കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 20 രൂപ കൂടി 14,290 രൂപയായി. പവന് 160 രൂപ വര്‍ധിച്ച് 1,14,320 രൂപയുമായി. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്.
വരും ദിവസങ്ങളിലും അന്താരാഷ്‌ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തു സ്വര്‍ണ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
















