Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശിവരാത്രിയുടെ തത്ത്വം

ശിവഭഗവാന്റെ രൂപവും അലങ്കാരങ്ങളും ലീലകളും എല്ലാം തന്നെ നമ്മളെ മായാമോഹത്തില്‍ നിന്നും ഉണര്‍ത്തുന്നവയാണ്. അവിടുത്തേക്ക് എറ്റവും ഇഷ്ടം ചുടലയിലെ ഭസ്മമാണ്. ആ ഭസ്മം ദേഹമാസകലം അവിടുന്ന് വാരിപൂശിയിരിക്കുന്നു. ഭസ്മം ഒരേസമയം ശരീരത്തിന്റെ നശ്വരതയും ആത്മാവിന്റെ അനശ്വരതയും വിളിച്ചറിയിക്കുന്നു. എല്ലാ ജീവികള്‍ക്കും സ്വന്തം ശരീരം എറ്റവും പ്രിയപ്പെട്ടതാണ്

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Mar 3, 2022, 09:28 pm IST
inSamskriti

മക്കളേ,  

ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആഘോഷമാണ് മഹാശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷചതുര്‍ദശി നാളില്‍ ആഘോഷിക്കപ്പെടുന്ന ശിവരാത്രി ഭക്തിയോടൊപ്പം ത്യാഗത്തിനും വ്രതനിഷ്ഠയ്‌ക്കും ഊന്നല്‍നല്‍കുന്നു. ശിവം എന്നാല്‍ മംഗളം, ഭാഗ്യം, ജ്ഞാനം, ആനന്ദം, മുക്തി, വേദം എന്നെല്ലാം അര്‍ത്ഥമുണ്ട്. ശിവരാത്രി ഏറ്റവുംവലിയമംഗളത്തെ തരുന്നു എന്നാണ് വിശ്വാസം. എറ്റവുംമംഗളകരമായത് എന്താണ്? ഈശ്വരനുമായുള്ളഐക്യംഅഥവാ ആത്മസാക്ഷാത്കാരമാണ് ഏറ്റവും മംഗളകരമായത്. അതിലേയ്‌ക്ക് ജീവന്മാരെ ഉയര്‍ത്തുന്നതത്വമാണ് ശിവരാത്രിയുടേത്.

ശിവഭഗവാന്റെ രൂപവും അലങ്കാരങ്ങളും ലീലകളും എല്ലാം തന്നെ നമ്മളെ മായാമോഹത്തില്‍ നിന്നും ഉണര്‍ത്തുന്നവയാണ്. അവിടുത്തേക്ക് എറ്റവും ഇഷ്ടം ചുടലയിലെ ഭസ്മമാണ്. ആ ഭസ്മം ദേഹമാസകലം അവിടുന്ന് വാരിപൂശിയിരിക്കുന്നു. ഭസ്മം ഒരേസമയം ശരീരത്തിന്റെ നശ്വരതയും ആത്മാവിന്റെ അനശ്വരതയും വിളിച്ചറിയിക്കുന്നു. എല്ലാ ജീവികള്‍ക്കും സ്വന്തം ശരീരം എറ്റവും പ്രിയപ്പെട്ടതാണ്. അതിനെ സംരക്ഷിക്കാനാണ് ഓരോ ജീവനും ജീവിതകാലം മുഴുവന്‍ പാടുപെടുന്നത്. എന്നാല്‍ ഏതു ശരീരവും നശ്വരമാണ്. ഇന്നല്ലെങ്കില്‍ നാളെ മരണംഅതിനെ ഗ്രസിക്കും. ഒന്നുകില്‍ അതുദഹിച്ച് ഭസ്മമായിതീരും. അല്ലെങ്കില്‍ ജീര്‍ണ്ണിച്ച് മണ്ണിനോടുചേരും. അതിനാല്‍ നശ്വരമായ ശരീരത്തില്‍ ഇരിക്കുമ്പോള്‍ തന്നെ അനശ്വരമായ ആത്മാവിനെ കണ്ടെത്താനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. അതാണ് ശിവന്റെ ഭസ്മധാരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

സ്വന്തമായി ഒന്നുമില്ലാതെ അലഞ്ഞു നടക്കുന്ന ഭിക്ഷുവിന്റെ രൂപത്തിലാണ് ശിവന്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. സുഖസമ്പത്തുകള്‍ എത്രതന്നെ ഉണ്ടായാലും അതൊന്നും ആര്‍ക്കും എക്കാലവും സന്തോഷം തരികയില്ല. സമ്പത്തുകള്‍നേടാനും നേടിയത് നിലനിര്‍ത്താനുംവേണ്ടി പാടുപെടുന്ന മനുഷ്യന്‍ ഒടുവില്‍സ്വയം വിഡ്ഢിയാകുകയാണ് ചെയ്യുന്നത്. എറ്റവും കുറഞ്ഞതുകൊണ്ട് തൃപ്തിപ്പെടാന്‍ ശ്രമിക്കുന്ന ഭിക്ഷുവാകട്ടെ അലൗകികമായ ആനന്ദംകൊണ്ട് എപ്പോഴും സമ്പന്നനാണ്. ഇതാണ് ഭിക്ഷാടനമൂര്‍ത്തിയായ ശിവഭഗവാന്‍ നല്‍കുന്നസന്ദേശം.  

ശിവന്‍ ധരിക്കുന്നത് പുലിത്തോലാണ്. ഏറ്റവും ശൗര്യവും ക്രൂരതയുമുള്ള മൃഗമാണ് പുലി. മറ്റുമൃഗങ്ങളുടെമേല്‍ ചാടി വീണ് അവയെഭക്ഷിക്കുകയാണ് അതിന്റെ ശീലം. കാമവും ഇതുപോലെയാണ്. ഒരിക്കലും തീരാത്ത വിശപ്പുകൊണ്ട് അത് ജീവികളെ മുഴുവന്‍ ഭക്ഷിക്കുന്നു. അതായത് മരണത്തിലേക്ക് നയിക്കുന്നു. അങ്ങനെയുള്ള കാമമാകുന്ന പുലിയെ ഭഗവാന്‍ കീഴ്‌പ്പെടുത്തി അതിന്റെ തുകല്‍ തന്റെ വസ്ര്തമായി ധരിച്ചിരിക്കുന്നു. കാമത്തെ സദാ ജയിച്ചിരിക്കുന്നു എന്നര്‍ത്ഥം.  

ശിവന് മൂന്നുകണ്ണുകളാണ് ഉള്ളത്. ഇവ സൂര്യനെയും ചന്ദ്രനെയും അഗ്നിയെയും സൂചിപ്പിക്കുന്നു. സൂര്യന്‍ ബുദ്ധിയുടെയും ചന്ദ്രന്‍ മനസിന്റെയും അഗ്നി ആത്മജ്ഞാനത്തിന്റെയും പ്രതീകമാണ്. പാര്‍വ്വതീദേവി ശിവനെ തപസ്സുചെയ്തപ്പോള്‍ കാമദേവന്‍ തന്റെ അമ്പുകളെക്കൊണ്ട് ശിവനെ മോഹിപ്പിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ആ കാമന്‍ ശിവന്റെ മൂന്നാം കണ്ണാകുന്ന അഗ്നിയില്‍ ഭസ്മമായി. കാമംകൊണ്ട് ഭഗവാനെ ആകര്‍ഷിക്കാന്‍ കഴിയില്ല എന്നുതിരിച്ചറിഞ്ഞ പാര്‍വ്വതി പിന്നെ ശുദ്ധമായ ഭക്തികൊണ്ട് ഭഗവാനെ പ്രസാദിപ്പിച്ചു. അവര്‍ ഒന്നായി. നിഷ്‌ക്കളങ്കമായ ഭക്തിയിലൂടെ ഭക്തന്‍ ഭഗവാനുമായി ഒന്നായിതീരുന്നു.  

നാഗഭൂഷണനാണ് ശിവന്‍. ശിവന്റെ കഴുത്തിലും കൈകളിലുംഒക്കെസര്‍പ്പങ്ങളെ കാണാം. സര്‍പ്പംജീവശക്തിയായ കുണ്ഡലിനിയുടെപ്രതീകമാണ്. കുണ്ഡലിനി ഉണര്‍ന്ന് സഹസ്രാരത്തിലെത്തുന്നതോടെനമ്മള്‍ജീവഭാവത്തെഅതിക്രമിക്കുന്നു. ശിവന്റെ ആ സ്ഥിതിയാണ് സര്‍പ്പങ്ങള്‍സൂചിപ്പിക്കുന്നത്. എല്ലാത്തിനെയും കൊല്ലുന്ന സര്‍പ്പവിഷം ഭഗവാന് അലങ്കാരമായിത്തീരുകയാണ് ചെയ്തത്.

ഭഗവാന്റെപ്രധാന അയുധംത്രിശൂലമാണ്. ത്രിശൂലംസൃഷ്ടിസ്ഥിതിസംഹാരത്തെസൂചിപ്പിക്കുന്നു. അധര്‍മ്മത്തെ അമര്‍ച്ച ചെയ്യുകയും ധര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുക എന്നത് ഭഗവാന്റെ ധര്‍മ്മമാണ്. നിഗ്രഹത്തിനും അനുഗ്രഹത്തിനും ഒരുപോലെ അവിടുന്ന് ശക്തനാണെന്ന് ഇതുവിളിച്ചറിയിക്കുന്നു.  

ഇങ്ങനെശിവനുമായി ബന്ധപ്പെട്ട എല്ലാ കാര്യവുംനമ്മളെസത്യത്തിലേക്കും ധാര്‍മ്മികജീവിതത്തിലേക്കുംനയിക്കുന്നവയാണ്.   ഉപവാസവും ഉറക്കമൊഴിപ്പുമാണ് ശിവരാത്രിയിലെ മുഖ്യമായ വ്രതം. സ്വന്തം ഇന്ദ്രിയങ്ങളെയും മനസ്സിനെയും നിയന്ത്രിക്കുക എന്നത് മനുഷ്യന് എറ്റവുംപ്രയാസമുള്ള കാര്യമാണ്. എന്നാല്‍ പ്രയത്‌നംകൊണ്ടും ഈശ്വരകൃപകൊണ്ടും നമുക്ക് അവയെ ജയിക്കുവാന്‍ സാധിക്കുക തന്നെ ചെയ്യും. അത് നമ്മെബോദ്ധ്യപ്പെടുത്താന്‍ പുണ്യദിനങ്ങളിലെ ഇത്തരം വ്രതങ്ങള്‍പ്രയോജനപ്പെടുന്നു.  

ശിവരാത്രി ദിവസം മുഴുവന്‍ ഉപവസിക്കണമെന്നാണ് ആചാരം. അതുകൊണ്ടുള്ള പ്രയോജനം പലതാണ്. ഒന്ന് നമുക്കുതന്നെ ഒരാത്മവിശ്വാസം വരും, എനിക്കിതു സാധിക്കുമെന്ന്. ഇച്ഛാശക്തിയും മനഃശക്തിയും വര്‍ദ്ധിക്കും. മാലിന്യങ്ങള്‍ പുറത്തുപോയി ശരീരം ശുദ്ധമാകും. ഒന്നുകൂടെ നന്നായി ധ്യാനിക്കാനുംഒന്നുകൂടെതെളിമയോടെചിന്തിക്കാനും  കഴിയും.

ഈശ്വരസ്മരണയില്‍ ഇഷ്ടാനിഷ്ടങ്ങളെ ത്യജിച്ച് ത്യാഗവും തപസ്സും ശീലിക്കാന്‍ ശിവരാത്രി നമുക്ക് അവസരം ഒരുക്കിത്തരുന്നു. ആ ജാഗ്രത ആന്തരിക ജാഗ്രതയായി മാറണം. വര്‍ഷം മുഴുവനും നിലനില്‍ക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.