Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

മെട്രോമാന്‍ സജീവ രാഷ്‌ട്രീയം വിടുമ്പോള്‍…

അധികാരമില്ലാതെയും പലതും ചെയ്യാം. ജയിച്ചാലും തോറ്റാലും ചെയ്യുമെന്ന് ഞാനുറപ്പു നല്‍കിയ കാര്യങ്ങള്‍ ചെയ്തു.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Dec 17, 2021, 07:34 am IST
inArticle
ചിത്രം: എം.ആര്‍. ദിനേശ് കുമാര്‍

ചിത്രം: എം.ആര്‍. ദിനേശ് കുമാര്‍

ഇ. ശ്രീധരന്‍, മെട്രോമാന്‍, ടെക്‌നോ ക്രാറ്റ്, സജീവ രാഷ്‌ട്രീയം വിട്ടു. ബിജെപിയിലേ അദ്ദേഹം ചേര്‍ന്നിട്ടുള്ളു, പാര്‍ട്ടിയെന്ന നിലയില്‍. അതിനാല്‍ ബി ജെ പി വിട്ടു എന്നും പറയാം. ബി ജെ പിയില്‍ ചേര്‍ന്നു എന്നു പറയാമെങ്കില്‍ അങ്ങനെയും പറയാമല്ലോ.  

കഴിഞ്ഞ മാസം അദ്ദേഹത്തെ കണ്ട് ഒരു മണിക്കൂര്‍ 10 മിനുട്ട് സംസാരിച്ചു. പല വിഷയങ്ങള്‍. ദേശീയ ഭരണം, വികസന പ്രവര്‍ത്തനം, കേരളം, യു പി, കശ്മീര്‍, മലേഷ്യ, നെതര്‍ലാന്‍ഡ്, ആത്മീയത, ഞടട, സ്വാമി ഭൂമാനന്ദ തീര്‍ഥ, ദല്‍ഹി മെട്രോ, ഊരാളുങ്കല്‍, കെ റെയില്‍, കേരള വികസനം തുടങ്ങി പലതും.

എന്റെ ഒരു ചോദ്യം തെരഞ്ഞെടുപ്പ് രാഷ്‌ട്രീയ അനുഭവങ്ങളെക്കുറിച്ചായിരുന്നു. വിസ്തരിക്കാതെ വ്യക്തമായി ഇങ്ങനെ വിശദീകരിച്ചു:

നല്ല അനുഭവമായിരുന്നു. പലതും പുതിയത് പഠിച്ചു. രാഷ്‌ട്രീയ പ്രവര്‍ത്തനം എനിക്കറിയില്ലായിരുന്നല്ലോ.

തെരഞ്ഞെടുപ്പില്‍ ബിജെപി ഓവര്‍ കോണ്‍ഫിഡന്‍സിലായിരുന്നു. ഞാനും. കാരണം കണക്കുകള്‍ ശരിയായിരുന്നു. 16.3 ശതമാനം വോട്ടു കിട്ടിയ പാര്‍ട്ടിക്ക് 3 ശതമാനം വോട്ടു കൂടി കിട്ടിയാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലുമാകാമായിരുന്നു. പല കാരണങ്ങളാല്‍ വോട്ട് കുറയുകയാണ് ചെയ്തത്. അതിന് കാരണം കണ്ടെത്തണം.

ഞാന്‍ മാത്രം വിജയിക്കാത്തതും നന്നായി എന്ന് തോന്നി. ഒറ്റയ്‌ക്ക് എന്തു ചെയ്യാനാകുമായിരുന്നു. അധികാരവുമില്ലാത്ത സാഹചര്യത്തില്‍ മോശമായി മാറിയേനെ.  

അധികാരമില്ലാതെയും പലതും ചെയ്യാം. ജയിച്ചാലും തോറ്റാലും ചെയ്യുമെന്ന് ഞാനുറപ്പു നല്‍കിയ കാര്യങ്ങള്‍ ചെയ്തു. ഒരു കോളനിയില്‍ വൈദ്യുതി ഇല്ലാത്തതായിരുന്നു പ്രശ്‌നം. ഞാന്‍ സ്വന്തം പണം വിനിയോഗിച്ച് അവര്‍ക്ക് വൈദ്യുതി എത്തിച്ചു. അധികാരവും പദവിയും രാഷ്‌ട്രീയവുമില്ലാതെ ചെയ്യാവുന്ന ഒട്ടേറെക്കാര്യങ്ങളുണ്ട്. അതില്‍ എനിക്കാവുന്നത് ഞാന്‍ ചെയ്യും. ചെയ്തു കൊണ്ടിരിക്കുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പല സ്ഥാനങ്ങളും പദവികളും ഞാന്‍ രാജി വെച്ചിരുന്നു. പക്ഷേ, അനൗദ്യോഗികമായി പലരും, സ്ഥാപനങ്ങളും എന്നോട് അഭിപ്രായങ്ങള്‍ തേടാറുണ്ട്. ഞാന്‍ ഉപദേശങ്ങള്‍ കൊടുക്കാറുമുണ്ട്, അത് തുടരും.

രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്ക് രാഷ്‌ട്ര താല്‍പ്പര്യം വളരണം. പല പാര്‍ട്ടികള്‍ക്കുമില്ല. ഞടട, ബിജെപി ഒക്കെ തുടക്കകാലത്തേ രാഷ്‌ട്ര സ്‌നേഹവും രാഷ്‌ട്ര താല്‍പ്പര്യവും മുഖ്യമാക്കിയിരുന്നു. അധികാരമല്ല പ്രധാനം.

പുലര്‍ച്ചെയുള്ള ദിനചര്യക്രമവും ആത്മീയ സാധനയും സംബന്ധിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു:

ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. മുമ്പത്തെപ്പോലെ കഴിയുന്നില്ല. അടുത്തിടെ ആശുപത്രിയില്‍ കഴിയേണ്ടിവന്നു. വിശ്രമിക്കണം, പക്ഷേ, എന്റെ ആത്മീയ ഗുരു (സ്വാമി ഭൂമാനന്ദ തീര്‍ഥ) പറഞ്ഞിട്ടുള്ളത്, ആവുന്നത്ര കാലം ആവുന്ന പോലെ രാഷ്‌ട്ര സേവനം ചെയ്യുക എന്നാണ്. അതാണ് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും ഞാന്‍ പല പ്രവര്‍ത്തനങ്ങളില്‍ ഉള്ളത്. ഇപ്പോള്‍ ഭാരതപ്പുഴ സംരക്ഷണത്തിനുള്ള ശ്രമങ്ങളിലാണ്.പ്രശ്‌നം പഠിച്ചു. പരിഹാരവും തിരിച്ചറിഞ്ഞു. ഇനി പദ്ധതികള്‍ വേണം. പണമല്ല, നദീ സംരക്ഷണത്തിന് അഥോറിറ്റി വേണം, അതിന് ഭരണ, നിയമ അധികാരം വേണം…

ഇ. ശ്രീധരന്‍ രാഷ്ടീയക്കാരനല്ല; കക്ഷിരാഷ്‌ട്രീയക്കാരനല്ല. രാഷ്‌ട്രീയമില്ലാതെ അധികാരം കിട്ടില്ല എന്നതാണ് ജനാധിപത്യത്തിലെ ഇന്ത്യന്‍ സ്ഥിതി. രാഷ്‌ട്രീയമില്ലാതെ, അധികാരമില്ലാതെ മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനാവില്ല. അതിനുള്ള അവസരം കൂടിയായിരുന്നു പാലക്കാട്ടെ പരീക്ഷണവും പരിശ്രമവും. പരാജയപ്പെട്ടു എന്നു പറയാനാവില്ല. 90 വയസാണ് ഈ വര്‍ഷം കഴിയുന്നത്. രാഷ്‌ട്രീയത്തില്‍ അത് ഏറെ വൈകിയ കാലമാണ്. രാഷ്‌ട്ര നിര്‍മാണക്കാര്യത്തില്‍ സായാഹ്നം എന്നേ പറയാനാവൂ..

രാഷ്‌ട്രീയത്തില്‍ പരിശ്രമിച്ച് ‘ ദയനീയനായി’ പിന്‍വലിയേണ്ടിവന്ന ടി.എന്‍. ശേഷന്റെ സ്ഥിതിയല്ല ശ്രീധരന്. സജീവ രാഷ്‌ട്രീയത്തിലില്ലെങ്കിലും ടെക്‌നോക്രാറ്റ്, മനുഷ്യന് നേഹി, രാഷ്‌ട്ര പ്രേമി ശ്രീധരന്‍ നമ്മോടൊപ്പമുണ്ടാകും, എന്തിനും തയാറായി, ഏവരേയും സ്‌നേഹിച്ച് സ്‌നേഹാദരം സ്വീകരിച്ച്.

Tags: bjpമെട്രോമാന്‍ ഇ ശ്രീധരൻ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.