Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പിനെച്ചൊല്ലി സിപിഎം സമ്മേളനത്തില്‍ വാക്കേറ്റം; തട്ടിപ്പില്‍ സംസ്ഥാന – ജില്ലാ നേതാക്കള്‍ക്ക് പങ്കെന്ന് പ്രതിനിധികള്‍

പാര്‍ട്ടി ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിലാണ് പ്രതിനിധികള്‍ നേതൃത്വത്തെ കടന്നാക്രമിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി തുടര്‍ന്ന തട്ടിപ്പ് പാര്‍ട്ടി നേതൃത്വം അറിഞ്ഞാണ് നടന്നതെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വിമര്‍ശനം കടുത്തതോടെ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 05:42 pm IST
inKerala

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെച്ചൊല്ലി സിപിഎം  സംസ്ഥാന – ജില്ലാ നേതാക്കള്‍ക്കും മുന്‍ മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം.  

പാര്‍ട്ടി ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിലാണ് പ്രതിനിധികള്‍ നേതൃത്വത്തെ കടന്നാക്രമിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി തുടര്‍ന്ന തട്ടിപ്പ് പാര്‍ട്ടി നേതൃത്വം അറിഞ്ഞാണ് നടന്നതെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വിമര്‍ശനം കടുത്തതോടെ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. സംസ്ഥാന – ജില്ലാ ചുമതലകളിലുള്ള പലരും തട്ടിപ്പിന്റെ പങ്ക് പറ്റിയവരാണ്. പാര്‍ട്ടിക്കും സംസ്ഥാനത്തെ സഹകരണ മേഖലയ്‌ക്കും ദേശീയതലത്തില്‍ വലിയ നാണക്കേടുണ്ടാക്കി. ജില്ലാ നേതൃത്വം തട്ടിപ്പിന് കൂട്ടുനിന്നു. എന്നാല്‍ നടപടിയെടുത്തപ്പോള്‍ ഇവരെല്ലാം രക്ഷപ്പെട്ടു. തട്ടിപ്പില്‍ നേരിട്ട് പങ്ക് പറ്റിയവര്‍ രക്ഷപെട്ടപ്പോള്‍ ഒരു ബന്ധവുമില്ലാത്തവരെ തരംതാഴ്‌ത്തി.

ഇ.പി. ജയരാജന്‍, എ. വിജയരാഘവന്‍, മന്ത്രി ഡോ. ആര്‍. ബിന്ദു, ബേബി ജോണ്‍, എ.സി. മൊയ്തീന്‍, ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഡോ. ആര്‍. ബിന്ദുവിന് വേണ്ടി തട്ടിപ്പ് കേസിലെ പ്രതികളാണ് വാഹനപ്രചാരണം സ്‌പോണ്‍സര്‍ ചെയ്തത്. ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹത്തില്‍ മന്ത്രി ഡോ. ബിന്ദു പങ്കെടുത്തതും നാണക്കേടുണ്ടാക്കി. ഈ നേതാക്കള്‍ക്കെല്ലാം വര്‍ഷങ്ങളായി തട്ടിപ്പ് അറിയാമായിരുന്നു.

തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും പാര്‍ട്ടി അനുഭാവികളും സാധാരണക്കാരുമാണ്. ഇവരുടെ പണം എന്ന് മടക്കി നല്കാനാവുമെന്ന് ആരും പറയുന്നില്ല. സര്‍ക്കാര്‍ ഇടപെട്ട് നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന്‍ സംവിധാനമുണ്ടാക്കുമെന്ന് വാക്ക് നല്കിയെങ്കിലും ഒന്നുമുണ്ടായില്ല. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരം ലോക്കല്‍ നേതാക്കള്‍ നിക്ഷേപകരുടെ വീടുകള്‍ സന്ദര്‍ശിച്ച് ഇക്കാര്യം ഉറപ്പ് നല്കിയതാണ്. അത് പാലിക്കാനായില്ല. ഇപ്പോഴും പ്രതികളെ സഹായിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ കൈക്കൊള്ളുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു.  

ഏരിയ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ തട്ടിപ്പിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. സര്‍ക്കാരും പാര്‍ട്ടിയും ഉചിതമായ നടപടിയെടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടിലെ അവകാശവാദം. ഇത് പ്രതിനിധികള്‍ തള്ളി.

Tags: cpmഅഴിമതികരുവന്നൂര്‍ സഹകരണബാങ്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.