Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 03:37 pm IST
inEntertainment

‘മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻമാരിലൊരാളാണ് മധു. പ്രായം തൊണ്ണൂറ് കഴിഞ്ഞെങ്കിലും പുതിയ തലമുറയ്‌ക്ക് വരെ പ്രിയങ്കരനാണ് മധു. ഇപ്പോഴിതാ അഭിനയം നിർത്തിയതിനെ കുറിച്ച് പറയുകയാണ് അദ്ദേഹം. ‘ലൂസിഫറി’ൽ അഭിനയിക്കാൻ ഓഫർ വന്നിരുന്നുവെന്നും ഒരു വീഴ്ച സംഭവിച്ചതിനാൽ തനിക്ക് ആ സിനിമയിൽ അഭിനയിക്കാനായില്ലെന്നും മധു പറയുന്നു.

അഭിനയം നിർത്തിയതിന് ശേഷമാണ് മമ്മൂട്ടി ചിത്രം ‘വണ്ണി’ൽ താൻ അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. “ഞാൻ അഭിനയം നിർത്തി കഴിഞ്ഞതിന് ശേഷം ചെയ്ത സിനിമയാണ് ‘വൺ’. പൃഥ്വിരാജിന്റെ ‘ലൂസിഫറി’ൽ അഭിനയിക്കാമെന്ന് സമ്മതിച്ച് പോയപ്പോൾ ഞാനൊന്ന് വീണു.

ആ വീഴ്ചയിൽ എന്റെ മുഖത്തിന്റെ ഒരു ഭാ​ഗം മുറിഞ്ഞു. വാഷ്ബേസിന്റെ സൈഡിൽ ഇടിച്ചതാണ്. ലൂസിഫറിലെ കഥാപാത്രത്തിന് ഞാൻ ഡേറ്റൊക്കെ കൊടുത്തതായിരുന്നു. പൃഥ്വിരാജ് ഇവിടെ വന്ന് സംസാരിച്ചു, ഞാൻ ഡേറ്റൊക്കെ കൊടുത്തതായിരുന്നു. അതെല്ലാം റെഡിയാക്കി പോയപ്പോഴാണ് ഇങ്ങനെയൊരു അടി കിട്ടിയത്. അങ്ങനെ അതിൽ പോകാനായില്ല.

അപ്പോൾ എന്റെ ഉള്ളിലൊരു തോന്നലുണ്ടായി, ‘നിർത്തെടാ… അഭിനയം മതി’ എന്ന്. കാരണം എന്താണെന്നുവച്ചാൽ കുറേ കഴിഞ്ഞപ്പോൾ അച്ഛൻ റോളായി മാത്രം പോയി. കാരക്ടർ എന്താണെന്ന് ചോദിച്ചാൽ, ‘ഇന്നയാളുടെ തന്ത’ അങ്ങനെയായി. അങ്ങനെ വന്നു കഴിഞ്ഞപ്പോൾ ഈ ‘തന്തപ്പണി’ മതിയെന്ന് മനസിൽ തോന്നലുണ്ടായി.

ഞാൻ എന്തിന് തന്തയാകണമെന്ന് ചോദിച്ചാൽ, ഈ തന്തയെ വില്ലൻമാർ അടിച്ചു കൊല്ലുകയോ എന്തെങ്കിലുമൊക്കെ ചെയ്തു കഴിയുമ്പോൾ ഹീറോയ്‌ക്ക് അവസാനം കയറി ഫൈറ്റ് ചെയ്ത് അവൻമാരെയെല്ലാം അടിച്ചിട്ടിട്ട് കയ്യടി വാങ്ങി പടം തീർക്കണം. അങ്ങനെ ഈ ഹീറോയ്‌ക്ക് ക്ലൈമാക്സിൽ അടിപിടിയുണ്ടാക്കാൻ വേണ്ടിയിട്ട് ഒരു തന്ത. ഇതെല്ലാം ഓർത്ത് ഇനി അഭിനയിക്കണോ വേണ്ടയോ എന്ന് ചിന്തിച്ചിരുന്ന സമയത്താണ് വീഴ്ച സംഭവിക്കുന്നത്.

അപ്പോൾ ഞാൻ പറഞ്ഞു, മതി, ഞാൻ ഇനി അഭിനയിക്കുന്നില്ല. ‘വണ്ണി’ൽ അഭിനയിച്ചത് എങ്ങനെയാണെന്ന് വച്ചാൽ, ഇതൊക്കെ കഴിഞ്ഞ് രണ്ട് മൂന്ന് വർഷം കഴിഞ്ഞ് മമ്മൂട്ടി വീട്ടിലേക്ക് വന്നു. സാർ വരണമെന്നത് എന്റെ ഒരു ആ​ഗ്രഹമാണ്. ഈ പടം തുടങ്ങുമ്പോൾ തന്നെ ഞാനും സംവിധായകനുമെല്ലാം ഈ റോൾ സാർ അഭിനയിക്കണമെന്ന് മനസിലുണ്ടായിരുന്നു.

സാർ അഭിനയിക്കുമെന്ന് ഞങ്ങൾക്കുറപ്പ് ഉണ്ടായിരുന്നു. ആ​ഗ്രഹവുമുണ്ടായിരുന്നു. എന്റെ ​ഗുരുവായിട്ടാണ് സാർ. അതിന് മറ്റൊരാളെ ഞാൻ കാണുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ‘ആ ശരി ആയിക്കോട്ടെ’ എന്ന് ഞാനും പറഞ്ഞു.

ഇവിടെ വന്ന് ഷൂട്ട് ചെയ്തോളാമെന്ന് പറഞ്ഞു. ഒരു ദിവസം സന്ധ്യയ്‌ക്ക് ആറ് മണിക്ക് വന്ന് എന്നെ വിളിച്ചു കൊണ്ടു പോയി. 9 മണിക്ക് തിരിച്ച് വിടുകയും ചെയ്തു. അങ്ങനെയാണ് ‘വണ്ണി’ൽ അഭിനയിക്കുന്നത്”. – മധു പറഞ്ഞു.

Tags: malayalam cinemaActor MadhuLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.