തിരുവനന്തപുരം: ഭഗവത് ഗീതാ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ജ്ഞാനയജ്ഞം ഇന്നും നടക്കും. ഗോകുലങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ സാംസ്‌ക്കാരിക പുസ്തകങ്ങള്‍ വിതരണം ചെയ്യും
ഔപചാരികമായ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.00 മണിക്ക് തിരുവനന്തപുരത്ത് നടക്കും. ശ്രീകാര്യം വിഷ്ണുപുരം ബാലഗോകുലത്തിലെ കുട്ടികളില്‍ നിന്ന് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ചെയര്‍മാനും നോവലിസ്റ്റും കഥാകൃത്തുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍ അവര്‍കള്‍ ബാലസാഹിതി പുസ്തകങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് ഉദ്ഘാടനം .
ബാലസാഹിതീ പ്രകാശന്‍ ചെയര്‍മാന്‍ എന്‍. ഹരീന്ദ്രന്‍മാസ്റ്റര്‍ സന്നിഹിതനാകും.
എല്ലാ ജില്ലകളിലും, താലൂക്കുകളിലും ജ്ഞാനയജ്ഞത്തിന്റെ ഉദ്ഘാടനം നടത്തുമെന്ന് സംസ്ഥാന പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ അറിയിച്ചു.
















