Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ദൈവത്തിന്റെ സ്വന്തം നാട് ഇങ്ങനെയോ? ദൈവത്തിന്റെ സ്വന്തം നാട് ഇങ്ങനെയോ?

പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നതിനു ശേഷം 2016 മുതല്‍ ഇതുവരെ കേരളത്തില്‍ നടന്നത് 37 രാഷ്‌ട്രീയ കൊലപാതകങ്ങളെന്നാണ് പോലീസിന്റെ കണക്ക്. ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ നഷ്ടമായത് ബിജെപിക്കും ആര്‍എസ്എസിനുമാണ്. 16 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് 5 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. എന്നാലും കൊലയാളികളായി സര്‍ക്കാര്‍ ചിത്രീകരിക്കുന്നത് ആര്‍എസ്എസിനെ.

ഉത്തരന്‍ by ഉത്തരന്‍
Dec 22, 2021, 05:14 am IST
in Article

 

കുടിപ്പക, കൊള്ള, കൊല, അക്രമ പരമ്പര. കേരളത്തിലെ അനുദിന വാര്‍ത്തകള്‍ ഇതൊക്കെയാണ്. എല്ലാം ശരിയാകും എന്നുറപ്പ് നല്‍കിയ ഇടതുമുന്നണിയുടെ ഭരണത്തില്‍ ഒന്നും ഉറപ്പില്ലല്ലോ എന്ന ചിന്തയിലാണ് ജനങ്ങള്‍. എന്ന് മരിക്കും, എപ്പോള്‍ കൊല്ലപ്പെടും എന്ന ഭീതിയാണെങ്ങും. കോടതികള്‍ക്ക് പോലും അത് ചോദിക്കേണ്ടിവരുന്നു. കൊടുവാളും കത്തിയും കൈബോംബുമായി അക്രമി സംഘങ്ങള്‍ നാടടക്കി വാഴുന്നു.  

കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ  റസ്സല്‍പുരത്ത് ഗുണ്ടാസംഘം വാഹനങ്ങള്‍ തകര്‍ത്ത് ഭീകര താണ്ഡവമാടി. ശനിയാഴ്ച ഉച്ചയോടെ നാട്ടുകാരെ നടുക്കിയ അക്രമപരമ്പരയാണ് അരങ്ങേറിയത്. ബൈക്കിലെത്തിയ ഇരുവര്‍സംഘമാണ് അക്രമം അഴിച്ചുവിട്ടത്. എരുത്താവൂരില്‍ നിന്നും തുടങ്ങിയ ആക്രമണം റസ്സല്‍പുരം ജംങ്ഷന്‍ വരെയുണ്ടായി. ഒന്‍പത് ലോറികള്‍ക്കും മൂന്ന് കാറുകള്‍ക്കും നാല് ബൈക്കുകള്‍ക്കും നേരെയായായിരുന്നു ആക്രമണം. ഇതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരനായ ജയചന്ദ്രനും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കുമാണ് പരിക്കേറ്റത്.

ചാനല്‍പ്പാലം ജംങ്ഷനില്‍ ദിയ മൊബൈല്‍സ് ജീവനക്കാരിയുടെ മാസ്‌ട്രോ ബൈക്കിന്റെ ഗ്ലാസുകള്‍ ജീവനക്കാരി നോക്കിനില്‍ക്കെ തകര്‍ത്തു. വെട്ടുകത്തി കയ്യില്‍ കരുതിയിരുന്നതിനാല്‍ ജീവനക്കാര്‍ ആരും തന്നെ പുറത്തിറങ്ങിയില്ല. റസ്സല്‍പുരം പറങ്കിമാംവിള വീട്ടില്‍ പ്രഭയുടെ ബൈക്കാണ് അക്രമികള്‍ തകര്‍ത്തത്. സിമന്റ് ഗോഡൗണില്‍ സിമന്റ് കയറ്റാന്‍ എത്തിയ നാലുലോറികളും അക്രമികളിലൊരാള്‍ തകര്‍ത്തു. വഴിയേപോയ ബൈക്ക് യാത്രക്കാരനെയും വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. നിരവധി യാത്രക്കാരെ ഭീഷണിപ്പെടുത്തിയാണ് അക്രമിസംഘം ചാനല്‍പ്പാലം റസ്സല്‍പുരം റോഡ് വഴി കടന്നുപോയത്.  

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴേക്കും ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുന്നതിനിടയില്‍ നരുവാമൂട് സ്വദേശി മിഥുനെ പോലീസ് കസ്റ്റഡിയിലെടുത്തു. മിഥുന്‍ ലഹരി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഇവര്‍ മുമ്പും ഇത്തരത്തില്‍ വാഹനങ്ങള്‍ തകര്‍ത്തവരാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൂട്ടുപ്രതിക്കായി അന്വേഷണം നടക്കുന്നു. ഗുണ്ടാ കഞ്ചാവ് മാഫിയയ്‌ക്കെതിരെ ശക്തമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാറുണ്ടെങ്കിലും ക്രിമിനലുകളും പോലീസും തമ്മിലുള്ള ചങ്ങാത്തം അന്വേഷണത്തേയും ബാധിക്കുന്നു. ഇത് തിരുവനന്തപുരത്തെ മാത്രം കഥയല്ല. കേരളമാകെ അരക്ഷിതാവസ്ഥയാണ്. കൊല്ലും കൊലവിളിയും സര്‍വ്വത്ര.

പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നതിനു ശേഷം 2016 മുതല്‍ ഇതുവരെ കേരളത്തില്‍ നടന്നത് 37 രാഷ്‌ട്രീയ കൊലപാതകങ്ങളെന്നാണ് പോലീസിന്റെ കണക്ക്. ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ നഷ്ടമായത് ബിജെപിക്കും ആര്‍എസ്എസിനുമാണ്. 16 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് 5 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. എന്നാലും കൊലയാളികളായി സര്‍ക്കാര്‍ ചിത്രീകരിക്കുന്നത് ആര്‍എസ്എസിനെ.

സിപിഎം-ഒന്‍പത്, കോണ്‍ഗ്രസ്-അഞ്ച്, മുസ്ലീം ലീഗ്-അഞ്ച്, എസ്ഡിപിഐ-രണ്ട് എന്നിങ്ങനെ മറ്റു പാര്‍ട്ടി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. രാഷ്‌ട്രീയ കൊലപാതകങ്ങളുടെ എണ്ണം ആരാഞ്ഞ് നിയമസഭയില്‍ ചോദ്യം വന്നിരുന്നെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല. പ്രതികള്‍ എസ്ഡിപിഐയില്‍ പെട്ടവരാണെങ്കില്‍ സര്‍ക്കാരിന് മറുപടിയില്ലെന്ന് മാത്രമല്ല, നേരിടുമെന്ന മുന്നറിയിപ്പുപോലുമില്ല.

എല്ലാ സമയത്തും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കും. ഒന്നും നടക്കില്ല. ഒരു സംഭവം കഴിഞ്ഞ് മിഴി തുറക്കുമ്പോള്‍ പുതുതായി മറ്റൊന്നുണ്ടാകും. അപ്പോള്‍ പഴയത് മറക്കും. ഇങ്ങനെയാണോ ദൈവത്തിന്റെ സ്വന്തം നാട്. ഭരണക്കാര്‍ക്ക് ഉത്തരമുണ്ടാകില്ല. ജനങ്ങളെങ്കിലും ഉറക്കെ ചിന്തിക്കേണ്ടേ?.

Tags: bjpകേരള സര്‍ക്കാര്‍സംസ്ഥാനkeralaPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.