Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പി. ജയരാജന്‍ ഇത്തവണയും സെക്രട്ടറിയേറ്റിന് പുറത്ത്: കണ്ണൂരിലെ പാര്‍ട്ടിയില്‍ പിണറായിയുടെ സമ്പൂര്‍ണ്ണ ആധിപത്യം

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ കാലയളവില്‍ വ്യക്തി പൂജ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് പി. ജയരാജനെ പാര്‍ട്ടിയില്‍ നിന്നും തരം താഴ്‌ത്തല്‍ തുടങ്ങിയത്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകര ലോക്സഭയിലേക്ക് മത്സരിച്ചുവെങ്കിലും ജയരാജന്‍ ദയനീയമായി പരാജയപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2022, 10:02 am IST
inKerala

 കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തുമെന്ന് പ്രതീക്ഷിച്ച പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇത്തവണയും സെക്രട്ടറിയേറ്റിന് പുറത്ത്. ഏറെക്കാലമായി പിണറായിയുമായി അകന്നു കഴിയുന്നതാണ് ജയരാജന് വിനയായതെന്നാണ് സൂചന. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായ പി. ജയരാജന്‍ ഇനിയും 88 അംഗ സംസ്ഥാന കമ്മറ്റിയില്‍ ഒരു അംഗമായി മാത്രം തുടരും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 16 അംഗ പുതുമുഖങ്ങള്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായപ്പോള്‍ പാര്‍ട്ടിയില്‍ ഏറ്റവും സീനിയര്‍ നേതാക്കളിലൊരാളായ പി. ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടം നേടുമെന്ന് അണികള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അസ്ഥാനത്തായി. കണ്ണൂരില്‍ നിന്നുളള പത്ത് സംസ്ഥാന സമിതിയംഗങ്ങളില്‍ ഒരാള്‍ മാത്രമായി ജയരാജന്‍ മാറി.

ഇ.പി. ജയരാനും പി.കെ. ശ്രീമതിയുമടക്കമുളള കണ്ണൂരില്‍ നിന്നുളള നേതാക്കള്‍ക്ക് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇത്തവണയും സ്ഥാനം കിട്ടിയപ്പോള്‍ പി. ജയരാജനെ കരുതികൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതിരിക്കുകയായിരുന്നുവെന്നാണ് വിവരം. ജയരാജനെ ഉള്‍പ്പെടുത്താത്ത നടപടി കണ്ണൂരിലെ സിപിഎമ്മിനകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ജൂനിയറായ നിരവധി നേതാക്കള്‍ സംസ്ഥാന സമിതിയില്‍ ഇടം നേടിയപ്പോള്‍ സീനിയറായ ജയരാജന് സെക്രട്ടറിയേറ്റില്‍ ഇടം കൊടുക്കാത്തത് വരും നാളുകളില്‍ കണ്ണൂരിലെ സിപിഎമ്മില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കുമെന്നും ഉറപ്പാണ്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ കാലയളവില്‍ വ്യക്തി പൂജ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് പി. ജയരാജനെ പാര്‍ട്ടിയില്‍ നിന്നും തരം താഴ്‌ത്തല്‍ തുടങ്ങിയത്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകര ലോക്സഭയിലേക്ക് മത്സരിച്ചുവെങ്കിലും ജയരാജന്‍ ദയനീയമായി പരാജയപ്പെട്ടു. ഇതിന് ശേഷം പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നല്‍കിയുമില്ല. അതിനു ശേഷം ഏറെക്കുറെ പാര്‍ട്ടിയില്‍ നിന്നും ഒറ്റപ്പെട്ട ജയരാജന് ഇപ്പോള്‍ വലിയ റോളൊന്നുമില്ല.  ജയരാജന്‍ രൂപീകരിച്ച സാന്ത്വന പരിചരണ സംഘടനയായ ഐആര്‍പിസിയുടെ പൂര്‍ണ്ണ അധികാരത്തില്‍  നിന്നും ജയരാജനെ ഏതാനും നാളുകള്‍ക്ക് മുമ്പ് മാറ്റിയിരുന്നു. എഴുപതു പിന്നിട്ട പി.ജയരാജന് സിപിഎമ്മിനുള്ളില്‍ ഇനിയൊരു തിരിച്ചു വരവില്ലെന്നതാണ് സംസ്ഥാന സമ്മേളനം വിരല്‍ ചൂണ്ടുന്നത്. പിണറായിയുടെ കൈപ്പിടിയിലായ പാര്‍ട്ടിയില്‍ ജയരാജനെ ഇനി മുഖ്യധാരയിലേക്ക് അടുപ്പിക്കില്ലെന്ന് വ്യക്തമാവുകയാണ്.

മയ്യിലിലെ ഒരു കലാ കൂട്ടായ്‌മ കണ്ണൂരിലെ ചെന്താരകമല്ലോ പി. ജയരാജന്‍ എന്ന വാഴ്‌ത്തിപ്പാട്ടുമായി സംഗീത ആല്‍ബം പുറത്തിറക്കിയത് വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് പി. ജയരാജന്‍ നേരിടേണ്ടി വന്നത്. അന്നത്തെ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടനാ ചര്‍ച്ചയ്‌ക്കിടെ അതിരൂക്ഷമായ വിമര്‍ശനമാണ് ജയരാജനെതിരെ അഴിച്ചുവിട്ടത്. സംസ്ഥാന സെക്രട്ടറിയേറ്റും ഇക്കാര്യത്തില്‍ ജയരാജന് തെറ്റ്പറ്റിയതായി കണ്ടെത്തിയിരുന്നു. അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കണ്ണൂരില്‍ നിന്നുളള നേതാക്കളെല്ലാം പി.ജയരാജന്‍ വ്യക്തി പൂജയില്‍ അഭിരമിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ജയരാജന്‍ തെറ്റു ചെയ്തില്ലെന്ന് പാര്‍ട്ടി അന്വേഷണ സമിതി റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നുവെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ജയരാജനെതിരെ നിലപാട് കടുപ്പിക്കുകയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞതിന് പിന്നിലുമെന്നാണ് സൂചന.

Tags: cpmസെക്രട്ടറിയേറ്റ്P. Jayarajan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.