Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശാശ്വതാനന്ദത്തിന്റെ സ്രോതസ്സ്

തലയുയര്‍ത്തിചുറ്റും നോക്കി. അവിടെ ഒരു കാക്കയെയാണ് കണ്ടത്. അയാള്‍ ആ കാക്കയോടു ചോദിച്ചു, 'എന്താണു കാര്യം?' കാക്ക പറഞ്ഞു, 'ഞാന്‍ പറഞ്ഞതിനുകാരണമുണ്ട്. ഞാനും ഒരിക്കല്‍ നിങ്ങളെപ്പോലെ ദീര്‍ഘകാലം ജീവിച്ചിരിക്കാനുള്ള ആഗ്രഹം കാരണം ഇവിടെയെത്തി. ഈ അരുവിയിലെ വെള്ളംകുടിച്ചു. ഇപ്പോള്‍ എന്റെ ജീവിതം ഒരു അവസാനവുമില്ലാതെ തുടരുകയാണ്.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Dec 6, 2021, 05:00 am IST
inSamskriti

മക്കളേ,  

നമുക്കു ചുറ്റുമുള്ളവരെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, എത്രയോപേര്‍ നിരാശയും ദുഃഖവും പേറിയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. അത് ഒടുവില്‍ കടുത്ത ദുഃഖത്തില്‍ കലാശിക്കുകയും ചെയ്യുന്നു. എന്നാല്‍ ആത്മീയതത്വങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ ജീവിതഭാരങ്ങളെ ഇറക്കിവെയ്‌ക്കാനും ശരിയായ ശാന്തിയും വിശ്രാന്തിയും അനുഭവിക്കാനും കഴിയും. അതിനുള്ള മാര്‍ഗ്ഗമാണ് നമ്മള്‍ തേടേണ്ടത്.  

ഒരിടത്ത് വളരെ ധനികനായ ഒരാളുണ്ടായിരുന്നു. സുഖജീവിതത്തിനാവശ്യമായ സകലതും അയാള്‍ സ്വന്തമാക്കിയിരുന്നു. എന്നിട്ടും അവയോടുള്ള ആഗ്രഹത്തിന് യാതൊരു കുറവുമുണ്ടായില്ല. ആയിരം വര്‍ഷം ജീവിക്കാന്‍ കഴിഞ്ഞാല്‍ അത്രയും നാള്‍ സകലസുഖങ്ങളും അനുഭവിച്ചുകൊണ്ടിരിക്കാം എന്നയാള്‍ ആഗ്രഹിച്ചു. ആയുസ്സ് നീട്ടിക്കിട്ടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി അയാള്‍ പല പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ചു. അങ്ങനെയിരിക്കെ ഒരിക്കല്‍ ഹിമാലയപര്‍വ്വതത്തിലുള്ള പുരാതനമായ ഒരു ഗുഹയെക്കുറിച്ച് ആരോ അയാളോടുപറഞ്ഞു. ആ ഗുഹയ്‌ക്കുള്ളില്‍ ചെറിയൊരു അരുവിയുണ്ട്; അതിലെ ജലം ദിവ്യൗഷധമാണ്. അതു കുടിക്കുന്ന വ്യക്തി ആയിരം വര്‍ഷം ജീവിക്കും. ഇതുകേട്ടയുടനെ അയാള്‍ ഹിമാലയത്തിലേയ്‌ക്കു യാത്രയായി. ഏറെ നാളത്തെ അന്വേഷണത്തിനുശേഷം അവിടെ ആ പുരാതനഗുഹയും അതിനുള്ളിലെ നീരുറവയും കണ്ടെത്തി. അയാളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അയാള്‍ രണ്ടുകൈകള്‍കൊണ്ടും ആ വെള്ളംകോരിയെടുത്തു കുടിക്കാനാരംഭിച്ചു.

പെട്ടെന്ന് ഒരു സ്വരം കേട്ടു, ‘ഈ വെള്ളംകുടിക്കല്ലേ. കുടിക്കുന്നതിനുമുമ്പ് നന്നായി ചിന്തിക്കൂ.’ അയാള്‍ തലയുയര്‍ത്തിചുറ്റും നോക്കി. അവിടെ ഒരു കാക്കയെയാണ് കണ്ടത്. അയാള്‍ ആ കാക്കയോടു ചോദിച്ചു, ‘എന്താണു കാര്യം?’ കാക്ക പറഞ്ഞു, ‘ഞാന്‍ പറഞ്ഞതിനുകാരണമുണ്ട്. ഞാനും ഒരിക്കല്‍ നിങ്ങളെപ്പോലെ ദീര്‍ഘകാലം ജീവിച്ചിരിക്കാനുള്ള ആഗ്രഹം കാരണം ഇവിടെയെത്തി. ഈ അരുവിയിലെ വെള്ളംകുടിച്ചു. ഇപ്പോള്‍ എന്റെ ജീവിതം ഒരു അവസാനവുമില്ലാതെ തുടരുകയാണ്. പക്ഷെ, ഞാന്‍ തികച്ചും അസന്തുഷ്ടനും അസംതൃപ്തനുമാണ്. ജീവിതത്തില്‍ എന്തൊക്കെ നേടാമോ അതെല്ലാം ഞാന്‍ നേടി. ഞാന്‍ കാക്കകളുടെയെല്ലാം രാജാവായി. പേര്, പ്രശസ്തി, അധികാരം, വിജയം, സ്‌നേഹം, ആദരവ് അങ്ങനെ പലതും ഞാന്‍ അനുഭവിച്ചു. അതുപോലെതന്നെ പരാജയം, ദുഃഖം, അപമാനം എന്നിവയും ഞാന്‍ അനുഭവിച്ചു. എനിക്ക് അനേകം ഭാര്യമാരുണ്ട്, അനേകം മക്കളുണ്ട്. എന്നാല്‍ ഇന്നെനിക്ക് എല്ലാം മടുത്തുകഴിഞ്ഞു. ഈ ജീവിതം എങ്ങനെയെങ്കിലും അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ എനിക്കതിനു കഴിയുന്നില്ല. ആത്മഹത്യചെയ്യാന്‍ പോലും ഞാന്‍ പല തവണശ്രമിച്ചു. അതും പരാജയപ്പെട്ടു. കാരണം എനിക്കു മരിക്കണമെങ്കില്‍ ഈ വെള്ളംകുടിച്ചതിന്റെ ഫലമായി നീട്ടിക്കിട്ടിയ ആയുസ്സുതീരുന്നതുവരെ കാത്തിരിക്കേണ്ടിവരും. നിങ്ങളോടു സത്യം തുറന്നു പറയാം, ഞാന്‍ ഇന്ന് അസഹ്യമായ ദുഃഖത്തിലാണ്. എന്റെ അപേക്ഷ ശ്രദ്ധിച്ചുകേള്‍ക്കൂ, നിങ്ങള്‍ ഈ വെള്ളംകുടിക്കരുത്.’ കാക്കയുടെ വാക്കുകള്‍കേട്ട് ധനികന്റെ കണ്ണുതുറന്നു. ദീര്‍ഘായുസ്സു നല്കുന്ന ദിവ്യജലം കുടിക്കാതെ അയാള്‍ ഗുഹയില്‍നിന്നു പുറത്തിറങ്ങി.  

ഈ കഥ നല്കുന്ന പാഠമെന്താണ്? ബാഹ്യലോകത്തു നിന്നു സുഖം ലഭിക്കും എന്ന നമ്മുടെ ധാരണ അബദ്ധമാണ്. ശാശ്വതസുഖത്തിനായി ലോകവസ്തുക്കളെ ആശ്രയിക്കുന്നത്, മരുഭൂമിയില്‍ ദാഹജലത്തിനായി കിണര്‍ കുഴിക്കുന്നതു പോലെയാണ്.  

ജീവിതത്തില്‍ യാതൊരു ആഗ്രഹങ്ങളും പാടില്ലെന്നോ, സ്വത്തുവകകള്‍ ഒന്നും സ്വന്തമാക്കരുതെന്നോ അല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. നമുക്ക് ആവശ്യമായ വസ്തുക്കള്‍ സ്വന്തമാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവയില്‍നിന്ന് യഥാര്‍ത്ഥ സുഖംകിട്ടുമെന്നു കരുതരുത്. ശാശ്വതമായ സുഖത്തിന്റെ, ആനന്ദത്തിന്റെ യഥാര്‍ത്ഥ സ്രോതസ്സ് നമ്മുടെ ഉള്ളില്‍ത്തന്നെയാണ്. എത്രകാലം ജീവിച്ചു, എത്രസുഖഭോഗങ്ങള്‍ അനുഭവിച്ചു എന്നതിനേക്കാള്‍ പ്രധാനം നമ്മുടെ ഉള്ളിലെ ആ ആനന്ദസ്രോതസ്സിനെ കണ്ടെത്തുക എന്നതാണ്. അതാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.