Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അന്താരാഷ്‌ട്ര നിലവാരത്തിലുള്ള തിയേറ്റര്‍ അനുഭവം ഇനി തലസ്ഥാന നഗരത്തിലും; നവീകരിച്ച കൈരളി, നിള, ശ്രീ തിയേറ്റര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം നാളെ

അത്യാധുനിക ദൃശ്യ, ശബ്ദ സംവിധാനങ്ങളോടെ ലോകോത്തര നിലവാരത്തില്‍ നവീകരിച്ച കെ.എസ്.എഫ്.ഡി.സിയുടെ കൈരളി, നിള, ശ്രീ തിയേറ്റര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം നാളെ (മാര്‍ച്ച് 16, ബുധന്‍) നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 06:15 pm IST
inThiruvananthapuram

തിരുവനന്തപുരം: അന്താരാഷ്‌ട്ര നിലവാരത്തിലുള്ള തിയേറ്റര്‍ അനുഭവം ഇനി തലസ്ഥാന നഗരത്തിലും. അത്യാധുനിക ദൃശ്യ, ശബ്ദ സംവിധാനങ്ങളോടെ ലോകോത്തര നിലവാരത്തില്‍ നവീകരിച്ച കെ.എസ്.എഫ്.ഡി.സിയുടെ കൈരളി, നിള, ശ്രീ തിയേറ്റര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം നാളെ (മാര്‍ച്ച് 16, ബുധന്‍) നടക്കും.

വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാന്‍ നവീകരിച്ച തിയേറ്റര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആര്‍. അനില്‍, ഗതാഗതത വകുപ്പ് മന്ത്രി ശ്രീ.ആന്റണി രാജു എന്നിവര്‍ പങ്കെടുക്കും.

 12 കോടി ചെലവിട്ടാണ് കോംപ്ലക്‌സിലെ തിയേറ്ററുകളായ കൈരളി, നിള, ശ്രീ എന്നിവ നവീകരിച്ചിട്ടുള്ളത്. ലഭ്യമായ ഏറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് തിയേറ്ററുകളില്‍ ഉപയോഗിച്ചിട്ടുള്ളത്. എസ്.എം.പി.ടി.ഇ. മാനദണ്ഡമനുസരിച്ചുള്ള ഏറ്റവും ഉയര്‍ന്ന ദൃശ്യ അനുഭവം നല്‍കുന്ന ആര്‍.ജി.ബി. 4 കെ ലേസര്‍ പ്രൊജക്ടറും ട്രിപ്പിള്‍ ബീം 3 ഡി യൂണിറ്റുമാണ് മൂന്ന് തിയേറ്ററിലും. 32 ചാനല്‍ ഡോള്‍ബി അറ്റ്‌മോസ് ഉന്നത നിലവാരത്തിലുള്ള ശബ്ദാനുഭവം നല്‍കും.

തിയേറ്ററിനകത്ത് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ബേബി റൂം ആണ് മറ്റൊരു പ്രധാന സവിശേഷത. സിനിമാ പ്രദര്‍ശനത്തിനിടയില്‍ കുഞ്ഞുങ്ങള്‍ അസ്വസ്ഥരാകുന്നെങ്കില്‍ രക്ഷിതാക്കള്‍ക്ക് ബേബി റൂമിനകത്തിരുന്ന് കുഞ്ഞിനെ ശ്രദ്ധിക്കുകയും സിനിമ തുടര്‍ന്നു കാണുകയും ചെയ്യാം. തിയേറ്റര്‍ ലോബിയിലെ ഫീഡിംഗ് റൂം മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏറെ ഉപകാരപ്രദമാകും. ഈ രണ്ട് സംവിധാനങ്ങളിലൂടെ തികച്ചും വനിതാ, ശിശു സൗഹൃദാന്തരീക്ഷമാണ് തിയേറ്റര്‍ നല്‍കുന്നത്. റാംപ്, വീല്‍ ചെയര്‍ സംവിധാനങ്ങള്‍ ഒരുക്കി ഭിന്നശേഷി സൗഹൃദവുമാക്കിയിട്ടുണ്ട്.ശീതികരിച്ച ആകര്‍ഷകമായ ലോബി, കാന്റീനുകള്‍, ഫുഡ് കോര്‍ട്ട്, നവീകരിച്ച ടോയ് ലറ്റുകള്‍ എന്നിവയ്‌ക്കു പുറമേ വായനാമുറി, ലിഫ്റ്റ്, ഡോര്‍മെറ്ററി, വിഐപി റൂം, വിഐപി ലോഞ്ച് എന്നീ സൗകര്യങ്ങളും പുതുതായി സജ്ജീകരിച്ചിട്ടുണ്ട്.

ലോകോത്തര സൗകര്യങ്ങള്‍ മിതമായ നിരക്കില്‍ സാധ്യമാക്കുന്ന സര്‍ക്കാര്‍ തിയേറ്ററുകള്‍ തന്നെയാകണം ഏറ്റവും മികച്ചതെന്ന കെഎസ്എഫ് ഡിസിയുടെ ലക്ഷ്യമാണ് കൈരളി, നിള, ശ്രീ കോംപ്ലക്‌സ് നവീകരണത്തിലൂടെ സാധ്യമാകുന്നതെന്ന് കെഎസ്എഫ് ഡിസി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ പറഞ്ഞു.

കൈരളി, നിള, ശ്രീ കോംപ്ലക്‌സിലുള്ള പല സൗകര്യങ്ങളും കേരളത്തിലെ ചുരുക്കം ചില തിയേറ്ററുകളില്‍ കാണാമെങ്കിലും ഒരു കോംപ്ലക്‌സിലെ എല്ലാ സ്‌ക്രീനുകളിലും ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഇവിടെ മാത്രമാണെന്ന് കെഎസ്എഫ് ഡിസി എംഡി എന്‍.മായ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ സിനിമാ മേഖലയിലെ പ്രതിഭകളേയും പഴയകാല തിയേറ്റര്‍ ഉടമകളേയും സിനിമാ പ്രവര്‍ത്തകരേയും സാങ്കേതിക വിദഗ്ധരേയും ആദരിക്കും. ഉദ്ഘാടനച്ചടങ്ങിനു ശേഷം സൗജന്യ സിനിമാ പ്രദര്‍ശനവും നടക്കും.

1988 ലാണ് കെ.എസ്.എഫ്.ഡി.സി തിരുവനന്തപുരത്ത് കൈരളി, ശ്രീ തിയേറ്ററുകള്‍ ആരംഭിച്ചത്. 2010 ല്‍ ഡിജിറ്റല്‍ പ്രൊജക്ഷന്‍ സൗകര്യം ഒരുക്കി. 2012 ല്‍ കൈരളി തിയേറ്ററിനെ രണ്ടാക്കി നിളയെന്ന മൂന്നാമതൊരു തിയേറ്റര്‍ കൂടി കോംപ്ലക്‌സില്‍ കൂട്ടിച്ചേര്‍ത്തു.

Tags: theatreകെ.എസ്.എഫ്.ഡി.സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

Kerala

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Kerala

ഈ മാസം 21ന് സൂചനാ സമരം നടത്താന്‍ സിനിമാ സംഘടനകള്‍

Kerala

കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ അമിത അളവില്‍ : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചു

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.