Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ബാബ തില്‍കാ മാഞജ്ഹി ബ്രിട്ടീഷ് ഭരണകൂടത്തിന് എതിരെ ആദ്യത്തെ സായുധ പോരാട്ടം നയിച്ച വനവാസി നേതാവ്.

. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും 70 വര്‍ഷം മുന്നേ ബ്രിട്ടീഷ് സേനയെ ആക്രമിച്ചു അവരുടെ ലഫ്റ്റനന്റ് ആയ കമ്മീഷനര്‍ അഗസ്റ്റസ് ക്‌ളീവ്‌ലാണ്ടിനെ ബാബ തില്‍ക മാഞജ്ഹി കൊട്ടാരം ആക്രമിച്ചു കൊലപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 06:56 am IST
inArticle

ആദ്യമായി ബ്രിട്ടീഷ് ഭരണകൂടത്തിന് എതിരെ വനവാസി സംഘങ്ങളെ ചേര്‍ത്ത് സായുധ പോരാട്ടം നടത്തിയ ഹിന്ദു വനവാസി നേതാവ് ആണ് ബിഹാറില്‍ നിന്നുള്ള ജാബ്ര സന്താല  സമുദായത്തില്‍ നിന്നുള്ള തില്‍ക മാഞജ്ഹി. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും 70 വര്‍ഷം മുന്നേ ബ്രിട്ടീഷ് സേനയെ ആക്രമിച്ചു അവരുടെ ലഫ്റ്റനന്റ് ആയ കമ്മീഷനര്‍ അഗസ്റ്റസ് ക്‌ളീവ്‌ലാണ്ടിനെ ബാബ തില്‍ക മാഞജ്ഹി കൊട്ടാരം ആക്രമിച്ചു കൊലപ്പെടുത്തി. 1770 ലെ ബംഗാള്‍ ക്ഷാമത്തിന് ശേഷം ബ്രിട്ടീഷ് ഭരണകൂടം ജമീന്ദാര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് ധാന്യം ശേഖരിക്കാന്‍ തുടങ്ങി. കൃഷി ചെയ്യുന്നവര്‍ക്ക് പിന്നീട് അത് വില്‍ക്കുന്നത് 2 ഇരട്ടി 3 ഇരട്ടി വിലക്ക് ആയി. ബ്രിട്ടീഷ് പട്ടാളത്തിന് എന്ന പേരില്‍ ഭൂവുടമകളുടെ കൈവശമുള്ള ധാന്യം വില കൊടുത്തു വാങ്ങുന്നത് ചെറിയ വിലക്ക് ആയിരുന്നു. ബംഗാള്‍ ക്ഷാമത്തിന് കണക്ക് നോക്കിയാല്‍ ഏതാണ്ട് 30 ലക്ഷം പേരാണ് കൊടും പട്ടിണി മൂലം മരിച്ചു വീണത്.  

കൃഷി ചെയ്യുന്നവര്‍ക്കും പണി എടുക്കുന്നവര്‍ക്കും അര്‍ഹതപ്പെട്ട ധാന്യം നിരസിക്കുന്ന ജമീന്ദാര്‍ബ്രിട്ടീഷ് സഖ്യത്തിന് എതിരെ സന്താല  ഗോത്ര വര്‍ഗ്ഗ  വനവാസി സമൂഹത്തിന്റെ ഇടയില്‍ മാഞജ്ഹിയും സംഘവും ‘നമ്മള്‍ ഒന്നിക്കണം’ എന്ന സന്ദേശവും ആയി എത്തി. പിന്നോക്ക. വര്‍ഗ്ഗ സമുദാങ്ങളില്‍ പെട്ടവര്‍ക്കും കൃഷി ചെയ്യുന്നവര്‍ക്കും മാന്യമായ പ്രതിഫലം കൃഷി ഭൂമി ഉടമ നല്‍കണം, അത് നമുക്ക് അര്‍ഹത പെട്ട കൂലി ആണ് എന്നു തില്‍ക മാഞജ്ഹി അവരെ ബോധവല്‍ക്കരിച്ചു കൊണ്ടിരുന്നു.

അന്യായമായി ഭക്ഷണ ധാന്യങ്ങള്‍ പിടിച്ചു വച്ചു കൊണ്ടു പണി എടുക്കുന്ന താഴെ തട്ടിലുള്ള സമൂഹത്തെ പട്ടിണിക്കിടുന്ന ബ്രിട്ടീഷ് കമ്മീഷണര്‍ (ലഫ്റ്റനന്റ്) അഗസ്റ്റസ് ക്‌ളീവ്‌ലന്റിന്റെ ധാന്യപുരയും കൊട്ടാരവും ആക്രമിക്കാന്‍ മാഞജ്ഹിയും സംഘവും പദ്ധതിയിട്ടു.

1784 ല്‍ തില്‍ക മാഞജ്ഹിയും സംഘവും ബ്രിട്ടീഷ് കമ്മീഷണര്‍ വസതി ആയ രാജ് മഹല്‍ ആക്രമിച്ചു. തോക്കുകള്‍ ഏന്തിയ ബ്രിട്ടീഷ് പട്ടാളത്തിന് നേരെ വനവാസി പോരാളികള്‍ ഗറില്ലാ പോരാട്ടം നടത്തി. തില്‍ക മാഞജ്ഹിയുടെ വിഷം പുരട്ടിയ അമ്പേറ്റ് ലഫ്റ്റനന്റ് അഗസ്റ്റസ് വീണു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അഗസ്റ്റസ് മരണപ്പെട്ടു. ഒരു ബ്രിട്ടീഷ് ലഫ്റ്റനന്റിനെ യുദ്ധത്തില്‍ കൊന്നു കളഞ്ഞത് ഒരു വനവാസിയുടെ ആക്രമണം ആണെന്നത് ബ്രിട്ടന്റെ അഭിമാനത്തെ വൃണപ്പെടുത്തി കാണണം. ഏത് വിധേനയും മാഞജ്ഹിയെ കണ്ടെത്താന്‍ ബ്രിട്ടീഷ് സൈന്യം കാട് കയറി.

തിലാപൂര്‍ കാടുകളില്‍ അപ്രത്യക്ഷനായ മാഞജ്ഹിയെ അവരുടെ തട്ടകമായ കൊടും കാട്ടില്‍ നേരിടാന്‍ ബ്രിട്ടീഷ് പട്ടാളം നന്നേ കഷ്ടപ്പെട്ടു. ആഴ്ചകള്‍ നീണ്ട പോരാട്ടം നടത്തിയിട്ടും ലോകം കീഴടക്കിയ ബ്രിട്ടീഷ് സേനക്ക് തില്‍ക മാജ്ഹിയെ പിടിക്കാന്‍ സാധിച്ചില്ല. ബ്രിട്ടീഷ് സൈന്യത്തെ വനവാസി പോരാളികള്‍ ആഴ്ചകളോളം പ്രതിരോധിച്ചു. ബ്രിട്ടന്‍ സൈന്യത്തിന്റെ സംഖ്യ വര്‍ദ്ധിപ്പിച്ചു. അവസാനം അവര്‍ക്ക് തില്‍ക മാഞജ്ഹിയെ പിടികൂടാന്‍ സാധിച്ചു.  

തില്‍ക മാഞജ്ഹിയെ പിടികൂടിയ ബ്രിട്ടന്‍ അദ്ദേഹത്തെ കെട്ടിയിട്ട് കുതിരയില്‍ വലിച്ചു ബിഹാറിലെ ഭാഗലപൂരിലെ കലക്ടറുടെ  കൊട്ടാരത്തിലേക്ക് കൊണ്ടു വന്നു. എന്നിട്ട് അവിടെ വച്ചു പരസ്യമായി അല്‍മരത്തില്‍ കെട്ടിയിട്ട് തൂക്കി കൊന്നു. ഇനി ബ്രിട്ടന് എതിരെ കലാപം നയിക്കുന്നവര്‍ക്ക് അതൊരു താകീത് ആവട്ടെ എന്നു ബ്രിട്ടന്‍ കരുതി കാണും. പക്ഷെ അടിസ്ഥാന ജനവിഭാഗത്തിന്റെ ഹൃദയങ്ങളില്‍ ബ്രിട്ടീഷ് ഭരണത്തിന് എതിരെ മാഞജ്ഹി കൊളുത്തിയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ അഗ്‌നി കെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നത് പിന്നീട് കാലം തെളിയിച്ചു.  

ബാബ തില്‍ക മാഞജ്ഹിയോടുള്ള ആദരസൂചകമായി ഭാഗല്‍പൂര്‍ സര്‍വ്വകലാശാലക്ക് അദ്ദേഹത്തിന്റെ പേര് നല്‍കി. തില്‍ക മാഞജ്ഹി ഭാഗല്‍പൂര്‍ സര്‍വ്വകലാശാല ഇപ്പോള്‍ ബിഹാറില്‍ ആണ് ഉള്ളത്. തില്‍ക മാഞജ്ഹിയുടെ സ്മരണാര്‍ത്ഥം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഡോകുമെന്ററിയ്യില്‍ ഇങ്ങനെ പറയുന്നുണ്ട്..

‘ഹസി ഹസി ചട് ഗയെ ഫാസി ചിരിച്ചു കൊണ്ട് തൂക്കിലേറി..’

‘ഈ ഭൂമിമാതാവ് അമ്മായാണ്,

ഞങ്ങളുടെ അമ്മയാണ്,

ഇവിടെ ആര്‍ക്കും കപ്പം കൊടുക്കാന്‍

ഞങ്ങള്‍ക്ക് സൗകര്യമില്ല’  

തില്‍ക മാഞജ്ഹി

Tags: അമൃത് മഹോത്സവംതില്‍കാ മാഞജ്ഹി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അമൃത മഹോത്സവത്തില്‍ കല്ലുകടിയോ?

Kerala

കോണ്‍ഗ്രസ് ഉപ്പു വച്ച കലം പോലെ, രാജ്യം ഒറ്റക്കെട്ടായി ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തുന്നെന്ന് ബിജെപി

Samskriti

സ്വതന്ത്രസമരത്തിന്റെ പ്രേരണ സനാതന ധര്‍മ്മം; പാടി പുകഴ്‌ത്തപ്പെടാത്തവരുടെ ചരിത്രം കൂടി ലോകത്തോട് പറയാന്‍ കഴിയണം: ജെ. നന്ദകുമാര്‍

Kerala

സ്വാതന്ത്ര്യസമര സേനാനികള്‍ അനുഭവിച്ച ത്യാഗത്തിന്റെയും ബലിദാനങ്ങളുടെയും വേദന നമുക്കറിയില്ല: ജനറല്‍ വി.കെ. സിങ്

Kerala

ചെമ്പില്‍ അരയന്‍; കേരളക്കരയുടെ ധീര സ്വാതന്ത്ര്യ സമര സേനാനി

പുതിയ വാര്‍ത്തകള്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.