Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

പൊളൈറ്റ് പോലീസിന്റെ പോക്കിരിരാജ്

വിധിയ്‌ക്കും ദൈവത്തിനും വിട്ടുകൊടുത്ത് സമാധാനിച്ചിരിക്കുകയല്ല വേണ്ടത്. നെഞ്ചുറപ്പോടെ, നിയമാനുസൃതമായി പ്രതികരിക്കണം. ആ നീതിജ്വാലയില്‍ അധര്‍മ്മികളുടെ കുത്സിതപ്രവൃത്തികള്‍ കത്തിച്ചാമ്പലാവണം. അതിനുള്ള അശ്രാന്ത പരിശ്രമമാവട്ടെ ഇനി.

കെ. മോഹന്‍ദാസ്byകെ. മോഹന്‍ദാസ്
Jan 10, 2022, 07:00 am IST
inArticle

ചില പ്രയോഗങ്ങള്‍ക്ക് എന്നും ഹരിതാഭയാണ്. മനസ്സില്‍ അത് പടര്‍ന്നുകൊണ്ടേയിരിക്കും. അങ്ങനെയുള്ള ഒന്നിതാ: ‘എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാവൂല’. എന്തുതന്നെയായാലും നന്നാവാത്തവരെക്കുറിച്ചു സൂചിപ്പിക്കാനാണിങ്ങനെ പറയുന്നത്.അത്തരം പ്രയോഗത്തിന്റെ പ്രസക്തിയിപ്പോള്‍ പൊലീസ് വിഭാഗത്തിനാണ്. നാട്ടിലെമ്പാടും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പോലീസ് വിളയാട്ടമാണെന്ന് പറഞ്ഞാല്‍ ഒട്ടും അധികമാവില്ല.

സാധാരണക്കാര്‍ക്ക് അന്നും ഇന്നും പേടിസ്വപ്‌നമായി പോലീസ് തീരാനുള്ള കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. പണ്ടത്തെ ഇടിയന്‍ പൊലീസില്‍ നിന്ന് ഇപ്പോള്‍ ‘മിന്നല്‍ മുരളി’യിലേക്കുള്ള ന്യൂജന്‍ മാറ്റമല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. അന്നു പക്ഷേ, അത്തരം പൊലീസുകാര്‍ അക്രമികളെ വരച്ചവരയില്‍ നിര്‍ത്തിയിരുന്നു. അതിനാല്‍ തന്നെ സാധാരണക്കാരന് സമാധാനത്തോടെ കഴിയാമായിരുന്നു. എന്നാല്‍ ഇന്നത്തെ കഥ വേറെ. അക്രമിയെയും പൊലീസിനെയും ഒരുപോലെ പേടിച്ചുകഴിയേണ്ട സ്ഥിതിയാണിപ്പോള്‍. കാക്കിയില്ലാത്ത ഗുണ്ടയില്‍ നിന്ന് അതുള്ളതിലേക്കുള്ള ന്യൂജന്‍ മാറ്റം.

പൊതുമരാമത്തു മന്ത്രി കഴിഞ്ഞ ദിവസം പത്രക്കാരോട് പറയുമ്പോള്‍ ഒരു കാര്യം പ്രത്യേകം സൂചിപ്പിച്ചു. പോലീസ് പൊളൈറ്റായി പെരുമാറണം എന്നായിരുന്നു അത്. എന്നാല്‍ പൊളൈറ്റ് പൊലീസിങ്ങില്‍ നിന്ന് പോക്കിരിപ്പൊലീസിങ്ങിലേക്കുള്ള കുതിപ്പിലാണവര്‍. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് മദ്യവും കൊണ്ടുവന്ന പാതിവിദേശിയെ (ടിയാന്‍ മൂന്നു വര്‍ഷമായി ഇവിടെത്തന്നെയാണ്) കൈകാര്യം ചെയ്തതിന്റെ രോഷമാണ് മന്ത്രിയെക്കൊണ്ട് അങ്ങനെ പറയിച്ചത്. എന്നാല്‍ ആ പരാമര്‍ശം കഴിഞ്ഞ് 24 മണിക്കൂര്‍ തികയും മുമ്പ് ട്രെയിനില്‍ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഒരു പൊലീസുകാരന്‍ (എഎസ്‌ഐ ആണത്രെ)ടിക്കറ്റെടുത്തില്ലെന്ന കാരണത്താല്‍ ഒരു മനുഷ്യനെ കിരാതമായാണ് അക്രമിച്ചത്. ബൂട്ടിട്ട് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. അതൊക്കെ വനിതായാത്രക്കാരെ രക്ഷിക്കാനായിരുന്നു എന്നാണ് ഭാഷ്യം. കേരള പോലീസിന് ട്രെയിനില്‍ പരിമിത അധികാരമേയുള്ളൂ. ടിക്കറ്റ് പരിശോധന, ചോദ്യം ചെയ്യല്‍ എന്നിവയ്‌ക്കൊന്നും അധികാരമില്ല. അതെല്ലാം നോക്കേണ്ടത് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) ആണ്. അവര്‍ക്ക് നിയമലംഘകരെ കൈമാറുക മാത്രമാണ് പൊലീസിന്റെ കര്‍ത്തവ്യം. അഥവാ നിയമം ലംഘിച്ചെങ്കില്‍ കേസെടുക്കേണ്ടതിനു പകരം യാത്രക്കാരനെ കൊടിയ ഭേദ്യം ചെയ്യലിനു ശേഷം ഏതെങ്കിലും സ്റ്റേഷനില്‍ ഇറക്കിവിടുകയാണോ വേണ്ടത്! രക്ഷപ്പെടാന്‍ പക്ഷേ ന്യായീകരണവുമായി പൊലീസ് ഇറങ്ങിയിട്ടുണ്ട്.

ഇപ്പോള്‍ മദ്യത്തിന്റെ പേരില്‍ വിദേശിയെ കുടഞ്ഞ പോലീസിനെതിരെ കത്തിക്കയറിയ മന്ത്രി, ഒരു എട്ടു വയസ്സുകാരിയെ പിങ്ക്‌പൊലിസ് ജനമധ്യത്തില്‍ നിര്‍ത്തിപ്പൊരിച്ച് അപമാനിച്ചതിനെതിരെ ഒറ്റയക്ഷരം പറഞ്ഞിരുന്നില്ലെന്നു കൂടി ഇത്തരുണത്തില്‍ ഓര്‍ത്തു പോവുകയാണ്. മാനാപമാനങ്ങള്‍ക്ക് സ്വദേശി-വിദേശി വ്യത്യാസമൊന്നുമില്ല.സമൂഹത്തിന്റെ രക്ഷയ്‌ക്ക് കൈ-മെയ് മറന്ന് എത്തേണ്ടവര്‍ എന്തേ ഇങ്ങനെ രാക്ഷസീയതയില്‍ മുങ്ങിരസിക്കുന്നു? അതേസമയം നാടിന്റെ സ്വാസ്ഥ്യം കെടുത്തുന്ന ഗുണ്ടകള്‍ സൈ്വരവിഹാരം ചെയ്യുന്നത് കാണുന്നില്ലതാനും. അവര്‍ക്ക് വഴിയൊരുക്കുന്ന സ്വയമ്പന്‍ നടപടികള്‍ മൂത്ത പൊലീസും ഇളയ പോലീസും നിര്‍ബ്ബാധം തുടരുകയാണ്. പരിഷ്‌കൃത വഴിയിലൂടെ പോകുന്ന സമൂഹത്തെ പ്രാകൃതമായി നേരിടുന്ന സംവിധാനത്തെ പോലീസ് എന്നു വിളിക്കാനാവുമോ? ഐടി ബിരുദം നേടിയ ഒരു കമ്മീഷണര്‍ വൈപ്പിന്‍,എറണാകുളം,നിലയ്‌ക്കല്‍, തലശ്ശേരി എന്നിവിടങ്ങളില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ അങ്ങനെയങ്ങ് മറന്നുപോകാന്‍ പാടുണ്ടോ? നിലയ്‌ക്കലില്‍ ആ വിദ്വാന്‍ ഒരു കേന്ദ്രമന്ത്രിക്കെതിരെ ധാര്‍ഷ്ട്യം കത്തിച്ചെറിഞ്ഞത് ഓര്‍ക്കാതിരിക്കാനാവുമോ?

അപ്പോള്‍ ഇത്തരം ഔദ്യോഗിക പട ആരുടെ ബലത്തിലാണ് ഇതൊക്കെ ചെയ്യുന്നത്. ഇനി തങ്ങളെപ്പോലെ തന്നെയാണ് ഭരണകൂടമെന്ന് മേപ്പടി വിദ്വാന്മാര്‍ ധരിച്ചുവശായിക്കാണുമോ? അതിനനുസരിച്ചുള്ള പള്‍സായിരിക്കുമോ സേനയ്‌ക്കു നിരന്തരം കിട്ടുന്നത്? അല്ല, ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും എന്നാണല്ലോ. അമ്മാതിരിയല്ലാത്തത് ചാരിയാലും ഫലം അതുതന്നെയായിരിക്കുമല്ലോ. ഇത്രയും പറയുമ്പോള്‍ പൊലീസ് സേന മൊത്തത്തില്‍ പുഴുക്കുത്തേറ്റെന്ന് കരുതാനാവില്ല. അവിടവിടെ നിന്നുള്ള ചില ആദരപൂര്‍വമായ വ്യക്തിത്വങ്ങളുടെ യശോധാവള്യത്തെ തീര്‍ച്ചയായും തൊഴുന്നു. അവരെക്കൂടി അപമാനിതരാക്കുന്ന മൃഗീയമനസ്‌കരെയാണ് മാറ്റിനിര്‍ത്തേണ്ടത്.

അതേസമയം എല്ലാം, വിധിയ്‌ക്കും ദൈവത്തിനും വിട്ടുകൊടുത്ത് സമാധാനിച്ചിരിക്കുകയല്ല വേണ്ടത്. നെഞ്ചുറപ്പോടെ, നിയമാനുസൃതമായി പ്രതികരിക്കണം. ആ നീതിജ്വാലയില്‍ അധര്‍മ്മികളുടെ കുത്സിതപ്രവൃത്തികള്‍ കത്തിച്ചാമ്പലാവണം. അതിനുള്ള അശ്രാന്ത പരിശ്രമമാവട്ടെ ഇനി.

Tags: keralaപോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.