ചെന്നൈ: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് കാരണമായ ഹെലികോപ്റ്ററിന്റെ അവസാനദൃശ്യങ്ങളിലൊന്ന് പകര്‍ത്തിയ മലയാളി ഫൊട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണ്‍ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ വ്യോമസേനയുടെ എം.ഐ-17വി5 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്ന് മൂടല്‍മഞ്ഞിനുള്ളിലേക്ക് പ്രവേശിക്കുന്ന വീഡിയോയാണ് മലയാളിയാണ് വൈ. ജോ പകര്‍ത്തിയിരുന്നത്. നീലഗിരിയില്‍ കട്ടേരി മേഖലയില്‍ സുഹൃത്തുക്കളുമൊന്നിച്ച് എന്തിനാണ് ജോ പോയതെന്ന കാര്യവും അന്വേഷിക്കും.
കോയമ്പത്തൂര്‍ തിരുവള്ളൂര്‍ നഗറില്‍ താമസിക്കുന്ന ജോ കാട്ടേരി റെയില്‍പാളത്തിന് സമീപത്തുവച്ച് ഈ വീഡിയോ യാദൃച്ഛികമായി പകര്‍ത്തിയത്. അപകടം നടന്നതോടെ ജോയുടെ ഈ വീഡിയോ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി മാറി. ഈ വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യതയെ സംബന്ധിച്ച് സ്ഥിരീകരണം ആവശ്യമാണ്. ഒപ്പം കൃത്യമായ സമയം അറിയുകയും പ്രധാനമാണ്. മൊബൈല്‍ഫോണ്‍ ഫോറന്‍സിക് പരിശോധനയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാനാകും. .ജോയും സുഹൃത്തായ നാസറും കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം ഹാജരായി അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. സാധാരണക്കാര്‍ക്ക് നിയമപ്രകാരം പ്രവേശനത്തിന് അനുവാദമില്ലാത്ത ഉള്‍വനത്തിലേക്ക് എന്തിനാണ് ജോയിയും സുഹൃത്ത് നാസറും പോയതെന്ന കാര്യവും പൊലീസ് അന്വേഷിക്കും.
നീലഗിരി ജില്ലയിലെ കുനൂരിന് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകരുന്നതിന് തൊട്ടുമുമ്പ് വീഡിയോ റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ഫോണ്‍ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദ പരിശോധനക്കായി കോയമ്പത്തൂര്‍ പൊലീസിലെ ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: