Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഐതിഹാസികമായ അരുവിപ്പുറം പ്രതിഷ്ഠയ്‌ക്ക് സാക്ഷ്യംവഹിച്ച ഭാഗ്യവാന്‍, ആരോരുമറിയാതെ ശിവലിംഗസ്വാമിയുടെ സമാധിദിനം

ശങ്കരന്‍കുഴിയുടെ അഗാധതയില്‍ നിന്നും ഗുരു ശിവപ്രാണശില മാറോടു ചേര്‍ത്ത് പിടിച്ചുകൊണ്ടു ഉയര്‍ന്നുവന്നതും ആ ശില അഷ്ടബന്ധമില്ലാതെ പാറപ്പുറത്തു ഉറച്ചതും കണ്ടു മറ്റുള്ളവര്‍ അദ്ഭുതപ്പെട്ടപ്പോള്‍ അതിന്‍ പൊരുളറിഞ്ഞിരുന്ന ഒരേ ഒരു ദൃക്‌സാക്ഷി ശിവലിംഗദാസനായിരുന്നു.

സജി ചന്ദ്രന്‍ കാരക്കോണംbyസജി ചന്ദ്രന്‍ കാരക്കോണം
Jan 10, 2022, 10:00 am IST
inThiruvananthapuram

പെരുങ്കടവിള: ആരോരുമറിയാതെ ശ്രീനാനാരായണഗുരുദേവന്റെ ശിഷ്യരില്‍ പ്രഥമഗണനീയനായ മഹാത്യാഗിയും സിദ്ധപുരുഷനുമായിരുന്ന ശിവലിംഗസ്വാമിയുടെ 104-ാമത് നിര്‍വാണദിനം കടന്നുപോയി. സ്വാമി ഗുരുദേവശിഷ്യത്വം സ്വീകരിച്ച അരുവിപ്പുറത്തും ശിവഗിരിയിലും മഹാസമാധി സ്ഥാനമായ ചാവക്കാട്ടും വിശേഷാല്‍ പൂജ, അനുസ്മരണപ്രഭാഷണം തുടങ്ങിയ പരിപാടികളോടെ സമാധിദിനം ആചരിച്ചു.

ജാതിചിന്തയും അയിത്തവും നിലനിന്നിരുന്ന കാലത്ത് അരുവിപ്പുറത്തിനടുത്ത് മാരായമുട്ടത്തെ നായര്‍തറവാട്ടില്‍ ജനിച്ച യുവാവ് ശ്രീനാരായണ ശിഷ്യത്വം വരിക്കുക എന്നത് ആരെയും ഞെട്ടിക്കുന്നതായിരുന്നു. യുവയോഗിയെ തൊട്ടുതീണ്ടിയെന്ന് ആരോപിച്ച് അദ്ദേഹത്തിന് ഗൃഹവിലക്കും നേരിടേണ്ടി വന്നു. ആ യുവാവാണ് പിന്നീട് ശിവലിംഗദാസനായി മാറിയത്. അരുവിപ്പുറം പ്രതിഷ്ഠയ്‌ക്കു മുമ്പ് ഗുരുദേവന്‍ അരുവിപ്പുറത്തെ പുലിപ്പാറ ഗുഹയിലും കൊടിതൂക്കിമലയിലും തപോനിരതനായി കഴിയുന്ന കാലത്താണ് കേവലം 17കാരനായ കൊച്ചപ്പിപ്പിള്ളയെന്ന ശിവലിംഗദാസന്‍ യാദൃച്ഛികമായി ഗുരുവിനെ കാണുന്നതും പ്രഥമശിഷ്യനായി മാറുന്നതും. അരുവിപ്പുറം പ്രതിഷ്ഠക്കു കുറച്ചുനാള്‍ മുമ്പ് നെയ്യാറിലെ ശങ്കരന്‍കുഴിയുടെ തീരത്തുള്ള പാറപ്പുറത്തു ധ്യാനത്തില്‍ ഇരുന്ന യുവയോഗിയുടെ തപശ്ശക്തി ഉള്‍ക്കണ്ണില്‍ കണ്ട് തിരിച്ചറിയാന്‍ ആ യുവാവിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന് ഭക്ഷണം കൊണ്ടു നല്‍കുക മാത്രമല്ല ഒപ്പമിരുന്ന് അത് പങ്കിട്ടു കഴിക്കുകയും ചെയ്തിരുന്നു.  

താന്‍ കൊടുത്ത ആഹാരം ഗുരുദേവന്‍ കഴിച്ചപ്പോള്‍ ആ പുണ്യശാലിയായ യുവാവിന്റെ അന്തരാത്മാവില്‍ അത് സുകൃതമായി പെയ്തിറങ്ങി. യുവയോഗിക്കൊപ്പം ആഹാരം കഴിക്കുന്ന വിവരം വീട്ടില്‍ അറിഞ്ഞു. ഉപദേശമോ ശാസനയോ കൊണ്ട് അദ്ദേഹത്തെ തടയാന്‍ കഴിഞ്ഞില്ല. സ്വയമേ ഈശ്വരോപാസകനായിരുന്ന ബാലന്‍ യുവയോഗിയില്‍ ഈശ്വര ചൈതന്യം കണ്ടെത്തിയിരുന്നു. അന്നത്തെ സാമൂഹ്യവ്യവസ്ഥ അനുസരിച്ചു ആ കുടുംബംതന്നെ ഊരുവിലക്കിനു വിധയമാകുന്ന പാതകം.

ശങ്കരന്‍കുഴിയുടെ അഗാധതയില്‍ നിന്നും ഗുരു ശിവപ്രാണശില മാറോടു ചേര്‍ത്ത് പിടിച്ചുകൊണ്ടു ഉയര്‍ന്നുവന്നതും ആ ശില അഷ്ടബന്ധമില്ലാതെ പാറപ്പുറത്തു ഉറച്ചതും കണ്ടു മറ്റുള്ളവര്‍ അദ്ഭുതപ്പെട്ടപ്പോള്‍ അതിന്‍ പൊരുളറിഞ്ഞിരുന്ന ഒരേ ഒരു ദൃക്‌സാക്ഷി ശിവലിംഗദാസനായിരുന്നു. അവസാനം ഊരുവിലക്ക് ഭയന്ന് വീട്ടുകാര്‍ ആ യുവാവിനെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. തുടര്‍ന്ന് ആധ്യാത്മിജീവിതം, ഗുരുദര്‍ശനപാതയില്‍. ഇതിഹാസ രൂപിയായ യുവയോഗിയുടെ അഭൗമമായ തേജസ്സിന്റെ മുന്നില്‍ യുവാവ് പൂര്‍ണമായി സമര്‍പ്പിച്ചു. ഗുരുദേവനില്‍ നിന്ന് നേരിട്ട് ആധ്യാത്മികശാസ്ത്രഗ്രന്ഥങ്ങള്‍ പഠിക്കാനുള്ള മഹാഭാഗ്യം ആ യുവാവിന് ലഭിച്ചു. മാത്രമല്ല സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ നല്ല പാണ്ഡിത്യവും നേടി. ഗുരുദേവന്‍ ശിവലിംഗദാസ സ്വാമി എന്ന പേരില്‍ സന്ന്യാസദീക്ഷ നല്‍കി അനുഗ്രഹിച്ചു. 1919 ജനുവരി എട്ടിന് ചാവക്കാട് വിശ്വനാഥ ക്ഷത്രാങ്കണത്തില്‍ വച്ച് ‘ഞാന്‍ നാളെ പോകും’ എന്ന് പ്രവചിച്ച് സ്വാമി നിര്‍വാണം പ്രാപിച്ചു. സ്വാമിയുടെ സമാധിസ്ഥലം ഇന്നൊരു തീര്‍ഥാടനകേന്ദ്രമാണ്.

Tags: Sree narayana guruAruvipuramSivalinga Swamy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

Article

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.