Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ സജീവമായി കണ്യാര്‍കളി

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍ സിന്റെ തിരുവനന്തപുരം മേഖല കാര്യാലയത്തിനുവേണ്ടി പാലക്കാട് പല്ലശ്ശനയിലെ 'ആട്ടം' എന്ന കലാ സംഘടനയിലെ കണ്യാര്‍കളി കലാകാരന്‍മാരാണ് വേട്ടുവക്കണക്കര്‍ എന്ന പുറാട്ട് അവതരിപ്പിക്കുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 12:19 pm IST
inPalakkad

പാലക്കാട്: ജില്ലയില്‍ ഇന്നും സജീവമായി അവതരിപ്പിക്കുന്ന ഒരു നാടന്‍ അനുഷ്ഠാന ക്ഷേത്രകലയാണ് കണ്യാര്‍കളി. ജില്ലയിലെ കിഴക്കന്‍ പ്രദേശമായ ആലത്തൂര്‍ ചിറ്റൂര്‍ താലൂക്കുകളിലെ ദേശമന്ദുകളിലും ഭഗവതി ക്കാവുകളിലും ഒരു അര്‍ച്ചനയായി നേര്‍ച്ചയായി എല്ലാ വര്‍ഷവും ഈ കല അരങ്ങേറുന്നു.

കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയില്‍ കൊയ്‌ത്തുത്സവത്തിന്റെ ഭാഗമായി കൊയ്‌തൊഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ അടുത്ത ഐശ്വര്യ പൂര്‍ണമായ വിളവെടുപ്പിനായി നടക്കുന്ന പൂജാവിധികളുടേയും ഈശ്വരാര്‍ച്ചനയുടേയും ഭാഗമായി കണ്യാര്‍കളി എന്ന അനുഷ്ഠാന കലയും സമര്‍പ്പിക്കുന്നു. അതുകൊണ്ടുതന്നെ കുംഭ- മീന-മേടമാസ രാവുകളില്‍ ചില ദേശങ്ങളില്‍ തുടര്‍ച്ചയായി മൂന്നു രാത്രികളിലും ചിലയിടങ്ങളില്‍ നാലു രാവുകളിലും നീണ്ട കണ്യാര്‍കളി അവതരണമുണ്ടാവും.

കുരുത്തോലകളാലും വിവിധ വര്‍ണത്തിലുള്ള പുഷ്പങ്ങള്‍കൊണ്ടും അലങ്കരിച്ച ഒന്‍പതു കാല്‍പന്തലില്‍ കളിവിളക്ക് കൊളുത്തിയാണ് കണ്യാര്‍കളി അവതരിപ്പിക്കുക. കണ്യാര്‍കളിയില്‍ അതിമനോഹരമായ നൃത്ത ചുവടുകളും കാതിനിമ്പമാര്‍ന്ന നാടന്‍ ശീലുകളും ആയോധനമുറയിലെ ചുവടുകളും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു. മലയാളവും തമിഴും ഇടകലര്‍ന്ന നാടോടി സാഹിത്യം, നാടോടി സംഗീതവും ക്ലാസിക് സംഗീതവും ഇടകലര്‍ന്ന ഈരടികള്‍ ഫലിതരസവും സാഹിത്യ ഭംഗിയും നിറഞ്ഞ സംഭാഷണ ശകലങ്ങള്‍ (വാണാക്കം) വാദ്യഘോഷങ്ങള്‍ ചിത്രകലയിലെ വര്‍ണക്കൂട്ടുകള്‍ ചേര്‍ന്ന ചുട്ടികുത്തല്‍ എന്നിവ ഉള്‍ച്ചേര്‍ന്ന കണ്യാര്‍, കഥകളി പോലെ വിശ്വോത്തരമായ നാടോടി കലാരൂപമാണെന്ന് നിസ്സംശയം പറയാം.

ഈ കല അവതരിപ്പിക്കാനായി ദീര്‍ഘകാലത്തെ പരിശീലനം ആവശ്യമാണ്. ഒരു ‘കളിയച്ഛന്റെ’ അഥവാ കളിയാശാന്റെ കര്‍ക്കശമായ ശിക്ഷണത്തില്‍ നൃത്ത ചുവടുകളും ഈരടികളും ആയോധന മുറയിലെ ചുവടുകളും അഭ്യസിച്ച് ഇടക്കളി പന്തലില്‍ കളിച്ച ശേഷമാണ് അരങ്ങു പന്തലില്‍ ഈ കലാരൂപം അവതരിപ്പിക്കുന്നത്. കണ്യാര്‍കളി നടക്കുന്ന ദിവസങ്ങളില്‍ വൈകുന്നേരം ദേശമന്ദില്‍ ചെണ്ട, മദ്ദളം, ഇലത്താളം എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ കേളികൊട്ടി കണ്യാര്‍കളി വിളംബരം നടത്തുന്നു.

കണ്യാര്‍കളിയില്‍ വട്ടക്കളി, പുറാട്ടുകളി എന്നിങ്ങനെ രണ്ടു വകഭേദങ്ങളുണ്ട്. വട്ടക്കളി ദേശത്തിലെ ആബാലവൃദ്ധം പുരുഷ പ്രജകളും ഒന്നിച്ചണിനിരക്കുന്ന നൃത്തരൂപത്തിലുളള അര്‍ച്ചനയാണ്. ഇതില്‍ ചെണ്ട, മദ്ദളം, ഇലത്താളം, ചേങ്ങില, കുറുംകുഴല്‍ എന്നീ വാദ്യങ്ങള്‍ക്കൊപ്പം ദേവീദേവന്മാരെ സ്തുതിക്കുന്ന പദങ്ങള്‍ പാടി പുരുഷ പ്രജകള്‍ ചുവടുവെച്ച് നൃത്തം ചെയ്തു കുമ്പിടുന്നു. വട്ടക്കളി അനുഷ്ഠാന പരമാണ്. തുടര്‍ന്ന് അരങ്ങേറുന്ന വിവിധ തരം പുറാട്ടുകള്‍ വിനോദാംശ പ്രധാനമാണ്. ഹിന്ദുക്കള്‍ തന്നെ വ്യത്യസ്ത ജാതി-മത വിഭാഗങ്ങളെ പ്രതിനിധാനം ചെയ്ത് വേഷമണിഞ്ഞ് അരങ്ങത്തു വരുന്നത് അന്യ സംസ്‌കാരങ്ങളെ വണങ്ങുന്നു എന്ന മതമൈത്രിയുടേയും സമുദായ സൗഹാര്‍ദ്ദത്തിന്റേയും സന്ദേശമാണ് ഈ കലയിലൂടെ നല്‍കുന്നത്.  

തൊട്ടുകൂട്ടായ്‌മയെയും തീണ്ടിക്കൂടായ്‌മയെയും അയിത്താചാരങ്ങളെയും പോലുള്ള ദുരാചാരങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന സാമൂഹ്യ വിമര്‍ശനവും കണ്യാര്‍കളിയില്‍ ഉണ്ട്. കട്ടുറുമ്പിന്റെ കരളുചൊല്ലി തങ്ങളില്‍ വീരാട്ടമെന്നും മുരിങ്ങയിലയുടെ ഇതള്‍ ചൊല്ലി തങ്ങളില്‍ വീരാട്ടമെന്നും പാടിലെ വരികളില്‍ പറയുമ്പോള്‍ മനുഷ്യര്‍ നിസ്സാരകാര്യങ്ങള്‍ക്ക് തമ്മിലടിക്കുന്നു എന്ന സാമൂഹ്യ വിമര്‍ശനമാണ് നല്‍കുന്നത്.  

ദേശീയ സര്‍ക്കാരിന്റെ വിദേശകാര്യ വകുപ്പിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍ സിന്റെ തിരുവനന്തപുരം മേഖല കാര്യാലയത്തിനുവേണ്ടി പാലക്കാട് പല്ലശ്ശനയിലെ ‘ആട്ടം’ എന്ന കലാ സംഘടനയിലെ കണ്യാര്‍കളി കലാകാരന്‍മാരാണ് ജില്ലയിലെ പടിഞ്ഞാറന്‍ അടിസ്ഥാന വര്‍ഗത്തെ പ്രതിനിധാനം ചെയ്യുന്ന വേട്ടുവക്കണക്കര്‍ എന്ന പുറാട്ട് അവതരിപ്പിക്കുന്നത്.

Tags: പാലക്കാട്paddy fieldKanyarkali
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

Kerala

കോട്ടയത്ത് പാടശേഖരത്ത് താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

ആലപ്പുഴയില്‍ കാണാതായ യുവാവിനെ ഭാര്യവീടിനു സമീപത്തെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.