Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അജ്ഞാത ഹിമാലയന്‍ യോഗിയുടെ കഥ പറഞ്ഞ ചിത്രാരാമകൃഷ്ണന് പിന്നില്‍ ചിദംബരത്തിന്റെ അനുയായിയും; അജയ് ഷായെ കുരുക്കി സിബി ഐ

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) പ്രവര്‍ത്തിപ്പിക്കുന്നത് ഹിമാലയത്തില്‍ നിന്നുള്ള അഞ്ജാത യോഗിയാണെന്ന കഥ പറഞ്ഞ ചിത്രാരാമകൃഷ്ണന് പിന്നില്‍ കോണ്‍ഗ്രസ് നേതാവ്പി . ചിദംബരത്തിന്റെ അനുയായിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 08:04 pm IST
in India

ന്യൂദല്‍ഹി: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) പ്രവര്‍ത്തിപ്പിക്കുന്നത് ഹിമാലയത്തില്‍ നിന്നുള്ള അഞ്ജാത യോഗിയാണെന്ന കഥ പറഞ്ഞ ചിത്രാരാമകൃഷ്ണന് പിന്നില്‍ കോണ്‍ഗ്രസ് നേതാവ്  പി. ചിദംബരത്തിന്റെ അനുയായിയും. എന്‍എസ്ഇ പ്രവര്‍ത്തനങ്ങളിലെ അഴിമതി മൂലം സിബി ഐ പിടിയിലായ ചിത്രാരാമകൃഷ്ണനെ പി. ചിദംബരത്തിന്റെ അനുയായിയായ അജയ് നരോത്തം ഷാ സഹായിച്ചുവെന്ന് റിപ്പോര്‍ട്ട്.

എന്‍എസ്ഇയുമായി ബന്ധപ്പെട്ട് 2018ല്‍ നടന്ന കോ-ലൊക്കേഷന്‍, അല്‍ഗൊരിതം അഴിമതികളില്‍ ഷായ്‌ക്കുള്ള പങ്ക് വിശദമായി സിബിഐ അന്വേഷിക്കുകയാണ്. ഇപ്പോള്‍ ഗവേഷണ പ്രൊഫസറായി പ്രവര്‍ത്തിക്കുകയാണ് അജയ് നരോത്തം ഷാ.

കോണ്‍ഗ്രസിന്റെ യുപിഎ ഭരണ കാലത്ത് ധനകാര്യമന്ത്രാലയത്തിന്റെയും സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെയും കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നു അജയ് ഷാ. എന്‍എസ്ഇയുടെ പ്രവര്‍ത്തനം സംബന്ധിച്ച രഹസ്യവിവരങ്ങള്‍ അജയ് ഷായുമായും ഇന്‍ഫോടെക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസുമായും ചിത്രാരാമകൃഷ്ണന്‍ പങ്കുവെച്ചിട്ടുണ്ട്. അജയ്ഷായുടെ സഹോദര ഭാര്യയായ സുനിത തോമസാണ് ഇന്‍ഫോടെക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്റെ ഡയറ്കടര്‍. എന്‍എസ്ഇയുടെ അപ്പോഴത്തെ സീനിയര്‍ വൈസ് പ്രസിഡന്‍റായ സുപ്രാത് ലാലിന്റെ ഭാര്യയാണ് സുനിത തോമസ്.

2009-10 കാലത്ത് സോഫ്റ്റ് വെയര്‍ വികസിപ്പിക്കാന്‍ എന്‍എസ്ഇ ഇന്‍ഫോടെക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിനെ കരാറേല്‍പിച്ചിട്ടുണ്ട്. അജയ് ഷാ ആണ് ചാണക്യ എന്ന സോഫ്റ്റ് വെയര്‍ വികസിപ്പിക്കാന്‍ സഹായം നല്‍കിയത്. ഇത് ബ്രോക്കര്‍മാര്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ ഈ ബ്രോക്കര്‍മാര്‍ക്ക് മറ്റൊരു സര്‍വറില്‍ നിന്നും ഈ ഡേറ്റകള്‍ കോ-ലോകേഷന്‍ സൗകര്യം ഉപയോഗിച്ച് മറ്റ് ബ്രോക്കര്‍മാര്‍ക്ക് കിട്ടുന്നതിനേക്കാള്‍ വേഗത്തില്‍ ലഭിക്കുമായിരുന്നു. ഗവേഷണം നടത്തുന്നു എന്നതിന്റെ മറവില്‍ 2005-06 കാലത്ത് അജയ് ഷാ എന്‍എസ്ഇ വ്യാപാര ഡേറ്റ ശേഖരിച്ചിരുന്നതായി സിബി ഐ പറയുന്നു.

എന്‍എസ്ഇ ടിബിടി ആര്‍കിടെക്ചര്‍ ചൂഷണം ചെയ്യുന്നതില്‍ നിര്‍ണ്ണായക പങ്ക് വാഹിച്ചിട്ടുണ്ട് അജയ് ഷാ. ഇദ്ദേഹത്തിന്റെ ഗവേഷണ ഡേറ്റ ഉപയോഗിച്ചാണ് അല്‍ഗൊ സോഫ്റ്റ് വെയര്‍ അനധികൃതമായി അജയ് ഷാ വികസിപ്പിച്ചത്.

അജ്ഞാതനായ ഹിമാലയന്‍ യോഗി ആര്?

ഇതുവരെ അഞ്ജാതനായ ഹിമാലയന്‍ യോഗി ആരെന്ന് വെളിപ്പെടുത്താന്‍ ചിത്ര രാമകൃഷ്ണന്‍ തയ്യാറായിട്ടില്ല. ഈ യോഗിയാണ് എന്‍എസ്ഇയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്തിക്കുന്നതെന്ന് ചിത്രാരാമകൃഷ്ണന്‍ ചോദ്യം ചെയ്യലില്‍ സിബി ഐയോട് പറഞ്ഞിരുന്നു. എന്‍എസ്ഇ സംബന്ധിച്ച ഒട്ടേറെ രഹസ്യവിവരങ്ങള്‍ ഹിമാലയന്‍ യോഗിയോട് പങ്കുവെയ്‌ക്കാറുണ്ടെന്നും ചിത്രാ രാമകൃഷ്ണന്‍ പറയുന്നു.  

എന്‍എസ്ഇയില്‍ തന്നെ നാല് കോടി രൂപ വരെ വാര്‍ഷിക ശമ്പളത്തില്‍ ചിത്ര തന്നെ നിയമിച്ച ആനന്ദ് സുബ്രഹ്മണ്യനായിരിക്കാം ഹിമാലയന്‍ യോഗി എന്നാണ് ആദ്യം കരുതിയിരുന്നത്. ഈ യോഗിക്ക് അതീന്ദ്രിയ ശക്തികളുണ്ടെന്നും ഏത് പ്രദേശത്തും സ്വന്തം ഇഷ്ടപ്രകാരം പ്രത്യക്ഷപ്പെടാന്‍ ശേഷിയുണ്ടെന്നും ചിത്ര പറഞ്ഞിരുന്നു. യോഗിയുടെ നിര്‍ദേശമനുസരിച്ചാണ് ചിത്ര ആനന്ദ് സുബ്രഹമണ്യന്‍ എന്ന വെറും 15 ലക്ഷം മാത്രം വാര്‍ഷിക ശമ്പളമുണ്ടായിരുന്ന വ്യക്തിയെ കോടികളുടെ ശമ്പളത്തിന് നിയമിച്ചത്. പിന്നീട് ആനന്ദ് സുബ്രഹ്മണ്യനെ എന്‍എസ്ഇയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കിയതും ഇതേ യോഗിയുടെ നിര്‍ദേശപ്രകാരമാണെന്ന് പറയുന്നു.  ഹിമാലയന്‍ യോഗി ആരെന്ന സിബി ഐയുടെ ചോദ്യത്തിന് ചിത്രാ സുബ്രഹ്മണ്യന്‍ ഇതുവരെയും ഉത്തരം നല്‍കിയിട്ടില്ല. ചിത്ര ഇപ്പോള്‍ സി ബി ഐ കസ്റ്റഡിയിലാണ്.  

Tags: അജയ് നരോത്തം ഷാഹിമാലയന്‍ യോഗിഅഴിമതിCBIനാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്പി. ചിദംബരംആനന്ദ് സുബ്രഹ്മണ്യംചിത്ര രാമകൃഷ്ണഅജയ് ഷാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

News

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

News

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.