Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സമ്മേളനങ്ങളിലെ വെട്ടിനിരത്തല്‍; നേതൃത്വത്തിന് പരാതി, കൊലക്കേസ് പ്രതികളടക്കമുള്ളവരെ പാര്‍ട്ടി അംഗത്വത്തിലേക്ക് കൊണ്ടുവന്നു

സൗത്ത് ഏരിയയില്‍ പാനലിന് പുറത്തുനിന്ന് മത്സരിച്ച സജി ചെറിയാന്‍ പക്ഷക്കാര്‍ തോറ്റു. പാനലിലുണ്ടായിരുന്ന സജി ചെറിയാന്‍ അനുകൂലികളെയും തോല്‍പിച്ചു. ഇതിനായി തോല്‍പ്പിക്കേണ്ടവരുടെ പട്ടികയും പാനലിലെ ക്രമനമ്പറും അടക്കം രഹസ്യമായി പ്രതിനിധികള്‍ക്ക് നല്‍കിയെന്നാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 10:30 am IST
in Alappuzha
cpm

cpm

ആലപ്പുഴ: വിഭാഗീയതയെ തുടര്‍ന്ന് വെട്ടിനിരത്തല്‍ നടന്ന സിപിഎം ആലപ്പുഴ സൗത്ത്, നോര്‍ത്ത് ഏരിയകളില്‍നിന്ന് സിപിഎം സംസ്ഥാന കമ്മിറ്റിക്ക് പരാതി. ചില നേതാക്കളെ ബോധപൂര്‍വം തോല്‍പ്പിക്കാന്‍ മറുപക്ഷം ശ്രമിച്ചെന്ന പരാതിക്കൊപ്പം ബദല്‍ പാനല്‍, സമ്മേളനത്തില്‍ രഹസ്യമായി വിതരണം ചെയ്ത വെട്ടിനിരത്തേണ്ടവരുടെ പട്ടിക, ക്രമനമ്പറും എന്നിവയും തെളിവായി നല്‍കിയിട്ടുണ്ട്. കമ്മിറ്റി പിടിക്കാന്‍ കൊലക്കേസ് പ്രതികള്‍ അടക്കമുള്ളവരെ പാര്‍ട്ടി അംഗത്വത്തിലേക്ക് കൊണ്ടുവന്നുവെന്ന ആരോപണവും ചില പരാതികളിലുണ്ട്.

ജില്ലയില്‍ വിഭാഗീയതയും ചേരിതിരിവും ഏറ്റവും പ്രകടമായത് ആലപ്പുഴ സൗത്ത്, നോര്‍ത്ത് ഏരിയ സമ്മേളനങ്ങളിലായിരുന്നു. സജി ചെറിയാന്‍ പക്ഷവും പി.പി.ചിത്തരഞ്ജന്‍ പക്ഷവും കമ്മിറ്റികളില്‍ മേധാവിത്തത്തിനായി ബ്രാഞ്ച് തലം മുതല്‍ ശ്രമം നടത്തി. നോര്‍ത്ത് ഏരിയ സജി ചെറിയാന്‍ പക്ഷവും സൗത്ത് ഏരിയ ചിത്തരഞ്ജന്‍ വിഭാഗവും പിടിച്ചെടുത്തു. രണ്ടിടത്തും നിലവിലുള്ള ഏരിയ സെക്രട്ടറിമാര്‍ക്ക് മാറേണ്ടിവന്നു. നോര്‍ത്തിലും പാനലിന് പുറത്തുനിന്ന് മത്സരിച്ചവരെല്ലാം പരാജയപ്പെട്ടു.

സൗത്ത് ഏരിയയില്‍ പാനലിന് പുറത്തുനിന്ന് മത്സരിച്ച സജി ചെറിയാന്‍ പക്ഷക്കാര്‍ തോറ്റു. പാനലിലുണ്ടായിരുന്ന സജി ചെറിയാന്‍ അനുകൂലികളെയും തോല്‍പിച്ചു. ഇതിനായി തോല്‍പ്പിക്കേണ്ടവരുടെ പട്ടികയും പാനലിലെ ക്രമനമ്പറും അടക്കം രഹസ്യമായി പ്രതിനിധികള്‍ക്ക് നല്‍കിയെന്നാണ് പരാതി. ഇത് തെളിവായി ഉള്‍പ്പെടുത്തിയാണ് പരാതി സമര്‍പ്പിച്ചത്. ജി.സുധാകരന് അനുകൂലമായി അന്വേഷണ കമ്മിഷന് മൊഴി നല്‍കിയതിന്റെ പേരിലാണ് മുല്ലയ്‌ക്കല്‍ ലോക്കല്‍ സെക്രട്ടറി ജോസ് മാത്യു തോല്‍പ്പിക്കപ്പെട്ടതെന്നും പരാതിയിലുണ്ട്. നോര്‍ത്ത് ഏരിയയില്‍ നിന്നുള്ള പരാതിയിലും സമാന രീതിയിലുള്ള ആക്ഷേപങ്ങള്‍ തന്നെയാണുള്ളത്.  

കൊലക്കേസ് പ്രതികളടക്കമുള്ളവരെ പാര്‍ട്ടി അംഗത്വത്തിലേക്ക് കൊണ്ടുവന്നുവെന്നാണ് നോര്‍ത്ത് ഏരിയയില്‍ നിന്നുയരുന്ന പ്രധാന ആരോപണം. തുമ്പോളി, കൊമ്മാടി, ജില്ലാകോടതി എന്നീ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നാണ് നോര്‍ത്ത് ഏരിയയിലെ പരാതി. സൗത്ത് ഏരിയയില്‍ സമ്മേളന പ്രതിനിധികളും ചില ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമാണ് പരാതിക്കാര്‍. ചിലരെ ബോധപൂര്‍വം തോല്‍പ്പിക്കാന്‍ നടത്തിയ ശ്രമത്തിനെതിരെ പാര്‍ട്ടി അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.

Tags: cpmcomplaintalappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

Kerala

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.