Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

തനതുസിനിമയുടെ ഉത്തരായനങ്ങള്‍

സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രശസ്ത നാടകം 'കലി', സംവിധാനം ചെയ്തുകൊണ്ട് തനതു നാടകവേദിക്ക് തുടക്കംകുറിച്ച അരവിന്ദന്‍ ചലച്ചിത്ര ലോകത്ത് ഭാരതീയ സൗന്ദര്യശാസ്ത്രത്തിലധിഷ്ഠിതമായ തനതു സിനിമയുടെ സാക്ഷാല്‍ക്കാരത്തിനുള്ള കലാസപര്യയാണ് തുടര്‍ന്നത്. മഹാമൗനത്തിന്റെ ഘനഭാവത്തെ ദൃശ്യ കവിതകളാക്കിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഭാഷയും വ്യാകരണവും കാഴ്ചയുടെ കലയായ സിനിമയെ എന്നും നവീകരിച്ചുകൊണ്ടിരിക്കുമെന്നതില്‍ സംശയമില്ല

കുമ്മനം രവിbyകുമ്മനം രവി
Mar 13, 2022, 06:00 am IST
inEntertainment

വ്യവസ്ഥാപിത  സങ്കല്‍പങ്ങളെ നിരാകരിച്ച് കൊണ്ട് സിനിമയെ കവിതയോളം ഉയര്‍ത്തുകയും സംഗീതത്തിന്റെ ഉദാത്തതയിലെത്തിക്കുകയും ചെയ്ത കലാ മര്‍മ്മജ്ഞനായിരുന്നു അരവിന്ദന്‍… മൗനമുദ്രിതമായ ജീവിതവും ഋഷി സമാനമായ ശരീര ഭാഷയും കൊണ്ട് സിനിമയില്‍ വേറിട്ടു നിന്ന അരവിന്ദന്‍ നിശബ്ദതയെ ദൃശ്യ സംഗീതമാക്കിയ പ്രതിഭാശാലിയെന്ന് വിശേഷിപ്പിക്കപ്പെട്ടു. ആരവങ്ങളേക്കാള്‍ സംവേദനാത്മകമാണ് മൗനം എന്ന തന്റെ കലാദര്‍ശനം സിനിമയിലെത്തും മുന്‍പേ തന്നെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ അരവിന്ദന്‍ തുടങ്ങിവച്ചിരുന്നു. ചിത്രകലയുടെയും സംഗീതത്തിന്റെയും വാസ്തുവിദ്യയുടെയും സൗന്ദര്യങ്ങള്‍ ഇഴ ചേര്‍ത്തു രചിച്ച സിനിമകളിലൂടെ ഈ കലാകാരന്‍ നമ്മുടെ ചലച്ചിത്രപ്പെരുമയെ വിശ്വചക്രവാളത്തോളം വിസ്തൃതമാക്കി.

ഉത്തരായനം (1974) മുതല്‍ വാസ്തുഹാര (1990) വരെ പന്ത്രണ്ട് ചിത്രങ്ങളാണ് അരവിന്ദന്‍ സംവിധാനം ചെയ്തത്. ഉത്തരായനം എന്ന വാക്കിന് ഉത്തരം തേടിയുള്ള യാത്ര എന്നും അര്‍ത്ഥം കല്‍പിക്കാം. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനാധിപത്യ അപചയത്തിന്റെയും രാഷ്‌ട്രീയ കപടതകള്‍ സൃഷ്ടിച്ച മൂല്യച്യുതികളുടെയും ഇന്ത്യന്‍ അവസ്ഥകളെപ്പറ്റിയുള്ള അന്വേഷണമാണ് ഉത്തരായനത്തിലൂടെ അരവിന്ദന്‍ നിര്‍വഹിച്ചത്. സീതയെ പ്രകൃതിയായി ചിത്രീകരിച്ചുകൊണ്ട് തന്റെ തനതായ രാമായണ ദര്‍ശനം കാഞ്ചനസീതയില്‍ അരവിന്ദന്‍ പ്രകാശിപ്പിച്ചു. ശ്രീരാമന്റെ ഗ്രോത്രത്തില്‍ പെട്ടവര്‍ എന്നവകാശപ്പെടുന്ന ആന്ധ്രാപ്രദേശിലെ ലമ്പാടികള്‍ എന്ന ഗിരിവര്‍ഗക്കാരാണ് രാമലക്ഷ്മണന്മാരായി കാഞ്ചനസീതയില്‍ അഭിനയിച്ചത്. സീതയുടെ അന്തര്‍ദ്ധാനത്തിനുശേഷം രാമ ലക്ഷ്മണന്മാര്‍ നേരിടുന്ന ആത്മസംഘര്‍ഷങ്ങളെ പ്രകൃതിയുടെ ദൃശ്യാഖ്യാനങ്ങളിലൂടെ ആവിഷ്‌കരിച്ച ഈ സിനിമയുടെ ദര്‍ശനം വിശ്വ സിനിമയില്‍ തന്നെ ആദ്യത്തേതാണ്. കേരളത്തിന്റെ സാംസ്‌കാരിക പ്രഭാവത്തിലെ സുവര്‍ണ നദിയായി ഒഴുകുന്ന ഭാരതപ്പുഴയെ തന്റെ ചിന്തയുടെയും കിനാവുകളുടെയും ചലച്ചിത്രമാക്കുകയായിരുന്നു ‘തമ്പ്'(1978) എന്ന മൂന്നാമത്തെ ചിത്രത്തില്‍. ഇന്ത്യന്‍ സിനിമയുടെ എന്നത്തേയും അഭിമാനമായ ‘തമ്പി’ലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷോട്ടുകളുടെ  ശക്തിയും സൗന്ദര്യവും ഛായാഗ്രഹണ കലയിലെ അപൂര്‍വാനുഭവമായിരുന്നു.

കുട്ടികള്‍ക്കായി സംവിധാനം ചെയ്ത ‘കുമ്മാട്ടി’ (1979) കാവാലത്തിന്റെ കഥയെ ചീമേനി ഗ്രാമത്തില്‍ അവിടെയുള്ള നാട്ടുകാരെ വെച്ച് ചിത്രീകരിച്ചതാണ്. ക്രൈസ്തവ സങ്കല്‍പങ്ങളില്‍ വേരോടിയ ഒരു മിത്തിന് പുതുമയും പൊലിമയും ആഴവും മിഴിവും നല്‍കി ചലച്ചിത്രഭാഷ്യമാക്കിയതാണ് അരവിന്ദന്റെ ‘എസ്തപ്പാന്‍’ (1979). ബാലചന്ദ്രന്‍ ചുള്ളിക്കാട് നായക വേഷത്തെ അവതരിപ്പിക്കുന്ന ‘പോക്കുവെയില്‍’ (1981) മെല്ലെ മെല്ലെ മാനസിക വിഭ്രാന്തികള്‍ക്കു കീഴടങ്ങുന്ന വികാര ജീവിയായ ഒരു യുവാവിന്റെ കഥയായിരുന്നു. എന്നും സംഗീതത്തെ പ്രമേയത്തോട് ബന്ധപ്പെടുത്തി കഥാത്മകമായി ചിത്രീകരിക്കുവാനിഷ്ടപ്പെട്ടിരുന്ന അരവിന്ദന്‍ ‘പോക്കുവെയിലി’ലൂടെ ഹരിപ്രസാദ് ചൗരസ്യയുടെ ~ൂട്ടും രാജീവ് താരാനാഥിന്റെ സരോദും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ രാഗതാളങ്ങളും കേരളീയ ജീവിതത്തിലേക്ക് ആസ്വാദ്യകരമായി ആവിഷ്‌ക്കരിച്ചു.

അരവിന്ദന്റെ ഇതര സിനിമകളില്‍ നിന്ന് വ്യത്യസ്തമായി താരമൂല്യത്തിന് പ്രാധാന്യം നല്‍കിയ ‘ചിദംബരം’ (1985) ശിവസങ്കല്‍പത്തെ മുന്‍നിര്‍ത്തി പാപ പുണ്യങ്ങളെ പറ്റി ദാര്‍ശനികമായ സമാലോചനകള്‍ അവതരിപ്പിക്കുന്നു. പരിസ്ഥിതിയെ തകര്‍ക്കുന്ന വികസന രീതികള്‍ മാനവരാശിയുടെ പതനത്തിലേക്കു നയിക്കുമെന്ന സന്ദേശമാണ് ‘ഒരിടത്ത്’ (1986) നല്‍കുന്നത്.

അവാര്‍ഡുകളൊന്നും ലഭിക്കാതെ പോയ മൂന്ന് അരവിന്ദന്‍ ചിത്രങ്ങളാണ് മാറാട്ടം(1988), സഹജ (1988) ഉണ്ണി(1989).  

കേരളത്തിന്റെയും ബംഗാളിന്റെയും സംസ്‌കാരങ്ങളെ സമന്വയിപ്പിക്കുന്ന ‘വാസ്തുഹാര’ (1990) ആയിരുന്നു അരവിന്ദന്‍ സംവിധാനം ചെയ്ത അവസാന ചിത്രം.  

മൗനത്തെ സിനിമയുടെ ഭാഷയാക്കി മാറ്റിയ അരവിന്ദന്‍ ജീവിതത്തിലും ധ്യാനലീനമായ മൗനം പുലര്‍ത്തിയിരുന്നതായി ഷാജി എന്‍. കരുണ്‍ ഓര്‍ക്കുന്നു. ‘…അരവിന്ദന്‍ എന്നെ ഒന്നു നോക്കിയാല്‍ ക്യാമറ സ്റ്റാര്‍ട്ട് എന്നര്‍ത്ഥം… കണ്ണിറുക്കിയാല്‍ ആക്ഷന്‍… തലയാട്ടിയാല്‍ ടേക്ക് ഓക്കെ… തിരികെ നടന്നാല്‍ പായ്‌ക്കപ്പ്… ചിരിച്ചാല്‍ പടം റിലീസ്… ദീര്‍ഘശ്വാസമിട്ടാല്‍ പടം മാറി…’

സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രശസ്ത നാടകം ‘കലി’, സംവിധാനം ചെയ്തുകൊണ്ട് തനതു നാടകവേദിക്ക് തുടക്കംകുറിച്ച അരവിന്ദന്‍ ചലച്ചിത്ര ലോകത്ത് ഭാരതീയ സൗന്ദര്യശാസ്ത്രത്തിലധിഷ്ഠിതമായ തനതു സിനിമയുടെ സാക്ഷാല്‍ക്കാരത്തിനുള്ള കലാസപര്യയാണ് തുടര്‍ന്നത്.

മഹാമൗനത്തിന്റെ ഘനഭാവത്തെ ദൃശ്യ കവിതകളാക്കിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഭാഷയും വ്യാകരണവും കാഴ്ചയുടെ കലയായ സിനിമയെ എന്നും നവീകരിച്ചുകൊണ്ടിരിക്കുമെന്നതില്‍ സംശയമില്ല.

Tags: സംവിധായകന്‍malayalam cinema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

New Release

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.