Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് കരുത്തുറ്റത്: ഗവര്‍ണര്‍

സാക്ഷരതയിലും ആരോഗ്യ മേഖലയിലും സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തും കേരളം കൈവരിച്ച പുരോഗതിയും മാതൃകകളും ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടേണ്ടതുണ്ടെന്നു ഗവര്‍ണര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2022, 12:05 pm IST
inKerala

തിരുവനന്തപുരം: രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് കരുത്തുറ്റതാണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അടിസ്ഥാന സൗകര്യ വികസനത്തിലും കണക്റ്റിവിറ്റിയിലും കേരളം വലിയ പുരോഗതി കൈവരിച്ചതായും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു ഗവര്‍ണര്‍.

ആരോഗ്യ രംഗത്തും സദ്ഭരണ സൂചികയിലും രാജ്യത്തെ മുന്‍നിര സംസ്ഥാനമാകാന്‍ കേരളത്തിനു കഴിഞ്ഞതായി ഗവര്‍ണര്‍ പറഞ്ഞു. നീതി ആയോഗിന്റെ ആരോഗ്യ സൂചകങ്ങളില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും കേരളം ഒന്നാമതെത്തി. സദ്ഭരണ സൂചികയില്‍ രാജ്യത്തെ അഞ്ചാം സ്ഥാനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാമതെത്തിയതും മികച്ച നേട്ടമാണ്. ഭരണത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയാക്കിയതും കൂടുതല്‍ മേഖലകളിലേക്ക് ഇ-സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതും ശ്രദ്ധേയമാണ്. ദേശീയ പാതകളും ജലപാതകളും ഗ്യാസ് പൈപ്പ് ലൈനുകളും കമ്മിഷന്‍ ചെയ്തതിലൂടെ അടിസ്ഥാന സൗകര്യ, കണക്റ്റിവിറ്റി മേഖലകളില്‍ വലിയ പുരോഗതി നേടാനായി.

സാക്ഷരതയിലും ആരോഗ്യ മേഖലയിലും സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തും കേരളം കൈവരിച്ച പുരോഗതിയും മാതൃകകളും ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടേണ്ടതുണ്ടെന്നു ഗവര്‍ണര്‍ പറഞ്ഞു. മികച്ച നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുടെ ശക്തമായ ശൃംഘല കെട്ടിപ്പടുക്കാന്‍ കഴിയണം. ഇതുവഴി ദേശീയ വിദ്യാഭ്യാസ നയത്തില്‍ രാജ്യം വിഭാവനം ചെയ്യുന്ന രീതിയില്‍, ലോകത്തിന്റെ വിജ്ഞാന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയെന്ന സ്വപ്ന സാക്ഷാത്കാരത്തിനു നമുക്കും വലിയ പിന്തുണ നല്‍കാന്‍ കഴിയും.  

സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കാനുള്ള കേരളത്തിന്റെ തീരുമാനം സ്ത്രീധനം പോലുള്ള ദുരാചാരങ്ങള്‍ തുടച്ചുനീക്കി ലിംഗനീതി ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണെന്നു ഗവര്‍ണര്‍ പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗം പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ജനസംഖ്യയുടെ 80 ശതമാനം പേര്‍ക്കു വാക്‌സിന്‍ നല്‍കി ഫലപ്രദമായ വാക്‌സിനേഷന്‍ ഡ്രൈവിനു നേതൃത്വം നല്‍കാന്‍ കഴിഞ്ഞു. ശിശുമരണ നിരക്ക് ആറിലേക്ക് കുറയ്‌ക്കാനായതും ക്ഷയരോഗ ബാധിതരുടെ എണ്ണത്തില്‍ 7.5 ശതമാനം വാര്‍ഷിക കുറവ് രേഖപ്പെടുത്താന്‍ കഴിഞ്ഞതും കേരളത്തിന്റെ നേട്ടമാണെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.  

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രൗഢമായ ചടങ്ങില്‍ രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തി. വായൂ സേന ഹെലികോപ്റ്റര്‍ പുഷ്പവൃഷ്ടി നടത്തി. തുടര്‍ന്ന് അദ്ദേഹം പരേഡ് പരിശോധിച്ചു. കരസേന, വായൂ സേന, സ്‌പെഷ്യല്‍ ആംഡ് പൊലീസ്, തിരുവനന്തപുരം സിറ്റി പൊലീസ് എന്നീ സേനാ വിഭാഗങ്ങളും എന്‍.സി.സി. സീനിയര്‍ ഡിവിഷന്‍(ബോയ്‌സ്), എന്‍.സി.സി. സീനിയര്‍ വിങ്(ഗേള്‍സ്) എന്നിവരും പരേഡില്‍ അണിനിരന്നു. തിരുവനന്തപുരം സിറ്റി പൊലീസിന്റെയും കേരള സായുധ പൊലീസിന്റെയും ബാന്‍ഡ് സംഘവുമുണ്ടായിരുന്നു. വായൂ സേന സ്‌ക്വാഡ്രാണ്‍ ലീഡര്‍ ആര്‍. രാഹുലായിരുന്നു പരേഡ് കമാന്‍ഡര്‍. കരസേനാ മേജര്‍ സച്ചിന്‍ കുമാര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ആയി. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ജില്ലയില്‍നിന്നുള്ള എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷമാണു സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ എത്തിയത്.

Tags: പ്രസംഗംgovernorറിപ്പബ്ലിക് ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

News

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

Kerala

നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; സതീശൻ സർക്കാർ ആരുടെ നിയന്ത്രണത്തിൽ?

Kerala

മൃഗങ്ങളും മനുഷ്യരും: സംഘർഷം ഇല്ലാതാക്കുമെന്ന നയപ്രസംഗം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.