Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കീവിന് വടക്ക് ഷെല്ലാക്രമണത്തില്‍ സൈനിക വിമാന നിര്‍മ്മാണക്കമ്പനി തകര്‍ന്നു; റഷ്യ സഹായം ചോദിച്ചുവെന്നത് യുഎസിന്റെ നുണപ്രചാരണമെന്ന് ചൈന

കീവിന് വടക്കുള്ള ഒരു ബഹുനിലക്കെട്ടിടത്തതിന് നേരെ നടന്ന റഷ്യയുടെ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇവിടെ ആന്‍റൊനൊവ് സീരിയല്‍ പ്രൊഡക്ഷന്‍ പ്ലാന്‍റ് എന്ന സൈനിക വിമാനനിര്‍മ്മാണക്കമ്പനി തകര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 04:48 pm IST
inWorld

കീവ്: കീവിന് വടക്കുള്ള ഒരു ബഹുനിലക്കെട്ടിടത്തതിന് നേരെ നടന്ന റഷ്യയുടെ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇവിടെ ആന്‍റൊനൊവ് സീരിയല്‍ പ്രൊഡക്ഷന്‍ പ്ലാന്‍റ് എന്ന സൈനിക വിമാനനിര്‍മ്മാണക്കമ്പനി തകര്‍ന്നു.

അതേ സമയം, മരിയുപോളില്‍ ശക്തമായ ഷെല്ലാക്രമണം റഷ്യ തുടരുകയാണ്. ഇവിടെ മരിച്ചവരുടെ എണ്ണം 2500 ആയെന്ന് ഉക്രൈന്‍ സര്‍ക്കാര്‍ പറഞ്ഞു. കീവില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പറയുന്നു. റഷ്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് നേരെയും ക്രൂസ് മിസൈലുകള്‍ക്ക് നേരെ ഉക്രൈന്‍ വ്യോമപ്രതിരോധ സേന തൊടുത്ത മിസൈലുകള്‍ ആകാം സ്ഫോടനങ്ങളുണ്ടാക്കിയതെന്ന് പറയുന്നു.

ചൈനയോട് റഷ്യ സാമ്പത്തിക സഹായവും ആയുധസഹായവും ചോദിച്ചു എന്നത് അമേരിക്ക നടത്തുന്ന നുണപ്രചാരണമാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. ‘ഉക്രൈന്‍ പ്രശ്‌നത്തില്‍ ദുരുദ്ദേശ്യത്തോടെ യുഎസ് തുടര്‍ച്ചയായി ചൈനയ്‌ക്കെതിരെ നുണപ്രചാരണം നടത്തുകയാണ്. സമാധാന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കാന്‍ ക്രിയാത്മക സഹകരണമാണ് ചൈന നല്‍കുന്നത്’- ഷാവോ ലിജിയന്‍ പറഞ്ഞു.

 പോളണ്ട്, റൊമാനിയ, സ്ലൊവാക്യ എന്നീ  ഉക്രൈന്റെ അതിര്‍ത്തി രാഷ്‌ട്രങ്ങള്‍ വഴി ഉക്രൈനിലേക്ക് ഒഴുകുന്ന ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹായങ്ങളും നിര്‍ത്താന്‍ റഷ്യ ശ്രമിക്കുന്നതായി പറയുന്നു. ഇതാണ് ഉക്രൈന്റെ ചെറുത്തുനില്‍പ് വീര്യം കുറയ്‌ക്കാനുള്ള മാര്‍ഗ്ഗമെന്നാണ് റഷ്യയുടെ കണ്ടെത്തല്‍. 

റഷ്യയുടെ ഉക്രൈനും തമ്മിലുള്ള നാലാം റൗണ്ട് സമാധാനചര്‍ച്ച തിങ്കളാഴ്ച തുടങ്ങും. ചില സമാധാനനീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷ ഉക്രൈന്‍ പ്രകടിപ്പിക്കുന്നു. 

ക്രൈമിയയില്‍ നിന്നും ഡോണ്‍ബാസിലേക്ക് റഷ്യ ഒരു കരമാര്‍ഗ്ഗ പ്രവേശനഇടനാഴി തുറന്നതായി റഷ്യ അവകാശപ്പെട്ടു. ക്രൈമിയയിലെ ഉപപ്രധാനമന്ത്രി ജ്യോര്‍ജ്ജി മുറാഡൊവ് ആണ് ഇക്കാര്യം പറഞ്ഞത്. ഇതോടെ ക്രൈമിയയില്‍ നിന്നും മരിയുപോളിലേക്ക് എളുപ്പം പ്രവേശിക്കാനാകും. ഇതോടെ ഡൊണെസ്‌കിലെ റഷ്യന്‍ വിമതര്‍ക്ക് ആയുധമെത്തിക്കാന്‍ എളുപ്പമാകും. ഒപ്പം അസൊവ് കടലിലൂടെ പ്രധാന തുറമുഖങ്ങളിലേക്ക് പടയും പടക്കോപ്പുകളും എത്തിക്കാനാവും.

യുദ്ധം തുടങ്ങിയ ശേഷം ഏകദേശം 25 ലക്ഷം ഉക്രൈന്‍കാര്‍ രാജ്യംവിട്ടോടിപ്പോയതായി പറയുന്നു. ഇവര്‍ പോളണ്ട്, ഹംഗറി, റൊമാനിയ, മോള്‍ഡോവ എന്നിവിടങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. ഇതിന് പുറമെ യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മി, ആസ്ത്രിയ, ക്രോയേഷ്യ, എസ്‌റ്റോണിയ, ഗ്രീസ്, അയര്‍ലാന്‍റ്, ഇറ്റലി, ലിത്വാനിയ, നെതര്‍ലാന്‍റ്സ്, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നിവിടങ്ങളിലും അഭയം തേടിയിട്ടുണ്ട്.

Tags: militaryപുടിന്‍സെലെന്‍സ്കിVladimir Putinകീവ്ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിമരിയുപോള്‍റഷ്യആന്‍റൊനോവ് കമ്പനിറിപ്പോര്‍ട്ട്പുടിനെ തടയൂchinaറഷ്യയെ തടയൂയുഎസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.