Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

81 പേരെ തൂക്കിക്കൊന്നത് മനുഷ്യവകാശ ലംഘനമെന്ന് വിമര്‍ശിച്ചിട്ടും സൗദിയുടെ എണ്ണതേടിപ്പോകുന്ന ബ്രിട്ടനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

81 കുറ്റവാളികളെ ഒറ്റദിവസം തൂക്കിലേറ്റിയ സൗദി കടുത്ത മനുഷ്യാവകാശലംഘനം നടത്തിയതായി യുകെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ എണ്ണ ആവശ്യമായി വരുമ്പോള്‍ മനുഷ്യാവകാശലംഘനം നടത്തുന്ന രാജ്യത്തേക്ക് എന്തിന് വരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 07:42 pm IST
inWorld

റിയാദ്: റഷ്യയില്‍ നിന്നുള്ള എണ്ണ പഴയതുപോലെ വിപണിയില്‍ ലഭ്യമല്ലാതായിത്തുടങ്ങിയതോടെ എണ്ണ വിലയും ഗ്യാസ് വിലയും വിപണിയില്‍ കുത്തനെ കൂടുകയാണ്. ഇതോടെ നെട്ടോട്ടമാരംഭിച്ചിരിക്കുകയാണ് യുകെയും യുഎസും. യുഎസ് തല്‍ക്കാലം വെനിസ്വെലയില്‍ നി്ന്നും എണ്ണ വാങ്ങാനാണ് തീരുമാനിച്ചത്. ബദ്ധശത്രുക്കളായിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ വെനിസ്വേലയുമായുള്ള ശത്രുത മാറ്റിവെച്ചാണ് യുഎസ് എണ്ണവാങ്ങാന്‍ കരാറുണ്ടാക്കുന്നത്. 

റഷ്യ ഉക്രൈന്‍ യുദ്ധം നീളുന്നതോടെ പാശ്ചാത്യരാജ്യങ്ങളുടെ ചങ്കിടിപ്പ് വര്‍ധിക്കുകയാണ്.  കാരണം എണ്ണയുടെ കാര്യത്തില്‍ മാത്രമല്ല, സമസ്ത ചരക്കുകളുടെയും സൂപ്പര്‍മാര്‍ക്കറ്റ് പോലെയാണ് റഷ്യ. ചിപ്പുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പല്ലേഡിയം, നിയോണ്‍ എന്നിവയുടെയും മറ്റും വന്‍വിപണിയാണ് റഷ്യ. ഇവ കിട്ടിയില്ലെങ്കില്‍ പാശ്ചാത്യ രാജ്യങ്ങളുടെ വാഹന ഉല്‍പാദനം വരെ സ്തംഭിക്കും. 

ഇതിനിടെ സൗദിയില്‍ നിന്നും കൂടുതല്‍ എണ്ണ ലഭിക്കാന്‍ വേണ്ടി യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബുധനാഴ്ച സൗദിയില്‍ എത്തി.. സൗദിയുടെ എണ്ണയുല്‍പാദനം കൂട്ടാനാണ് പാശ്ചാത്യരാജ്യങ്ങള്‍ സൗദിയോട് ആവശ്യപ്പെടുന്നത്. 

എന്നാല്‍ യുകെയുടെ ഈ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. 81 കുറ്റവാളികളെ ഒറ്റദിവസം തൂക്കിലേറ്റിയ സൗദി മനുഷ്യാവകാശലംഘനം നടത്തിയതായി യുകെ വിമര്‍ശിച്ചിരുന്നു. അതുപോലെ യെമനെതിരെ സൗദി നടത്തുന്ന ആക്രമണങ്ങളില്‍ 10,000 കുട്ടികള്‍ മരിച്ചതും കടുത്ത മനുഷ്യാവകാശലംഘനമായി യുകെ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ എണ്ണ ആവശ്യമായി വരുമ്പോള്‍ മനുഷ്യാവകാശലംഘനം നടത്തുന്ന രാജ്യത്തേക്ക് എന്തിന് വരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. യുഎസിനും യുകെയ്‌ക്കും എണ്ണവില വര്‍ധിക്കുന്നത് ഏത് വിധേയനെയും തടഞ്ഞേ മതിയാവൂ. കോവിഡ് നിയന്ത്രണക്കാലത്ത് എല്ലാം കാറ്റില്‍പ്പറത്തി പാര്‍ട്ടികള്‍ നടത്തിയതിന്റെ പേരില്‍ അധികാരഭ്രഷ്ടനാകാനിരിക്കുന്ന ബോറിസ് ജോണ്‍സണ് എണ്ണ വില കൂടി കുതിച്ചയുര്‍ന്നാല്‍ പിന്നെ അധികാരത്തില്‍ തുടരാന്‍ കഴിയില്ല. അതുപോലെ യുഎസിനെ സംബന്ധിച്ചിടത്തോലം 2022 അവസാനത്തില്‍ 35 സെനറ്റ് സീറ്റുകളിലേക്കും ജനപ്രതിനിധി സഭയിലേക്കും തെരഞ്ഞെടുപ്പ് വരികയാണ്. ഇതിനിടയില്‍ എണ്ണവിലയില്‍ കുതിപ്പുണ്ടായാല്‍ അത് ബൈഡന്റെ ജനപ്രീതി തകര്‍ക്കും.

സൗദി ഇനി വൈകാതെ എണ്ണക്കച്ചവടം യുവാനിലേക്ക് മാറ്റുകയാണെന്നും അതോടെ ഡോളര്‍ വിവരമറിഞ്ഞോളും എന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. ഈ വിമര്‍ശനത്തിന് പ്രധാനകാരണം റഷ്യ ഇപ്പോള്‍ യുഎസിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഉപരോധം മൂലം അനുഭവിക്കുന്ന പ്രതിസന്ധിയാണ്. ഇപ്പോള്‍ 64,000 കോടി യുഎസ് ഡോളര്‍ വിദേശനാണ്യശേഖരമായി റഷ്യയുടെ കയ്യിലുണ്ട്. എന്നാല്‍ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഒറ്റക്കെട്ടായി റഷ്യയുടെ സെന്‍ട്രല്‍ ബാങ്കിന് വിദേശ നാണ്യത്തില്‍ ഇടപാടു നടത്തുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് റഷ്യയെ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ്. ഇത്രയധികം വിദേശനാണ്യശേഖരമുണ്ടായിട്ടും ഒരു ഡോളര്‍ പോലും ചെലവാക്കാനാവാത്ത ഈ സ്ഥിതി വിശേഷം കണ്ടാണ് സൗദി വൈകാതെ യുവാനില്‍ കൂടി എണ്ണ ഇടപാട് നടത്തണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നത്.  

പൊതുവേ പാശ്ചാത്യശക്തികളുടെ അവസരവാദ നിലപാടിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ അധികവും.

Tags: റഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putinഉക്രൈന്‍ യുദ്ധംSaudiബോറിസ് ജോണ്‍സണ്‍യുഎസ്Saudi Arabiaoil pricecrude oil
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

World

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.