Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ഇബി ക്രമക്കേട് :ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി അന്വേഷിക്കും, മന്ത്രി ഉത്തരവിറക്കി; ട്രേഡ് യൂണിയന്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച

കെഎസ്ഇബി ചെയര്‍മാന്‍ അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യവയും നടത്തുകയാണെന്ന് ആരോപിച്ച് ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പ്രക്ഷോഭം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 09:59 am IST
inKerala

തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബി. അശോക് ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉത്തരവിറക്കി. ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയ്‌ക്കാണ് അന്വേഷണച്ചുമതല. ചെയര്‍മാന്റെ വെളിപ്പെടുത്തലുകളിലും ഇടത് സംഘടനകള്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിലും അന്വേഷണം നടത്തണം. ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.  

സമരം പ്രഖ്യാപിച്ച നേതാക്കള്‍ക്ക് മറുപടിയെന്നോണം ബോര്‍ഡില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി ചെയര്‍മാന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കെഎസ്ഇബി ചെയര്‍മാനെ സ്ഥാനത്തു നിന്നും നീക്കുന്നത് വലിയ വിവാദത്തിന് വഴിവക്കുമെന്നതിനാല്‍ അശോകിനെ പദവിയില്‍ തുടരാന്‍ അനുവദിച്ചേക്കും. വിവാദ ഉത്തരവുകള്‍ മരവിപ്പിച്ച് തല്‍കാലം ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ച നടത്തി വിഷയം പരിഹരിക്കാനാണ് സാധ്യത.

ഇടതുമുന്നണിയില്‍ത്തന്നെ രാഷ്‌ട്രീയപ്രതിസന്ധിയുണ്ടാക്കുകയും മുന്‍ മന്ത്രി എം.എം. മണി ആരോപണങ്ങള്‍ക്കെതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആരുടെയും പേരെടുത്ത് പറയാതെയാണ് ചെയര്‍മാന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതെങ്കിലും ഇടത്‌സംഘടനകള്‍ ഭരണത്തില്‍ ഇടപെടലുകള്‍ നടത്തിയെന്നും വിമര്‍ശനം ഉന്നയിച്ചിരുന്നു.  

അതേസമയം ബോര്‍ഡിലെ ഇടതുസംഘടനകളുടെ സമരം ഒത്തുതീര്‍ക്കാന്‍ ഇന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എന്നിവരുമായി മന്ത്രി ചര്‍ച്ചനടത്തും.

കെഎസ്ഇബി ചെയര്‍മാന്‍ അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യവയും നടത്തുകയാണെന്ന് ആരോപിച്ച് ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പ്രക്ഷോഭം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്ന് സമരം ഉണ്ടാകില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡിലെ ക്രമക്കേടുകള്‍ക്ക് രേഖാ മൂലമുള്ള തെളിവുകള്‍ കൂടി പുറത്തുവന്നതോടെ വിഷയത്തില്‍ പ്രതിപക്ഷവും പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്.  

Tags: cpmകേരള സര്‍ക്കാര്‍അന്വേഷണംകെഎസ്ഇബിസിഐടിയുട്രേഡ് യൂണിയന്‍ഡോ ബി അശോക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

Kerala

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.