Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സര്‍ഗാത്മകമാകട്ടെ കലാലയങ്ങള്‍

വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗങ്ങള്‍, സമരം, ധര്‍ണ, പ്രകടനം, ഘരാവോ എന്നിവ കോടതി വിലക്കി. 'വിദ്യാഭ്യാസം മൗലികാവകാശം, അതിന് തടസ്സമാകുന്നതെന്തും ഭരണഘടനാവിരുദ്ധം'' എന്ന കാഴ്ചപ്പാടിലൂന്നിയായിരുന്നു വിധി. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്‌ട്രീയ വിഷയങ്ങളില്‍ ശബ്ദമുയര്‍ത്താനും പരാതികള്‍ക്ക് പരിഹാരം തേടാനും വിധി തടസ്സമായിരുന്നില്ല. ഈ വിധിയുടെ പശ്ചാത്തലത്തില്‍ അക്രമ രാഷ്‌ട്രീയത്തിന് തെല്ല് ശമനം വന്നിരുന്നു.

അഡ്വ. ചാര്‍ളി പോള്‍byഅഡ്വ. ചാര്‍ളി പോള്‍
Jan 20, 2022, 07:00 am IST
inArticle

ഒരുകാലത്ത് നന്മയുടെയും പരസ്പര സ്‌നേഹത്തിന്റെയും സര്‍ഗാത്മകതയുടെയും വിളനിലങ്ങളായിരുന്നു കലാലയങ്ങള്‍. വ്യക്തിത്വവും സാമൂഹ്യബോധവും ജ്ഞാനതൃഷ്ണയും രൂപപ്പെടേണ്ട കലാലയങ്ങള്‍ വീണ്ടും ഹിംസാത്മകമാകുകയാണ്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ അരുംകൊലയോടെ നിയന്ത്രണവിധേയമെന്ന് കരുതിയ അക്രമരാഷ്‌ട്രീയത്തിന്റെ അനുരണനങ്ങളുടെ തുടര്‍ച്ചയാണ് ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് രാജേന്ദ്രന്‍ കുത്തേറ്റ് മരിച്ച സംഭവം.  

പാര്‍ട്ടിക്കും വിദ്യാര്‍ത്ഥി സംഘടനയ്‌ക്കും ഒരു രക്തസാക്ഷിയെക്കൂടി കിട്ടി. പക്ഷെ നഷ്ടം മുഴുവന്‍ ആ കുടുംബത്തിനാണ്. രാഷ്‌ട്രീയപാര്‍ട്ടികളുടെയും നേതാക്കളുടെയും സ്വാര്‍ത്ഥനേട്ടങ്ങള്‍ക്ക് വേണ്ടി വെട്ടിമരിക്കാനുള്ള ചാവേറുകളായി വിദ്യാര്‍ത്ഥികള്‍ മാറരുത്. സംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലും പലരും നിര്‍ഭാഗ്യംകൊണ്ട് പെട്ട് പോകുന്നതാണ്. ചിലരെ കരുക്കളാക്കുന്നുമുണ്ടാകാം. എങ്ങിനെയായാലും കേസിലാക്കപ്പെടുകയും ജയിലിലാകുകയും ചെയ്താല്‍ ഭാവി ജീവിതം ഇരുളടഞ്ഞതാകും. ചിലര്‍ ജീവിക്കുന്ന രക്തസാക്ഷികളാകും. കലാലയജീവിതം കേരളത്തില്‍ ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഇതിനോടകം തോരാക്കണ്ണീര്‍ നല്‍കിക്കഴിഞ്ഞു. കലാലയ സംഘട്ടനങ്ങളില്‍ രക്തസാക്ഷികളായവരുടെയും ജീവിതം തകര്‍ന്നവരുടെയും അനുഭവങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാഠമായി മാറണം.

രാജ്യത്തെ ജനാധിപത്യസംവിധാനവുമായി പരിചയിക്കാനും നല്ല ഭരണകര്‍ത്താക്കളായി മാറാനും വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന ചിന്തയാണ് കലാലയ രാഷ്‌ട്രീയത്തെയും സംഘടനാ പ്രവര്‍ത്തനങ്ങളെയും ക്രിയാത്മകമായി സമീപിക്കാന്‍ പക്വമതികളെ പ്രേരിപ്പിച്ചത്. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ വളര്‍ന്ന് പലരും പാര്‍ട്ടികളുടെ തലപ്പത്തും ഭരണസിരാകേന്ദ്രങ്ങളിലും എത്തിച്ചേര്‍ന്നു. എന്നാല്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലെ അപഭ്രംശങ്ങള്‍ കലാലയത്തില്‍ ചോര വീഴ്‌ത്തുന്ന തലത്തിലുള്ള അപചയത്തിലേക്ക് നീങ്ങി. അക്രമത്തിലേക്കും അരാജകത്വത്തിലേക്കും അത് വഴിമാറി. തല്ലുകയും കൊല്ലുകയും ചെയ്യുന്ന രൗദ്രഭാവങ്ങളിലൂടെ കലാലയ രാഷ്‌ട്രീയം നീങ്ങിയപ്പോള്‍ കേരള ഹൈക്കോടതി വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.  

വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗങ്ങള്‍, സമരം, ധര്‍ണ, പ്രകടനം, ഘരാവോ എന്നിവ കോടതി വിലക്കി. ‘വിദ്യാഭ്യാസം മൗലികാവകാശം, അതിന് തടസ്സമാകുന്നതെന്തും ഭരണഘടനാവിരുദ്ധം” എന്ന കാഴ്ചപ്പാടിലൂന്നിയായിരുന്നു വിധി. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്‌ട്രീയ വിഷയങ്ങളില്‍ ശബ്ദമുയര്‍ത്താനും പരാതികള്‍ക്ക് പരിഹാരം തേടാനും വിധി തടസ്സമായിരുന്നില്ല. ഈ വിധിയുടെ പശ്ചാത്തലത്തില്‍ അക്രമ രാഷ്‌ട്രീയത്തിന് തെല്ല് ശമനം വന്നിരുന്നു.

കലാലയങ്ങളിലെ രാഷ്‌ട്രീയം പുറത്തെ കക്ഷിരാഷ്‌ട്രീയത്തിന്റെ പകര്‍പ്പോ അനുകരണമോ പൂരകമോ ആകുന്നതാണ് കലാലയ സംഘര്‍ഷത്തിന് കാരണം. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സംഘടനാപ്രവര്‍ത്തനം നടത്തുന്നത് സ്വാഭാവികവും പ്രസക്തവുമാണ്. അക്കാര്യത്തില്‍ സംവാദമാകാം. ജനാധിപത്യത്തിന്റെ കാതലാണ് സംവാദം. എന്നാല്‍ പൊതുരാഷ്‌ട്രീയത്തിലെ കക്ഷികളുടെ പോഷക സംഘടനകള്‍ എന്നുവരുന്നതും അതിന്റെ ഭാഗമായ സംഘര്‍ഷവും മുതലെടുപ്പും പുതിയ തലമുറയുടെ കുതികാല്‍ വെട്ടുന്നതിന് സമമാണ്. രാഷ്‌ട്രീയപാര്‍ട്ടികള്‍ അവരുടെ രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ചാവേര്‍ നിലങ്ങളായി കലാലയത്തെ മാറ്റരുത്.  

പഠനത്തിന് പുറമേ വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകവേദിയാകണം കലാലയങ്ങള്‍. കലാലയത്തില്‍ അക്രമവും പുറമേ നിന്നുള്ളവരുടെ ഇടപെടലും ഉണ്ടാകരുത്. കത്തിമുനയിലെ ചോരക്കറ കൊണ്ടല്ല, മറിച്ച് മാതൃകാപരവും നവീനവും ബൗദ്ധികവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥിസംഘടനകള്‍ മറ്റുള്ളവരുടെ മനസ്സില്‍ ചേക്കേറണം. മനുഷ്യത്വത്തിന്റെ സഹിഷ്ണുതയുടെ സഹജാവബോധത്തിന്റെ പാഠങ്ങള്‍ പഠിക്കുക; പകര്‍ന്നു നല്‍കുക. അതാകണം  കലാലയ രാഷ്‌ട്രീയം. 

Tags: Studentsരാഷ്ട്രീയംകോളേജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

India

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

India

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.