Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോഴിക്കോട് നിന്നും കാണാതായ ആറു പെണ്‍കുട്ടികളില്‍ ഒരാളെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി; രണ്ട് യുവാക്കള്‍ കര്‍ണാടക പോലീസ് കസ്റ്റഡിയില്‍

വ്യാഴാഴ്ച ഉച്ചയ്‌ക്ക് 1 മണിയോടെ രണ്ട് യുവാക്കള്‍ ഹോട്ടലില്‍ മുറി അന്വേഷിക്കുകയും പിന്നീട് 2.30 മണിയോടെ ആറ് പെണ്‍കുട്ടികളേയും കൂട്ടി ഇവര്‍ വീണ്ടും ഹോട്ടലിലേക്ക് വരികയുമായിരുന്നു. ആണ്‍കുട്ടികള്‍ ഇരുവരും മുറിയെടുക്കുന്നതിനായി തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയെങ്കിലും പെണ്‍കുട്ടികളുടെ കൈവശം രേഖകള്‍ ഉണ്ടായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2022, 11:39 pm IST
inIndia

ബെംഗളൂരു: കോഴിക്കോട് വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ കണ്ടെത്തിയത് ബെംഗളൂരുവില്‍ നിന്ന്. നഗരത്തിലെ മഡിവാളയില്‍ നിന്നാണ് ഒരു പെണ്‍കുട്ടിയേയും രണ്ട് ആണ്‍ സുഹൃത്തുക്കളേയും കണ്ടെത്തിയത്. മഡിവാള മാരുതി നഗറില്‍ മലയാളികള്‍ നടത്തുന്ന സ്വകാര്യ ഹോട്ടലില്‍ മുറി എടുക്കുന്നതിനായി എത്തിയ പെണ്‍കുട്ടികളുടേയും യുവാക്കളുടേയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ഹോട്ടലുടമ മഡിവാള പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.  

വ്യാഴാഴ്ച ഉച്ചയ്‌ക്ക് 1 മണിയോടെ രണ്ട് യുവാക്കള്‍ ഹോട്ടലില്‍ മുറി അന്വേഷിക്കുകയും പിന്നീട് 2.30 മണിയോടെ ആറ് പെണ്‍കുട്ടികളേയും കൂട്ടി ഇവര്‍ വീണ്ടും ഹോട്ടലിലേക്ക് വരികയുമായിരുന്നു. ആണ്‍കുട്ടികള്‍ ഇരുവരും മുറിയെടുക്കുന്നതിനായി തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയെങ്കിലും പെണ്‍കുട്ടികളുടെ കൈവശം രേഖകള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല ഇവരുടെ പക്കല്‍ ഫോണും പഴ്‌സും ഇല്ലെന്നും ഇവ കളവ് പോയെന്നുമാണ് പെണ്‍കുട്ടികള്‍ ഹോട്ടലില്‍ പറഞ്ഞത്. കൂടാതെ ഒരു പെണ്‍കുട്ടി അവശ നിലയിലുമായിരുന്നു. സംഭവത്തില്‍ ദുരൂഹത തോന്നിയതോടെയാണ് ഹോട്ടലുടമ പോലീസിനെ സമീപിച്ചത്.  പെണ്‍കുട്ടികളില്‍ അഞ്ച് പേര്‍ പോലീസ് എത്തുമ്പോഴേക്കും ഓടി രക്ഷപ്പെട്ടു.  

എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയേയും ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും മഡിവാള പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍, കൊല്ലം സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിലായത്. യുവാക്കളുടെ മൊബൈല്‍ ഫോണുകള്‍, കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ബൈക്ക് എന്നിവ പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കോഴിക്കോട് നിന്നും അന്വേഷണസംഘം വ്യാഴാഴ്ച തന്നെ ബെംഗളൂരുവിലേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ആറ് പെണ്‍കുട്ടികളെയും ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായത്. ആഘോഷത്തില്‍ പങ്കെടുത്തതിന് ശേഷം കുട്ടികള്‍ അടുക്കളഭാഗം വഴി പുറത്തേക്ക് കടന്നതായാണ് പോലീസ് നിഗമനം.  

സംഭവത്തില്‍ ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ചേവായൂര്‍ പോലീസില്‍ പരാതി ലഭിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ ഒരുമിച്ച് റോഡിലൂടെ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കുട്ടികള്‍ എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് രക്ഷപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ച് കര്‍ണാടകത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധവുമാണ്. ഇക്കാരണത്താല്‍ ബെംഗളൂരുവിലേക്ക് പോകുന്നതിന് ഇവര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു.  

കാണാതായ ആറു പേരില്‍ രണ്ടുപേര്‍ സഹോദരിമാരാണ്. അതേസമയം പോലീസ് എത്തുന്നതിന് മുന്‍പ് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍ തന്നെയുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം ബെംഗളൂരു സിറ്റി പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടികളുമായി മുന്‍പരിചയമില്ലെന്നും ബെംഗളൂരുവില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെട്ടതെന്നും യുവാക്കള്‍ പറഞ്ഞതായി മഡിവാള എസ്‌ഐ പ്രിയകുമാര്‍ പറഞ്ഞു.

Tags: missingBengaluruGirls
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സെപ്റ്റംബർ 18ന്

ബ്രിക്‌സ് ഉച്ചകോടി : ലോക നേതാക്കൾ ദൽഹിയിൽ ഒത്തുകൂടുമ്പോൾ യുദ്ധങ്ങളും ആഗോള പ്രതിസന്ധികളും പ്രധാന അജണ്ടകളാകും

ഇന്ത്യൻ അത്‌ലറ്റിക്സ് ഫൈനൽ സീരീസ്: അനിമേഷ് കുജുറിന് ഇരട്ട വിജയം, മികച്ച രണ്ടാമത്തെ വേഗതയേറിയ സമയം കുറിച്ച് ഹരിത ഭദ്ര

2024 ൽ ഭാര്യയുമായി വേർപിരിഞ്ഞു : ഇപ്പോൾ താമസം മാതാപിതാക്കൾക്കൊപ്പമെന്ന് ശ്രീനാഥ് ഭാസി

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

തൃശൂരിൽ വീണ്ടും ക്ഷേത്രത്തിൽ കവർച്ച; കുന്നംകുളത്ത് 15 കിലോ വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു

ബസ് ഡ്രൈവര്‍മാർ റോഡിന്റെ തമ്പുരാക്കന്മാരല്ല; ഹെവി വാഹനങ്ങൾ മര്യാദയും ഉത്തരവാദിത്വവും പാലിക്കണം: ഹൈക്കോടതി

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.