിനെതിരേ കേന്ദ്ര റെയില്‍വേ മന്ത്രി

പദ്ധതിയെപ്പറ്റി മെട്രോമാന്‍ ഇ. ശ്രീധരന്‍ അറിയിച്ച എതിര്‍പ്പുകള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Mar 17, 2022, 09:42 am IST
in Kerala

ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയിട്ടില്ലെന്നും പദ്ധതിക്കായി ഭൂമിയേറ്റെടുക്കാന്‍ അനുമതിയില്ലെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്ക് ആശങ്കകളുണ്ട്. പദ്ധതിയെപ്പറ്റി മെട്രോമാന്‍ ഇ. ശ്രീധരന്‍ അറിയിച്ച എതിര്‍പ്പുകള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ ലൈനിന്റെ അംഗീകാരത്തിനായി റെയില്‍ മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, കെആര്‍ഡിസിഎല്‍ (കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) കേന്ദ്രത്തിന് സമര്‍പ്പിച്ച ഡിപിആറില്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളില്ലായിരുന്നു. അതിനാല്‍, കേന്ദ്രം അപേക്ഷ നിരസിച്ചു. തുടര്‍ന്ന് വിശദമായ ഡിപിആര്‍ സമര്‍പ്പിക്കാന്‍ കെആര്‍ഡിസിഎല്ലിന് കേന്ദ്രം നിര്‍ദേശം നല്കി. മറ്റു പുരോഗതി ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ അലൈന്‍മെന്റ്, നിലവിലെ റെയില്‍വെ ഭൂമിയുടെ വിശദാംശങ്ങള്‍, സാങ്കേതിക രേഖകള്‍, ഏറ്റെടുക്കേണ്ടി വരുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമി, നിലവിലുള്ള റെയില്‍വെ ശൃംഖലയിലൂടെയുള്ള ക്രോസിങ്ങുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാകണം പുതിയ ഡിപിആര്‍ സമര്‍പ്പിക്കേണ്ടതെന്ന വ്യക്തമായ നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് നല്കിയിട്ടുണ്ട്. സാമ്പത്തിക-സാങ്കേതിക കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ പദ്ധതിയുടെ അപേക്ഷ പരിഗണിക്കൂയെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിക്കെതിരേ മെട്രോമാന്‍ ഇ. ശ്രീധരന്‍ നല്കിയ റിപ്പോര്‍ട്ട് ഗൗരവകരമാണ്.  അദ്ദേഹത്തിന്റെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഗണിക്കും. ജനങ്ങളുടെ ആശങ്കകളും പാരിസ്ഥിതിക വിഷയങ്ങളും പരിഗണിക്കുന്നുണ്ട്. സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം മാത്രമേ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തൂ. രാഷ്‌ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കെതിരേ നിലപാടെടുക്കുന്നതെന്ന ഇടതുപക്ഷ എംപിയുടെ ആരോപണം മന്ത്രി തള്ളി. പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ വിഷയങ്ങളിലേക്ക് കടക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും കേരളത്തില്‍ പരസ്പരം പോരടിക്കുന്ന ഇടത്-വലത് പാര്‍ട്ടികള്‍ ദല്‍ഹിയില്‍ ഒരുമിച്ചാണെന്നും അശ്വിനി വൈഷ്ണവ് പരിഹസിച്ചു.

Tags: ministerറെയില്‍വേസില്‍വര്‍ ലൈന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

Kerala

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

Kerala

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

India

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

Kerala

ബിര്‍ണാണി ശങ്കുവിനെ സസ്പെന്‍ഡ് ചെയ്തെന്ന് വ്യാജവാര്‍ത്ത ; പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.