Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഇന്ത്യയുടെ ബഹിഷ്‌കരണ നയതന്ത്രം

ഇന്ത്യ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്നില്ല. ഒരിനത്തില്‍ മാത്രമാണ് മത്സരിക്കുന്നത്. സ്‌കീയിങ്ങില്‍ (മഞ്ഞിന് മുകളിലൂടെ സഞ്ചരിക്കല്‍) കശ്മീരിയായ ആരിഫ് ഖാന്‍. പക്ഷേ, നയതന്ത്രതലത്തില്‍ ബഹിഷ്‌കരണം നല്‍കുന്ന സന്ദേശം വളരെ വലുതാണ്. അതിര്‍ത്തിയില്‍ ചൈന നടത്തുന്ന അരുതായ്‌മകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുംരേഖപ്പെടുത്താനുമുള്ള അവസരം.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Feb 6, 2022, 06:00 am IST
inArticle

അമേരിക്കയും ഓസ്ട്രേലിയയും ഇന്ത്യയും ചേര്‍ന്ന്  ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്നു പറഞ്ഞു നടക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്കും ചൈനാ പ്രേമം വഴിഞ്ഞൊഴുകുന്ന രാഹുല്‍ ഗാന്ധിയെപ്പോലുള്ള കോണ്‍ഗ്രസുകാര്‍ക്കും പാടി നടക്കാന്‍ ഒരു വിഷയം കൂടി. ബീജിങ്ങില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിലെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്‌കരിക്കുന്നു. വ്യത്യസ്ത കാരണങ്ങളാല്‍ അമേരിക്കയും ഓസ്ര്ടേലിയയും ബ്രിട്ടനും കാനഡയും നേരത്തെ നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. അവര്‍ക്കൊപ്പം ഇന്ത്യയും.

ലോക കായികമാമാങ്കങ്ങള്‍ കായികതാരങ്ങളുടെ മാത്രമല്ല. വിജയങ്ങള്‍ ഒരു കളിക്കാരന്റെയോ ടീമിന്റേയോ അല്ല, രാജ്യത്തിന്റെ മൊത്തം വിജയമായായി കരുതപ്പെടും. കായികയിനത്തില്‍ പങ്കെടുക്കുന്ന രാജ്യത്തിന്റെ പ്രതിനിധി സംഘത്തില്‍ അത്‌ലറ്റുകളാണ് ആകര്‍ഷണകേന്ദ്രമെങ്കിലും ഒട്ടേറെ നയതന്ത്ര ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കായികസംഘടനകളുടേയും ഭരണസംവിധാനങ്ങളുടേയും പ്രതിനിധികളായി നിരവധി പേര്‍ ഒരോ രാജ്യത്തേയും പ്രതിനിധീകരിച്ചെത്തും.  

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോയെ ദീപശിഖയേന്താന്‍ നിയോഗിച്ചതാണ് ഇന്ത്യയുടെ ബഹിഷ്‌കരണത്തിന് കാരണം. ഗാല്‍വാനില്‍ ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ ചൈനീസ് സേനയെ നയിച്ചത് കേണല്‍ ക്വി ഫബാവോ ആയിരുന്നു. മുന്‍ ധാരണ തെറ്റിച്ച് ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ ഉത്തരവിട്ടതും, കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 സൈനികര്‍ വീരമൃത്യു വരിക്കാന്‍ കാരണക്കാരനായതും ഇയാളാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബഹിഷ്‌കരണ കാരണത്തെ നിരാകരിക്കാന്‍  ചൈനീസ് മനസുമായി നടക്കുന്നവര്‍ക്കും കഴിയുന്നില്ല.

ശീതകാല ഒളിമ്പിക്സില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നയതന്ത്ര ബഹിഷ്‌കരണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മത്സരങ്ങളില്‍ കായികതാരങ്ങള്‍ പങ്കെടുക്കുമെങ്കിലും നയതന്ത്ര ബഹിഷ്‌കരണങ്ങളുടെ ഭാഗമായി ഒളിമ്പിക്സ് ഔദ്യോഗിക സംഘത്തെയും നയതന്ത്ര സംഘത്തെയും ചൈനയിലേക്ക് അയച്ചില്ല. ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്ക് നേരെയുള്ള ക്രൂരമായ നടപടികളും വംശഹത്യയും കൂട്ടക്കൊലയും മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും ചൈന തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത് പിന്തുണയ്‌ക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായ സന്ദേശം നല്‍കുകയുമാണ് ബഹിഷ്‌കരണം കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് അമേരിക്ക പറയുന്നത്.

വംശീയവും മതപരവുമായ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വേണ്ടി ഉയ്ഗൂര്‍ മുസ്ലിം സമൂഹത്തെ ചൈന ലക്ഷ്യമിടുന്നതായി യുഎസ് ഒന്നിലധികം തവണ ആരോപിച്ചിരുന്നു. ന്യൂനപക്ഷ പീഡനത്തിന്റെ പേരിലുള്ള ബഹിഷ്‌കരണമായതിനാല്‍ അമേരിക്കയെ ശക്തമായി ആക്രമിക്കാനുംചൈനീസ് പക്ഷപാതികള്‍ക്ക് അല്‍പ്പം പ്രയാസമുണ്ട്. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ‘അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും ഒളിമ്പിക്സ് വേദി രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു’ എന്നുമായിരുന്നു ചൈന മറുപടിയായി  പറഞ്ഞത്.  

ലോക കായികമേളയില്‍ ബഹിഷ്‌കരണ രാഷ്‌ട്രീയം ആദ്യമല്ല. 1952 വരെയുള്ള ഒളിമ്പിക്‌സില്‍ റഷ്യ പങ്കെടുത്തിരുന്നില്ലെങ്കിലും ബഹിഷ്‌കരണം എന്നു പറയുക സാധ്യമല്ല. 1956 ലാണ് ആദ്യത്തെ ഒളിമ്പിക്സ് ബഹിഷ്‌കരണം. ഇസ്രായേലിന്റെ ഈജിപ്ത് അധിനിവേശത്തില്‍ പ്രതിഷേധിച്ച് ഈജിപ്ത്, ഇറാഖ്, ലബനന്‍ രാജ്യങ്ങളും സോവിയറ്റ് യൂണിയന്റെ ബുഡാപെസ്റ്റിലേക്കുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് നെതര്‍ലന്‍ഡ്‌സ്, സ്പെയ്ന്‍, സ്വിറ്റ്സര്‍ലന്‍ഡ് രാജ്യങ്ങളും മെല്‍ബണ്‍ ഒളിമ്പിക്സ് ബഹിഷ്‌കരിച്ചു. തങ്ങളുടെ നിരവധി കായികതാരങ്ങള്‍ അയോഗ്യരാക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ 1964ലെ ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്തിരുന്നില്ല. വര്‍ണവിവേചന നയം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയെ ഈ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല

1976ലെ മോണ്‍ട്രിയല്‍ ഗെയിംസ് 26 ആഫ്രിക്കന്‍ രാജ്യങ്ങളാണ് ബഹിഷ്‌കരിച്ചത്. ന്യൂസിലന്‍ഡിന്റെ റഗ്ബി ടീം ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയതിനാല്‍ ന്യൂസിലന്‍ഡിനെ ഒളിമ്പിക്സില്‍ നിന്ന് വിലക്കണമെന്നതായിരുന്നു ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളുടെ ആവശ്യം 1980ലെ മോസ്‌കൊ ഒളിമ്പിക്സ് ബഹിഷ്‌കരിക്കാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ സമ്മര്‍ദം ചെലുത്തി. തന്റെ ജനപ്രീതി വര്‍ധിപ്പിക്കുകയായിരുന്നു കാര്‍ട്ടറുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തിന്റെ പേരു പറഞ്ഞായിരുന്നു ബഹിഷ്‌കരണം. മോസ്‌കോ ഒളിമ്പിക്സ് ബഹിഷ്‌കരിച്ചതില്‍ പ്രതിഷേധിച്ച് 1984ലെ ലോസ് ആഞ്ചല്‍സ് ഗെയിംസില്‍ നിന്ന് സോവിയറ്റ് യൂണിയനും സഖ്യരാഷ്‌ട്രങ്ങളും വിട്ടുനിന്നു. 1932നുശേഷം ചൈന ആദ്യമായി വിശ്വ കായികമേളക്കെത്തിയതും ലോസ് ആഞ്ചല്‍സിലായിരുന്നു. 1984നു ശേഷം കാര്യമായ ബഹിഷ്‌കരണങ്ങള്‍ ഒളിമ്പിക്‌സില്‍ ഉണ്ടായിട്ടില്ല

ഇന്ത്യ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്നില്ല. ഒരിനത്തില്‍ മാത്രമാണ് മത്സരിക്കുന്നത്. സ്‌കീയിങ്ങില്‍ (മഞ്ഞിന് മുകളിലൂടെ സഞ്ചരിക്കല്‍) കശ്മീരിയായ ആരിഫ് ഖാന്‍. പക്ഷേ, നയതന്ത്രതലത്തില്‍ ബഹിഷ്‌കരണം നല്‍കുന്ന സന്ദേശം വളരെ വലുതാണ്. അതിര്‍ത്തിയില്‍ ചൈന നടത്തുന്ന അരുതായ്‌മകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുംരേഖപ്പെടുത്താനുമുള്ള അവസരം.

Tags: indiaഒളിമ്പിക്സ്ബെയ്ജിംഗ്മഞ്ഞുകാലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.